പുലിക്കളി  

(Search results - 9)
 • trissur pulikali

  Chuttuvattom15, Sep 2019, 12:23 PM IST

  തൃശൂര്‍ നഗരത്തെ വിറപ്പിച്ച് പുലികള്‍.!

  ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശൂരില്‍ പുലിക്കളി നടന്നു. ബിനി ജംക്‌ഷനിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് 4.30 മുതൽ മുന്നൂറോളം പുലികളാണ് തൃശൂർ സ്വരാജ് റൗണ്ടിൽ ഇറങ്ങിയത്. ആവേശം കൂട്ടാൻ മൂന്നു പെൺപുലികളുമുണ്ടായിരുന്നു. കാഴ്ചക്കാരെ കീഴടക്കി രാത്രിയിൽ ഈ പുലികൾ മടങ്ങുന്നതോടെയാണ് തൃശൂരിന്‍റെ ഓണത്തിനു സമാപനമായത്.

 • GALLERY14, Sep 2019, 12:45 PM IST

  പുലിയൊരുക്കം: അയ്.. ഗഡ്ഡ്യോളെ റഡ്യാവാണ്.ടാ...

  പുലികളിക്കൊരുങ്ങി തൃശ്ശൂർ. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. ഇന്ന് വൈകീട്ട് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങും. ദേശപ്പുലികളുടെ അവസാനവട്ട പരിശീലനവും ഇന്നലെ കഴിഞ്ഞു. ഇന്ന് രാവിലെത്തന്നെ പുലികൾക്ക് ചായം പൂശിത്തുടങ്ങിയിരുന്നു.  വേഷത്തിലും ഒരുക്കത്തിലും ദേശങ്ങൾ ഓരോന്നും അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. 

  പുലികൾക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങളുടെ  അവസാനവട്ട മിനുക്കു പണികള്‍ കഴിഞ്ഞു. ഇന്നലത്തനെ ദേശങ്ങളിൽ ചമയ പ്രദർശനങ്ങള്‍ കഴിഞ്ഞിരുന്നു.  ഇക്കുറിയും പെൺപുലികളും കരിമ്പുലികളുമുണ്ടാകും. ഒന്നാം സ്ഥാനമുറപ്പിക്കാനായി ദേശങ്ങളോരൊന്നും തകൃതിലാണ് കാര്യങ്ങള്‍ നീക്കുന്നത്. ഓണാഘോഷങ്ങളുടെ സമാപനം കൂടിയാണ് പുലികളിയെന്നതിനാൽ ഇന്ന് പുലികളെക്കാണാന്‍ ആയിരങ്ങള്‍ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.

 • Kerala13, Sep 2019, 6:35 AM IST

  പുലികളിക്കൊരുങ്ങി തൃശ്ശൂർ

  പുലികളിക്കൊരുങ്ങി തൃശ്ശൂർ. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക

 • GALLERY9, Sep 2019, 12:36 PM IST

  "കുണ്ടൻ കിണറ്റിൽ കുറുവടി പോയാൽ കുമ്പിട്ടെടുക്കും കുമ്മാട്ടി " ആര്‍പ്പ് വിളിച്ച്... ആര്‍ത്ത് വിളിച്ച്.. കുമ്മാട്ടി

  ഓണവരവറിയിക്കാൻ തയ്യാറെടുക്കുകയാണ് തൃശ്ശൂരിലെ കുമ്മാട്ടി സംഘങ്ങൾ.  ഉത്രാടം മുതൽ ചതയം വരെയുള്ള ദിവസങ്ങളിലാണ് തൃശ്ശൂര്‍ നഗരത്തില്‍ കുമ്മാട്ടി ഇറങ്ങുന്നത്. ഓണത്തപ്പന് അകമ്പടി പോകാൻ ശിവൻ അയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികൾ എന്നാണ് സങ്കല്പം. നാലാം ഓണത്തിന് പുലികളിക്ക് മുൻപും കുമ്മാട്ടികൾ സ്വരാജ് ഗ്രൗണ്ടിലിറങ്ങാറുണ്ട്. ശരീരത്തിൽ പർപ്പടകപ്പുല്ലണി‍ഞ്ഞ് മുഖങ്ങൾ വച്ചാണ് കുമ്മാട്ടികൾ എത്തുക. പണ്ട് തൃശ്ശൂര് ഓരോ ദേശക്കാരും കുമ്മാട്ടികളെ ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് പുലിക്കളി സംഘങ്ങളോടാണ് പ്രീയമെന്നതിനാല്‍ കുമ്മാട്ടി സംഘങ്ങള്‍ പൊതുവേ കുറവാണ്. 

 • nari kali

  Chuttuvattom23, Dec 2018, 8:19 PM IST

  ധനുമാസത്തിലെ തിരുവാതിര നാളില്‍ കോഴിക്കോട്ട് അങ്ങാടിയില്‍ 'നരി' ഇറങ്ങി

  ധനുമാസത്തിലെ തിരുവാതിര നാളില്‍ കോഴിക്കോട്ടെങ്ങും നരികളാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വീടുകൾ തോറും കയറി ഇറങ്ങുകയാണ് നരി വേഷക്കാര്‍. തൃശൂരില്‍ പുലിക്കളി പോലെ കോഴിക്കോട്ടുകാര്‍ക്ക് നരിക്കളിയാണ്. 

 • tv anupama pulikali

  local news27, Aug 2018, 8:58 PM IST

  ചടങ്ങായി 'പുലിക്കളി': അനുമതി നിഷേധിച്ച് കളക്ടര്‍

   ചൊവ്വാഴ്ച തൃശൂരില്‍  നടത്താനിരുന്ന  പുലികളിക്ക് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചു. കേരളത്തിലെ പ്രളയ ദുരിതത്തിന്‍റെ പാശ്ചാത്തലത്തില്‍ ചടങ്ങായി പുലിക്കളി നടത്താനാണ് ഏഴു പുലിക്കളി സംഘങ്ങള്‍ ഒരുങ്ങിയത്.

 • Chathunni Asan

  local news6, Aug 2018, 1:58 PM IST

  പുലിക്കൂട്ടത്തിലെ രാജാവായി അറുപതാണ്ട് വിലസിയ ചാത്തുണ്ണി കാരണവർ ഇത്തവണ പുലിക്കളിക്കില്ല


  തൃശൂർ: അറുപതാണ്ട് പുലിക്കൂട്ടത്തിലെ രാജാവായി വിലസിയ സാക്ഷാൽ ചാത്തുണ്ണി കാരണവർ ഇത്തവണ ഓണം പുലിക്കളിക്കില്ല. വടക്കേ സ്റ്റാന്‍റിൽ കാൽതട്ടി വീണ ചാത്തുണ്ണി മൂന്ന് മാസമായി വിശ്രമത്തിലാണ്. പുലിക്കൂട്ടത്തിലേക്ക് പകരക്കാരനായി മകന്‍ രമേശുണ്ടാകും. അയ്യന്തോള്‍ സംഘത്തിനുവേണ്ടിയാണ് രമേഷ് ആദ്യമായി പുലിവേഷം കെട്ടുന്നത്. ആഗസ്റ്റ് 28-ന് ആണ് പുലിക്കളി. അറുപതുവര്‍ഷത്തിലധികം പുലിവേഷമിട്ട ചാത്തുണ്ണി ഈ രംഗത്ത് ഏറെ പ്രശസ്തനും പുലിക്കളിസംഘങ്ങളിലെ ഏറ്റവും തലമുതിര്‍ന്ന അംഗവുമാണ് തെക്കൂട്ട് ചാത്തുണ്ണി. 

 • kummatti kali

  9, Sep 2016, 12:57 PM IST

  ഓണ വരവറിയിക്കാന്‍ കുമ്മാട്ടി സംഘങ്ങള്‍ തയ്യാര്‍

  തൃശൂര്‍: ഓണവരവറിയിക്കാന്‍ തയാറെടുത്ത് തൃശൂരിലെ കുമ്മാട്ടി സംഘങ്ങള്‍. ഉത്രാടം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളിലാണ് തൃശൂരില്‍ കുമ്മാട്ടികളിറങ്ങുന്നത്.