പൂഞ്ഞാർ
(Search results - 6)ChuttuvattomJan 10, 2021, 6:24 PM IST
' കേറി അടിയടാ, ഷോണേ..'; അടുത്ത കളി ജയിക്കാനായി ഇക്കളി തോറ്റെന്ന് പി സി ജോര്‍ജ്ജ്
കോട്ടയം പ്രസ് ക്ലബ് മുറ്റത്തെ ബാഡ്മിന്റണ്‍ കോർട്ട് പി സി ജോര്‍ജ്ജും മകന് ഷോണ്‍ ജോണ്‍ ജോര്‍ജ്ജും ഷട്ടില്‍ കളിച്ച് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ടീമിനോട് കടുത്ത പോരാട്ടമാണ് അപ്പനും മകനും കാഴ്ച വച്ചത്. പൂഞ്ഞാർ ഡിവിഷനിൽ നിന്ന് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഷോണ്‍ അതേ പോരാട്ട വീര്യമാണ് അപ്പനോടൊപ്പം കളിക്കളത്തിലും കാഴ്ചവച്ചത്. പക്ഷേ, കളത്തില്‍ വിജയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ടീമിനായിരുന്നു. കടുത്ത മത്സരത്തില്‍ 14/16 നാണ് പി സി ജോര്‍ജ് തോല്‍വി സമ്മതിച്ചത്. മത്സരശേഷം, താന്‍ തോറ്റ് കൊടുത്തതാണെന്നും അടുത്ത കളിയില്‍ തനിക്ക് സെബാസ്റ്റ്യനെ തോല്‍പ്പിക്കേണ്ടതുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് ജി കെ പി വിജേഷ്.KeralaNov 19, 2020, 7:51 AM IST
പൂഞ്ഞാറിൽ മുന്നണികളെ ഞെട്ടിക്കാൻ പിസി ജോർജ്, പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജ് മത്സരിക്കുന്നു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളേയും ഞെട്ടിച്ച് ഗംഭീര വിജയം സ്വന്തമാക്കിയ പിസി ജോര്‍ജ്ജ് ഈ തദ്ദേശത്തരെഞ്ഞെടുപ്പില്‍ മകനിലൂടെ അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണ്.
KeralaOct 15, 2020, 10:10 AM IST
ദുര്‍ഗന്ധം വമിച്ചപ്പോൾ പരിശോധിച്ചു; പൂഞ്ഞാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
KERALADec 1, 2018, 10:11 AM IST
ഷോണ്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥി? അഭ്യൂഹം തള്ളാതെ പിസിയുടെ മകന്
എൻഡിഎയുടെ ഭാഗമാകുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ടയിലും കോട്ടയത്തും ജനപക്ഷത്തിന് സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
KERALADec 1, 2018, 8:58 AM IST
ബിജെപിയുമായി സഹകരണം; പൂഞ്ഞാറില്‍ പി സി ജോര്‍ജിന് തിരിച്ചടികള്‍
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19,966 വോട്ടുകളാണ് ബിഡിജെഎസ് സ്ഥാനാർത്ഥി പൂഞ്ഞാറിൽ നേടിയത്. എൻഡിഎയുടെ ഭാഗമാകുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ടയിലും കോട്ടയത്തും ജനപക്ഷത്തിന് സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ
KERALANov 30, 2018, 7:40 AM IST
ബിജെപി- പി സി ജോര്‍ജ് സഖ്യം; പൂഞ്ഞാറിൽ കോണ്‍ഗ്രസ് ജനപക്ഷത്തെ കയ്യൊഴിഞ്ഞേക്കും
ബിജെപിയുമായുള്ള സഹകരണത്തോടെ പി സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസത്തിൽ ജനപക്ഷത്തിന് പിന്തുണ നൽകുന്നതിനെ കുറിച്ച് പുനരാലോചിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.