പൃഥ്വിരാജിന്റെ സിനിമ

(Search results - 28)

Prithviraj

Movie News26, May 2020, 2:26 PM

ശരീരത്തിന് പരിധിയുണ്ട്, മനസ്സിനില്ല, പുതിയ ഫോട്ടോ ഷെയര്‍ ചെയ്‍ത് പൃഥ്വിരാജ്

സമീപകാലത്ത് പൃഥ്വിരാജിന്റെ മേയ്‍ക്കോവര്‍ കണ്ട് ആരാധകര്‍ എല്ലാം അമ്പരന്നിരുന്നു. കഥാപാത്രത്തിനായി അത്രയ്‍ക്കും രൂപമാറ്റമായിരുന്നു പൃഥ്വിരാജ് വരുത്തിയത്. ബ്ലസിയായിരുന്നു ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന സിനിമയിലെ ആ ഭാഗം കഴിഞ്ഞപ്പോള്‍ പഴയ രൂപത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ ഫോട്ടോ പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിട്ടുമുണ്ട്.

Ayyappanum and Koshiyum

Movie News26, May 2020, 2:04 PM

അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്, താരങ്ങള്‍ ആരാകുമെന്ന് അറിയാൻ ആരാധകര്‍

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും അടുത്തിടെ ഏറ്റവും ഹിറ്റായ ചിത്രമാണ്. അയ്യപ്പനും കോശിയും ഹിന്ദിയിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Supriya and Prithviraj

Movie News22, May 2020, 3:42 PM

ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, സന്തോഷം പങ്കുവെച്ച് സുപ്രിയയും

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് കേരളത്തില്‍ ഇന്ന് രാവിലെ തിരിച്ചെത്തി. ജോര്‍ദാനിലെ ചിത്രീകരണം പൂര്‍ത്തീകരിച്ചാണ് പൃഥ്വിരാജും സംഘവും ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിയത്. ബ്ലസിയടക്കമുള്ള മറ്റുള്ളവരും പൃഥ്വിരാജിനൊപ്പം തിരിച്ചെത്തി. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയ പൃഥ്വിരാജ് തിരിച്ചെത്തിയ സന്തോഷം ഭാര്യ സുപ്രിയ പങ്കുവെച്ചു. കൊവിഡ് ദുരിതത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജും സംഘവും തിരിച്ചെത്തിയപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറയുകയാണ് സുപ്രിയ.

Prithviraj and Supriya Menon

Movie News18, May 2020, 3:53 PM

പൃഥ്വി തിരിച്ചെത്തിയിട്ടില്ല, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് കുറച്ചുനാളിലായി നാട്ടിലില്ലായിരുന്നു. പൃഥ്വിരാജ് ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിദേശത്തായിരുന്നു. ബ്ലസ്സിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി എന്നും കഴിഞ്ഞ ദിവസം വാര്‍ത്തവന്നു. എന്നാല്‍ പൃഥ്വിരാജ് നാട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ആരാധകരുടെ അന്വേഷങ്ങള്‍ക്ക് മറുപടിയായി താരത്തിന്റെ ഭാര്യ സുപ്രിയ മേനോൻ പറഞ്ഞു.

Prithviraj and Supriya Menon

Movie News16, May 2020, 6:44 PM

ഇതുപോലെ അടുത്തിരുന്നിട്ടും ചിരിച്ചിട്ടും 77 ദിവസങ്ങള്‍; പൃഥ്വിരാജിനെ ഓര്‍ത്ത് സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട, പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വൻ മേയ്‍ക്ക് ഓവര്‍ വരുത്തിയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ നടക്കുകയാണ്. പൃഥ്വിരാജിനെ പിരിഞ്ഞിരിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് പറയുകയാണ് ഭാര്യ സുപ്രിയ മേനോൻ.

Prithviraj and Supriya

Movie News8, May 2020, 11:08 AM

ഡാഡ ഇന്ന് വരുമോ?; മകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നുവെന്ന് സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയതാരം, പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ചെയ്യുകയാണ്. വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലാണ് ഇപ്പോള്‍ പൃഥ്വിരാജ് ഉള്ളത്. പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ഭാര്യ സുപ്രിയ പറയുന്നത്.

Prithviraj

Movie News6, May 2020, 12:29 PM

താടിക്കാരനെ വല്ലാതെ മിസ് ചെയ്യുന്നു; ഫോട്ടോയുമായി സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ ഭാര്യ സുപ്രിയ മേനോൻ പറയുന്നത്.

Rishi Kapoor and Prithviraj

Movie News30, Apr 2020, 10:30 AM

ഋഷി കപൂറിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മയില്‍ പൃഥ്വിരാജ്

ഇന്ത്യൻ ചലച്ചിത്രലോകത്തെ ഇതിഹാസ നടനായ ഋഷി കപൂര്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ചലച്ചിത്ര ലോകം ഞെട്ടലോടെയാണ് ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടത്. ഋഷി കപൂറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ് രംഗത്ത് എത്തി. ഔറംഗസേബ് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.

Prithviraj

Movie News25, Apr 2020, 11:56 AM

ഒമ്പതാം വിവാഹവാര്‍ഷികം; ഒന്നിച്ചില്ലാതിരുന്നത് ഇതാദ്യമായെന്ന് സുപ്രിയ

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനിലാണ് ചിത്രീകരണം നടക്കുന്നത്. അതേസമയം ഒമ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് പൃഥ്വിരാജ്.

• Prithviraj and Supriya Menon

News8, Apr 2020, 6:07 PM

ആയിരം മൈലുകൾ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ച്; ഫോട്ടോയുമായി സുപ്രിയ മേനോൻ

ആടുജീവിതം എന്ന ചിത്രിത്തിന്റെ ചിത്രീകരണത്തിനായി പോയിരിക്കുകയായിരുന്നു പൃഥ്വിരാജ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജോര്‍ദാനിലാണ്  ഇപ്പോള്‍ പൃഥ്വിരാജ് ഉള്ളത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെയും സംഘത്തിന്റെയും സുരക്ഷിതത്വത്തിനായി ഗവണ്‍മെന്റ് ഇടപെട്ടിട്ടുമുണ്ട്. അതേസമയം തന്റെയും പൃഥ്വിരാജിന്റെയും രൂപമുള്ള ഫ്രിഡ്‍ജ് മാഗ്‍നെറ്റ് ആണ് സുപ്രിയ മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

• Prithviraj

News1, Apr 2020, 1:25 PM

ആടുജീവിതം ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?; ജോര്‍ദ്ദാനില്‍ നിന്ന് പ്രതികരണവുമായി പൃഥ്വിരാജ്

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനില്‍ പോയ പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിക്കിടക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനായി ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിയത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ജോര്‍ദാനില്‍ ആണ് ഉള്ളത്. അതേസമയം മലയാളി സംഘത്തെ കുറിച്ച് ആരാധകര്‍ ആശങ്കപ്പെടുമ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നുവെന്നും ലഭിക്കുന്ന ആദ്യ അവസരത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും പൃഥ്വിരാജ് സാമൂഹ്യ മാധ്യമത്തില്‍ പറയുന്നു.

• Prithviraj

News26, Mar 2020, 2:55 PM

ആടുജീവിതം ജോര്‍ദാനില്‍; കൊവിഡ് പ്രതിസന്ധി തരണം ചെയ്‍ത് ചിത്രീകരണം

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് കരുതുന്നത്. ബ്ലസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനില്‍ കൊവിഡ് പ്രതിസന്ധി മറികടന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടരുന്നുവെന്നാണ് വാര്‍ത്ത. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാൻ അനുമതി ലഭിച്ചിരിക്കുന്നത്.

• Prithviraj

News29, Feb 2020, 8:47 PM

അതിനായി രാജ്യം വിടുന്നു, സിനിമയുടെ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കി പൃഥ്വിരാജ്

ആടുജീവിതം എന്ന സിനിമയ്‍ക്കായുള്ള തയ്യാറെടുപ്പിലാണ് കുറച്ചുനാളുകളായി പൃഥ്വിരാജ്. സിനിമയിലെ കഥാപാത്രത്തിനായി തീരെ മെലിയുകയും ചെയ്‍തിരുന്നു പൃഥ്വിരാജ്. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കായാ താൻ രാജ്യം വിടുകയാണ് എന്നും പൃഥ്വിരാജ് പറയുന്നു.

• Prithviraj

News27, Feb 2020, 2:55 PM

വിശപ്പുകാരണം അര്‍ദ്ധരാത്രി ഉറക്കമുണര്‍ന്നെന്ന് പൃഥ്വിരാജ്, അഭിനന്ദിച്ചും ട്രോളിയും ആരാധകരും

ആടുജീവിതം എന്ന സിനിമയ്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം പൃഥ്വിരാജ്. ചിത്രത്തിലെ കഥാപാത്രത്തിനായി തീരെ മെലിയാനുള്ള ശ്രമമാണ് പൃഥ്വിരാജ് നടത്തുന്നത്. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  അതേസമയം വിശപ്പുകാരണം അര്‍ദ്ധരാത്രി ഉറക്കമെഴുന്നേറ്റ സംഭവമാണ് പൃഥ്വിരാജ് ആരാധകരോട് പങ്കുവയ്‍ക്കുന്നത്. എങ്ങനെ ഉറങ്ങാനാകുമെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

• Prithviraj

News26, Feb 2020, 6:43 PM

ഇതെന്തൊരു ഡെഡിക്കേഷൻ, തീരെ മെലിഞ്ഞ് പൃഥ്വിരാജ്

ആടുജീവിതം എന്ന സിനിമയ്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ശരീരഭാരം കുറച്ചുകൊണ്ടു വരുന്നതിന്റെ ശ്രദ്ധയിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ശരീരം മെലിഞ്ഞിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇങ്ങനെ തടി കുറച്ചാല്‍ പൃഥ്വിരാജിന്റെ ആരോഗ്യത്തിനെ ബാധിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.