പെരിയ ഇരട്ടക്കൊലക്കേസ്
(Search results - 15)KeralaNov 2, 2020, 11:17 AM IST
പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ, സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി
പെരിയ കേസിലെ അന്വേഷണ വിവരങ്ങൾ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.
KeralaOct 31, 2020, 12:36 PM IST
പെരിയ ഇരട്ടക്കൊലക്കേസ്; സർക്കാരിനെതിരെ സിബിഐ
പെരിയ ഇരട്ടക്കൊലക്കേസിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കുമെന്ന് സിബിഐ. അന്വേഷണത്തിന് സർക്കാർ സഹകരിക്കുന്നില്ലെന്നും കേസ് രേഖകൾ നൽകുന്നില്ലെന്നുമാണ് സിബിഐയുടെ ആരോപണം.
KeralaSep 30, 2020, 8:33 AM IST
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ; കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കും
ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് നോട്ടീസ് നൽകുന്നത് അപൂർവമാണ്.
KeralaSep 25, 2020, 1:11 PM IST
പെരിയ ഇരട്ടക്കൊലക്കേസ്; സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല
പെരിയ ഇരട്ടക്കൊലപാതകക്കേസിലെ സിബിഐ അന്വേഷണത്തിനെതിരായ സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം സിബിഐ ഈ വിഷയത്തിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
KeralaSep 12, 2020, 10:20 AM IST
പെരിയ കേസിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ, സിബിഐയോട് നിസ്സഹകരണം
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും കഴിഞ്ഞ മാസം 25-ാം തീയതി ശരിവച്ചതാണ്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം ...
KeralaSep 12, 2020, 9:44 AM IST
പെരിയ കേസ് ഡയറി ചോദിച്ച് സിബിഐ കത്ത് നൽകിയത് നാല് തവണ, അനങ്ങാതെ പൊലീസ്
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും കഴിഞ്ഞ മാസം 25-ാം തീയതി ശരിവച്ചതാണ്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ അന്നും ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉടനടി, ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
KeralaSep 9, 2020, 10:31 AM IST
പെരിയ ഇരട്ടക്കൊലക്കേസ്; സംസ്ഥാന പൊലീസ് മേധാവിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന്
പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐക്ക് വിട്ടിട്ടും ആവശ്യമായ രേഖകൾ ഇതുവരെ കൈമാറാത്തതിൽ സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കോടതിയലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതിയിലെത്തും. കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളാണ് ഇക്കാര്യം സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്.
KeralaAug 25, 2020, 3:44 PM IST
'പാർട്ടിയുടെ കൈകൾ സംശുദ്ധം, അപ്പീൽ പോയത് സർക്കാർ കാര്യം', പെരിയ വിധിയിൽ സിപിഎം
സിബിഐ അന്വേഷണത്തിൽ ഭയമില്ല, എതിർപ്പില്ല എന്ന പതിവുവാദം തന്നെയാണ് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പറയുന്നത്. മുഖ്യപ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കിയതാണെന്നും പാർട്ടി ജില്ലാ സെക്രട്ടറി.
KeralaNov 4, 2019, 12:51 PM IST
പെരിയ ഇരട്ടകൊലപാതക കേസ്; അന്വേഷണത്തിൽ അപാകത ഉണ്ടായിട്ടില്ലെന്ന് സർക്കാർ
കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട്.
KeralaNov 4, 2019, 6:59 AM IST
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയില്‍
കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പ്രാഥമിക പരിശോധനയിൽ കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്നാണ് ഡിവിഷൻ ബെഞ്ച് അറിയിച്ചത്.
KeralaOct 29, 2019, 10:35 AM IST
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം എതിർക്കാൻ പ്രമുഖ അഭിഭാഷകൻ; കാൽ കോടി പ്രതിഫലം
മുൻ സോളിസിറ്റർ ജനറൽ രഞ്ജത്ത് കുമാറാണ് ഡിവിഷൻ ബഞ്ചിൽ ഹാജരാകുന്നത്. സിബിഐ അന്വേഷണത്തെ എതിർക്കാനായി എത്തുന്ന ഇദ്ദേഹത്തിന് 25 ലക്ഷം രൂപയാണ് പ്രതിഫലം
KeralaAug 7, 2019, 11:55 AM IST
പെരിയ ഇരട്ടക്കൊലക്കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി.
KeralaAug 1, 2019, 1:02 PM IST
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികൾക്കെതിരെയുള്ള തെളിവുകളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് ഹൈക്കോടതി
പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെയുള്ള തെളിവുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം.
KeralaJun 13, 2019, 5:58 PM IST
പെരിയ ഇരട്ടക്കൊലക്കേസ്: മൂന്ന് പ്രതികള്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു
ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് ഹർജികള്‍ പിൻവലിച്ചത്. സെഷൻസ് കോടതിയെ സമീപിക്കാനാണ് ജാമ്യാപേക്ഷ പിൻവലിക്കുന്നത് എന്ന് പ്രതിഭാഗം.
KeralaMar 2, 2019, 6:49 PM IST
രാഹുൽ ഗാന്ധി പെരിയയിലെത്തും; ഇരട്ടക്കൊലയിൽ അന്വേഷണം അട്ടിമറിക്കുന്നെന്ന് കോൺഗ്രസ്
കാസർകോട് ഇരട്ടക്കൊലപാതകത്തിൽ പ്രതികളെ രക്ഷപ്പെടുത്താൻ സിപിഎം പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞെന്ന് കോൺഗ്രസ്.