പെരിയ കേസ്
(Search results - 22)KeralaDec 2, 2020, 7:26 PM IST
പെരിയ ഇരട്ടക്കൊല; കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി
ഹൈക്കോടതി സിംഗിൾ ബഞ്ചും പിന്നാലെ ഡിവിഷൻ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ് സിബിഐയോട് സമ്പൂർണ നിസ്സഹകരണമാണ് കാണിച്ചിരുന്നത്.
KeralaDec 1, 2020, 5:01 PM IST
'സര്‍ക്കാരിനേറ്റ കനത്ത പ്രഹരം'; പെരിയ കേസില്‍ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് ചെന്നിത്തല
സിപിഎമ്മുകാരായ കൊലയാളികളെ സിബിഐയില്‍ നിന്ന് രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
KeralaDec 1, 2020, 4:03 PM IST
പെരിയയിൽ സിബിഐയെ ഒഴിവാക്കാൻ ലക്ഷങ്ങൾ, നിസ്സഹകരണം, ഒടുവിൽ സർക്കാരിന് തിരിച്ചടി
കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി.
IndiaDec 1, 2020, 3:53 PM IST
സർക്കാരിൻ്റെ കള്ളക്കളി പൊളിഞ്ഞു; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ശരത് ലാലിൻ്റെ അച്ഛൻ
രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ അന്വേഷണം നടക്കാനാണ് സിബിഐ വേണമെന്ന് പറഞ്ഞത്. സർക്കാർ ഭരണം ജനങ്ങൾക്ക് വേണ്ടിയല്ല ക്രിമിനലുകൾക്ക് വേണ്ടിയാണെന്നും സത്യനാരായണൻ ആരോപിച്ചു.
KeralaDec 1, 2020, 3:42 PM IST
പെരിയ കേസിൽ സർക്കാരിന് കനത്ത തിരിച്ചടി, സിബിഐ അന്വേഷണത്തിനെതിരായ ഹർജി തള്ളി
കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐയ്ക്ക് വിടരുതെന്ന സംസ്ഥാനസർക്കാരിന്റെ ഹർജി കോടതി തള്ളി.
KeralaNov 17, 2020, 4:55 PM IST
പെരിയ കേസ്; സർക്കാരിന്റെ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും
സിബിഐ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ സീൽ വച്ച കവറിൽ സിബിഐ സുപ്രീംകോടതിയിൽ നൽകിയിരുന്നു.
KeralaNov 2, 2020, 11:17 AM IST
പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ, സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി
പെരിയ കേസിലെ അന്വേഷണ വിവരങ്ങൾ സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചു. സീൽവെച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.
KeralaSep 30, 2020, 8:33 AM IST
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ; കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കും
ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് നോട്ടീസ് നൽകുന്നത് അപൂർവമാണ്.
KeralaSep 12, 2020, 9:44 AM IST
പെരിയ കേസ് ഡയറി ചോദിച്ച് സിബിഐ കത്ത് നൽകിയത് നാല് തവണ, അനങ്ങാതെ പൊലീസ്
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും കഴിഞ്ഞ മാസം 25-ാം തീയതി ശരിവച്ചതാണ്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സിബിഐ അന്നും ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉടനടി, ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
KeralaAug 25, 2020, 12:12 PM IST
പെരിയ കേസ്: ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ ഏഴ് പ്രതികളുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി
ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ ഒന്ന് മുതൽ ഏഴാം പ്രതി വരെയുള്ളവർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.
KeralaAug 25, 2020, 11:28 AM IST
പെരിയ കേസ്: ഹൈക്കോടതി വിധിയില്‍ സന്തോഷത്തില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കൊല്ലപ്പട്ടവരുടെ കുടുംബം. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ കേസ് അന്വേഷണത്തിന് സിബിഐ വരുന്നു എന്ന വാര്‍ത്ത പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം കേട്ടത്. കൃപേഷിനും ശരത് ലാലിനും ലഭിക്കേണ്ട നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ ഒപ്പം നില്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു
KeralaAug 25, 2020, 11:13 AM IST
പെരിയ കേസ്: ഹൈക്കോടതി വിധിയറിഞ്ഞ് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം
"എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കണം"
KeralaAug 25, 2020, 10:56 AM IST
പെരിയ കേസ്: ദില്ലിയിലെ അഭിഭാഷകന് കൊടുത്ത തുക മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് ഷാഫി പറമ്പിൽ
"സിബിഐ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കൊലപാതകികളെ മാത്രമല്ല കൊലപാതകത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരും പ്രേരണ നൽകിയവരുമെല്ലാം പ്രതിപ്പട്ടികയിലെത്തണം"
KeralaAug 25, 2020, 10:55 AM IST
പെരിയ കേസ് സിബിഐക്ക് വിട്ടതിൽ സന്തോഷം: സർക്കാരിന് തിരിച്ചടിയുടെ നാളുകളെന്നും ചെന്നിത്തല
കേരള ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു.
KeralaAug 25, 2020, 10:39 AM IST
പെരിയ കേസ് സിബിഐക്ക് വിട്ടു, സംസ്ഥാന സർക്കാരിന് തിരിച്ചടി; അപ്പീൽ ഹർജി തള്ളി
കഴിഞ്ഞ നവംബർ 16ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു. വിധി പറയാൻ വൈകുന്നതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേൾക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു