പെരുന്നാള്‍ അവധി  

(Search results - 22)
 • Dubai Traffic

  pravasam14, Aug 2019, 5:15 PM IST

  പെരുന്നാള്‍ അവധിക്കാലത്ത് ദുബായില്‍ 950 അപകടങ്ങള്‍; പൊലീസ് സഹായം തേടി 28,603 ഫോണ്‍ കോളുകള്‍

  ഇക്കഴിഞ്ഞ ബലി പെരുന്നാള്‍ അവധിക്കാലത്ത് മാത്രം ദുബായില്‍ 950 വാഹനാപകടങ്ങളുണ്ടായതായി ദുബായ് പൊലീസ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. പത്താം തീയ്യതി മുതല്‍ ചൊവ്വാഴ്ച രാത്രി വരെയുള്ള കണക്കാണിത്. അമിത വേഗത, മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ്, അപ്രതീക്ഷിതമായുള്ള ലേന്‍ മാറ്റം തുടങ്ങിയവയാണ് അപകടങ്ങളുടെ പ്രധാന കാരണമായതെന്ന് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍കി ബിന്‍ ഫാരിസ് പറഞ്ഞു.

 • nedumbassery airport

  pravasam9, Aug 2019, 10:55 AM IST

  ഗള്‍ഫില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; അവധിക്കാലത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ യാത്ര മുടങ്ങും

  കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ഗള്‍ഫിലെ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കാലവര്‍ഷക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ പലര്‍ക്കും ഉറ്റവരുടെ യാതൊരു വിവരവും ലഭിക്കുന്നുമില്ല.

 • Bahrain Prime minister

  pravasam8, Aug 2019, 10:54 AM IST

  ബഹ്റൈനില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

 • Eid

  pravasam7, Aug 2019, 2:14 PM IST

  യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം ബലിപെരുന്നാള്‍ അവധി

  യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു. അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് അവധി.

 • Eid

  pravasam6, Aug 2019, 7:57 PM IST

  ഒമാനില്‍ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  ഓഗസ്റ്റ് 9, 10 വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം പൊതുമേഖലയ്ക്ക് അവധി ലഭിക്കും.

 • Eid

  pravasam2, Aug 2019, 1:22 PM IST

  ഒമാനില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12ന്

  ഒമാനില്‍ വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാത്തതിനാല്‍ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച, അറബി മാസം ദുല്‍ഹജ്ജ്-1 ആയി കണക്കാക്കും. ഓഗസ്റ്റ് 12നായിരിക്കും ബലി പെരുന്നാള്‍. വ്യാഴാഴ്ച സൂര്യാസ്‍തമയത്തിന് ശേഷം 28 മിനിറ്റിനുള്ളില്‍ മാസപ്പിറവി ദൃശ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത് മാസപ്പിറവി കാണാനായില്ലെന്ന് ജ്യോതിശാസ്ത്ര നിരീക്ഷണ വകുപ്പ് അറിയിച്ചു.

 • Eid UAE

  pravasam1, Aug 2019, 11:15 PM IST

  യുഎഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സസ് പ്രഖ്യാപിച്ചിരിക്കുന്നത്.

 • Eid

  pravasam25, Jul 2019, 10:34 AM IST

  സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് ആറ് (ദുല്‍ഹജ്ജ് അഞ്ച്) മുതല്‍ ഓഗസ്റ്റ് 17 (ദുല്‍ഹജ്ജ് 16) ശനിയാഴ്ച വരെയായിരിക്കും അവധി. ബലിപെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 18ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

 • Eid

  pravasam23, Jul 2019, 11:22 AM IST

  ബലി പെരുന്നാള്‍; ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി സ്റ്റോക്ക് എക്സ്‍ചേഞ്ച്

  ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദി അറേബ്യന്‍ സ്റ്റോക്ക് എക്സ്‍ചേഞ്ച് ഒന്‍പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 17 വരെ അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ്.

 • Eid UAE

  pravasam4, Jul 2019, 5:42 PM IST

  യുഎഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

 • Sharjah Airport

  pravasam2, Jun 2019, 3:53 PM IST

  ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

  ചെറിയ പെരുന്നാള്‍ അവധി പ്രമാണിച്ച് തിരക്കേറുന്നതിനാല്‍ ഷാര്‍ജ വിമനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അറിയിപ്പ്. ഈ അവധിക്കാലത്ത് രണ്ടര ലക്ഷത്തിലധികം യാത്രക്കാര്‍ ഷാര്‍ജ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു.

 • Dubai Airport

  pravasam31, May 2019, 4:43 PM IST

  അവധിക്കാലത്ത് ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്ക്; മുന്നറിയിപ്പുമായി കമ്പനികള്‍

  പെരുന്നാള്‍ അവധിക്കാലത്ത് വിമാനത്താവളങ്ങളില്‍ തിരക്കേറുന്നത് കണക്കിലെടുത്ത് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. മേയ് 31 വെള്ളിയാഴ്ച മുതല്‍ ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്നാണ് നേരത്തെ എമിറേറ്റ്സ് അറിയിച്ചത്. നേരത്തെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ദുബായില്‍ അടച്ചിട്ടിരുന്ന ഒരു റണ്‍വേ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തന സജ്ജമായാതോടെ കൂടുതല്‍ വിമാനങ്ങളുടെ സര്‍വീസും തുടങ്ങിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് മുന്ന് മണിക്കൂര്‍ മുമ്പ്  യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

 • Qatar Eid

  pravasam31, May 2019, 12:32 PM IST

  ഖത്തറില്‍ 11 ദിവസം പെരുന്നാള്‍ അവധി

  ഖത്തറിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ 10 തിങ്കളാഴ്ച വരെ പൊതുമേഖലയ്ക്ക്  അവധിയായിരിക്കുമെന്നാണ് അമീരി ദീവാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 • undefined

  pravasam29, May 2019, 4:04 PM IST

  പെരുന്നാള്‍ അവധിക്കാലത്ത് യാത്രയ്‍ക്കൊരുങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

  പെരുന്നാള്‍ അവധിക്കാലത്ത്  ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ജനബാഹുല്യം കണക്കിലെടുത്ത് എമിറേറ്റ്സ് തങ്ങളുടെ യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

 • Eid

  pravasam29, May 2019, 10:08 AM IST

  ഒമാനില്‍ പൊതു- സ്വകാര്യ മേഖലകള്‍ക്ക് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

  ഒമാനില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് മുതല്‍ ജൂണ്‍ ആറ് വരെ മൂന്ന് ദിവസമായിരിക്കും അവധിയെന്നാണ് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.