പൊലീസ് നിയമ ഭേദഗതി
(Search results - 15)KeralaNov 25, 2020, 4:38 PM IST
പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; പൊലീസ് നിയമ ഭേദഗതി അസാധുവായി
വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്
KeralaNov 24, 2020, 6:53 PM IST
പൊലീസ് നിയമ ഭേദഗതി: ആശങ്കയും വിമര്‍ശനവും കണക്കിലെടുത്ത് പിൻവലിക്കുന്നു എന്ന് മുഖ്യമന്ത്രി
വിവാദ പൊലീസ് നിയമ ഭേദഗതിയെ കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുക്കുന്നു.അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളോട് ശത്രുതാ മനോഭാവം ഇല്ല, പക്ഷെ സര്‍ക്കാരിനോട് പലര്‍ക്കും അതുണ്ട് .
KeralaNov 24, 2020, 11:59 AM IST
118 എ; വിമർശനം ഉണ്ടാകുന്ന വിധത്തിൽ കൊണ്ടുവന്നത് പോരായ്മയെന്ന് എംഎ ബേബി
പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്ന് എംഎ ബേബി.
KeralaNov 23, 2020, 12:40 PM IST
വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന പൊലീസ് നിയമഭേദഗതിയിൽ വ്യാപക വിര്‍ശനമാണ് വിവിധ മേഖലകളിൽ നിന്ന് ഉയര്‍ന്ന് വന്നത്. പ്രതിപക്ഷ നിര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും ഇടത് സഹയാത്രികര്‍ക്കിടക്ക് നിന്ന് പോലും കടുത്ത വിമര്‍ശനമാണ് ...
KeralaNov 23, 2020, 12:04 PM IST
വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് ഓടേണ്ട ഗതികേടുണ്ടാകും പിണറായിക്ക്; ചെന്നിത്തല
സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങൾ ഉന്നയിക്കുന്നവരുടെ വാ മൂടിക്കെട്ടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് നിയമത്തിന്റെ സ്ഥാനമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. മാധ്യമ മാരണ നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.
ExplainerNov 23, 2020, 8:55 AM IST
പൊലീസ് നിയമ ഭേദഗതി കരിനിയമമെന്ന് സോഷ്യല്‍ മീഡിയ, വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ തിരുത്തുമോ ?
പൊലീസ് ആക്ട് ഭേദഗതി കരിനിയമമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും വിമര്‍ശനങ്ങള്‍ക്കും കാരണമായി. വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ ഭേദഗതിയില്‍ തിരുത്തല്‍ കൊണ്ടുവരുമോ? സഹല്‍ സി മുഹമ്മദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
KeralaNov 23, 2020, 7:56 AM IST
പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗം തിരുത്തിയേക്കും; സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറയാൻ ആലോചന
നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു.
KeralaNov 23, 2020, 6:21 AM IST
പൊലീസ് നിയമഭേദഗതി വിവാദം; പരാതികളിൽ ഉടൻ നടപടിയുണ്ടാകില്ല, മാർഗനിർദേശം രണ്ട് ദിവസത്തിനുള്ളിൽ
മാധ്യമസ്വാതന്ത്രത്തിനും അഭിപ്രായപ്രകടനത്തിനും പൊലീസ് നിയമഭേദഗതി തടയിടുമെന്ന വ്യാപക വിമർശനം ഉയർന്നതോടെയാണ് മാർഗ നിർദ്ദേശം കൊണ്ടുവരാൻ ഡിജിപി തീരുമാനിച്ചത്.
KeralaNov 22, 2020, 9:40 PM IST
പൊലീസ് നിയമ ഭേദഗതി; സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി, തിരുത്തൽ നിര്‍ദ്ദേശിച്ച് പിബി
ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകും
KeralaNov 22, 2020, 7:51 PM IST
പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി മുരളീധരൻ
സുപ്രീംകോടതി നിലപാടിന് വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് പുതിയ നിയമമെന്ന് കേന്ദ്ര മന്ത്രി
KeralaNov 22, 2020, 3:20 PM IST
'പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം': വിമര്‍ശിച്ചാല്‍ ജയിലിലടക്കുമെന്ന ഭീഷണിയാണിതെന്ന് ചെന്നിത്തല
സിപിഎം സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും വിമര്‍ശിച്ചാല്‍ ജയിലിലടക്കമെന്നമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ് എന്ന് ചെന്നിത്തല.
KeralaNov 22, 2020, 2:47 PM IST
മുഖ്യമന്ത്രി നടപ്പാക്കിയത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടി: മുല്ലപ്പള്ളി
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു.
KeralaNov 22, 2020, 2:14 PM IST
പൊലീസ് നിയമ ഭേദഗതി വിവാദം; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം
അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് മുഖ്യമന്ത്രി. വിശദീകരണം വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ
KeralaNov 22, 2020, 12:41 PM IST
'പൊലീസ് നിയമ ഭേദഗതി സൈബറിടത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ', കുറവുകൾ പരിശോധിക്കും: എംഎ ബേബി
വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ നിയമ ഭേദഗതി പ്രാവർത്തികമാകുന്ന ഘട്ടത്തിൽ കുറവുകൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
KeralaNov 21, 2020, 10:08 AM IST
സൈബര്‍ അധിക്ഷേപത്തില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം, പൊലീസ് നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു
സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയർന്നിരുന്നു. അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ് ചെയ്യാം.