പോളിറ്റ് ബ്യൂറോ
(Search results - 41)IndiaOct 27, 2020, 1:01 PM IST
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് പിബി; കേരളത്തില്‍ സിബിഐയെ വിലക്കാന്‍ തീരുമാനം
കേരളത്തില്‍ സിബിഐ അന്വേഷണത്തിന് വിലക്കേര്‍പ്പെടുക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. നിയമ പരിശോധനക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും.
IndiaOct 6, 2020, 3:54 PM IST
ഹാഥ്റസില്‍ സ്വാന്തനവുമായി ഇടത് നേതാക്കളും; ഐക്യദാര്‍ഢ്യവുമായി രാജ്യം
ഹാഥ്റസിലെ സവര്‍ണ്ണ, ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി പി എം, സി പി ഐ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്, കിസാന്‍ സഭ, സി ഐ ടി യു ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാണ് ഉയരുന്നത്.KeralaJul 27, 2020, 2:05 PM IST
സ്വർണക്കടത്ത് വിവാദം ചർച്ച ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ: നിലപാട് വ്യക്തമാക്കി പിണറായി
വിഷയത്തിൽ സർക്കാരിൻ്റേയും തന്റേയും നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചു. ആരെങ്കിലും തെറ്റു ചെയ്തെങ്കിൽ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിബി യോഗത്തെ അറിയിച്ചു
IndiaJun 19, 2020, 6:47 PM IST
'മുല്ലപ്പള്ളി പരസ്യമായി മാപ്പ് പറയണം,പാര്‍ട്ടിയുടെ സംസ്കാരമിതോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം':ബൃന്ദ കാരാട്ട്
ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിന് എതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇങ്ങനെയൊരാളാണ് കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനെന്നത് നാണക്കേടാണ്. ലോകം മുഴുന്‍ ആരോഗ്യമന്ത്രി ശൈലജയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതിനിടയില്‍ ഇത്തരം പരാമര്‍ശം നടത്തിയതിന് പൊതുവായി മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
IndiaJun 3, 2020, 5:57 PM IST
സാങ്കേതിക വിദ്യയുടെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ വേര്‍തിരിവ് ഉണ്ടാക്കരുതെന്ന് പോളിറ്റ് ബ്യൂറോ
എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാന്‍ നടപടി ഉണ്ടാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.ഡിജിറ്റല്‍ വിദ്യാഭ്യാസം പരമ്പരാഗത രീതിക്ക് പകരമാകരുതെന്നും പിബി.
IndiaApr 20, 2020, 3:38 PM IST
സ്പ്രിംക്ലർ വിഷയം; കേരള സർക്കാരിനെ കരിതേയ്ക്കാനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ
കൊവിഡ് കാലത്ത് കരടായി മാറിയ സ്പ്രിംക്ലർ വിവാദം നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്ത സിപിഎം സ്പ്രിംക്ലർ ഇടപാട് സംബന്ധിച്ച കീഴ് ഘടകങ്ങളിൽ വിശദീകരിക്കും.
InternationalFeb 4, 2020, 11:02 AM IST
കൊറോണയെ നേരിടുന്നതില്‍ വീഴ്ച സമ്മതിച്ച് ചൈനീസ് പോളിറ്റ് ബ്യൂറോ
കൊറോണ വൈറസ് നേരിടുന്നതില്‍ വീഴ്ച സമ്മതിച്ച് ചൈനീസ് പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി. വൈറസ് ബാധ മൂലം ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 425ല്‍ എത്തി.
IndiaJan 22, 2020, 9:58 PM IST
ദില്ലി അംബേദ്കര്‍ സർവ്വകലാശാലയിൽ പ്രകാശ് കാരാട്ടിനെ തടഞ്ഞു
സർവ്വകലാശാലയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പിന്നീട് ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികളോട് സംസാരിച്ച് മടങ്ങി.
KeralaJan 16, 2020, 2:32 PM IST
അധികാര പരിധിക്കുള്ളില്‍ നിന്ന് ഗവര്‍ണ്ണര്‍ പെരുമാറണമെന്ന് എസ് രാമചന്ദ്രന് പിള്ള
ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ റസിഡന്റുമാരെ പോലെയാണ് കേരള ഗവര്‍ണ്ണര്‍ പെരുമാറുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. വികാരപരമായ പ്രകടനങ്ങളാണ് ഗവര്‍ണ്ണറുടെ പ്രസ്താവനകളില്‍ കാണുന്നതെന്നും എസ്ആര്‍പി ആരോപിച്ചു.
IndiaJan 12, 2020, 10:02 AM IST
പിബി യോഗം ഇന്ന് അവസാനിക്കും: ഐഷി ഘോഷ് എകെജി ഭവനിലെത്തി നേതാക്കളെ കാണും
സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ദില്ലിയിൽ സമാപിക്കും.
KeralaNov 18, 2019, 10:46 AM IST
'പിബി വളരെ ശക്തമാണ്, ഓര്‍മ്മയില്ലേ പഴയ നടപടികള്‍': സര്‍ക്കാരിനെതിരെ പിബിയില്‍ അതൃപ്തിയില്ലെന്ന് മുഖ്യമന്ത്രി
സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ വിമര്ശനമുയര്ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. പിബിക്ക് അതൃപ്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
IndiaNov 16, 2019, 7:16 AM IST
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദില്ലിയിൽ; അയോധ്യയും ശബരിമലയും ചര്‍ച്ചയാകും
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹർജികൾക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ വിലയിരുത്തും
IndiaSep 18, 2019, 8:29 AM IST
സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്; തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്തി തിരുത്തൽ രേഖ തയ്യാറാക്കും
പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന വിഷയവും പിബിയില്‍ ചര്‍ച്ചയാവും.
IndiaJul 31, 2019, 7:34 AM IST
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍; ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ ചര്‍ച്ച ചെയ്യും
തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും.
IndiaJun 22, 2019, 12:55 PM IST
'മക്കള്‍ ചെയ്യുന്ന തെറ്റിനെല്ലാം രക്ഷിതാക്കളെ കരുവാക്കുന്നതെന്തിന്';കോടിയേരിയെ സംരക്ഷിച്ച് പിബി നേതാക്കള്‍
ബിനോയ് കോടിയേരി വിവാദത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നാണ് ചില പിബി നേതാക്കള്‍ പ്രതികരിക്കുന്നത്.സീതാറാം യെച്ചൂരിയെ കോടിയേരി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് സൂചന. വിവാദം പരിശോധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടതായി സിപിഎം കേന്ദ്ര നേതാക്കള്‍ അറിയിച്ചു.