പോസ്റ്റര്‍
(Search results - 335)Movie NewsJan 21, 2021, 5:01 PM IST
ഇതാണ് 'പ്രീസ്റ്റി'ലെ നായകന്; സ്റ്റൈലിഷ് ഗെറ്റപ്പില്‍ മമ്മൂട്ടി
മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്
KeralaJan 18, 2021, 4:30 PM IST
എംഎല്‍യുടെ ചിത്രമൊഴിവാക്കിയ സംഭവം: പോസ്റ്റര്‍ തയാറാക്കിയത് വിവരമില്ലാത്തവരെന്ന് മന്ത്രി
കായംകുളം എംഎല്‍എ നന്നായി കാര്യങ്ങള്‍ നോക്കുന്നുണ്ട്. എംഎല്‍എയുടെ കൂടി ഇടപെടലോടെയാണ് പാലം നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു.
KeralaJan 17, 2021, 7:34 AM IST
വിവാദത്തിനിടെ മുട്ടേല്‍ പാലം ഉദ്ഘാടനം ഇന്ന്
പാലം ഉദ്ഘാടനച്ചടങ്ങിന്റെ പോസ്റ്റര്‍ ഏരിയാ കമ്മിറ്റി ഫേസ്ബുക്കില്‍ നല്‍കിയതില്‍ മന്ത്രി ജി സുധാകരന്റെ മാത്രം ചിത്രം വെച്ചതിനെ ചൊല്ലി വിവാദം ശക്തമായിരുന്നു.
Movie NewsJan 14, 2021, 7:46 PM IST
ധനുഷ് - ശെൽവരാഘവൻ ടീമിന്റെ പുതുചിത്രം; ടൈറ്റിൽ പോസ്റ്ററിൽ മാസ്സായി താരം
ആയിരത്തില്‍ ഒരുവന് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ധനുഷ്- സെൽവരാഘവൻ ടീം. 'നാനെ വരുവേൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സെൽവരാഘവന്റെ ട്വിറ്റർ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
Movie NewsJan 8, 2021, 4:41 PM IST
ഇതാണ് 'നെയ്യാറ്റിന്‍കര ഗോപന്റെ' സ്റ്റൈല്‍; 'ആറാട്ട്' പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍
'നെയ്യാറ്റിന്‍കര ഗോപന്' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.
Movie NewsJan 8, 2021, 2:17 PM IST
'ദ ലാസ്റ്റ് ടു ഡേയ്സ്', ദീപക് പറമ്പോല്‍ നായകനായി പുതിയ സിനിമ
ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി വന്ന നടനാണ് ദീപക് പറമ്പോല്‍. നായകനായും ചില സിനിമകളില്‍ അഭിനയിച്ചു. ദീപക് പറമ്പോലിന്റെ കഥാപാത്രങ്ങള്‍ ഇഷ്ടം നേടി. ഇപ്പോഴിതാ ദീപക് പറമ്പോല്‍ നായകനായി പുതിയ സിനിമ വരുന്നു. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് ഷെയര്‍ ചെയ്തു. ദ ലാസ്റ്റ് ടു ഡേയ്സ് എന്നാണ് സിനിമയുടെ പേര്.
spiceJan 7, 2021, 11:21 AM IST
സ്റ്റൈലിഷ് മമ്മൂട്ടിയുമായി 'പ്രീസ്റ്റി'ന്റെ പുതിയ പോസ്റ്റര്‍; ഒപ്പം മഞ്ജു വാര്യര്‍ ഉന്നയിക്കുന്ന ആവശ്യവും
മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്'
Movie NewsJan 6, 2021, 3:53 PM IST
മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്ന വണ്‍ ഉടൻ റിലീസിന്, പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് താരം
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് വണ്‍. കടക്കല്‍ ചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഉടനെന്ന് വ്യക്തമാക്കി പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. മമ്മൂട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭാഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വണ്‍.
Movie NewsJan 4, 2021, 5:23 PM IST
അത് ഒറിജിനല്‍ മമ്മൂട്ടി തന്നെ; 'പ്രീസ്റ്റ്' പോസ്റ്റര്‍ കോപ്പിയടി പ്രചാരണം പൊളിച്ച് അണിയറ പ്രവർത്തകർ
രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റി'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യത്യസ്തത നിറഞ്ഞ മമ്മൂട്ടിയുടെ ലുക്ക് ആയിരുന്നു പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. എന്നാൽ ഇതിന് പിന്നാലെ കോപ്പിയടി ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തി. ഇതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് പോസ്റ്റര്‍ തയ്യാറാക്കിയ ഓള്‍ഡ്മോങ്ക്സ്.
Movie NewsJan 2, 2021, 8:50 PM IST
'തുറമുഖം' തിയറ്ററിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍
നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയാണ് തുറമുഖം. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിവിൻ പോളി തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസ് തിയ്യതി സൂചിപ്പിച്ചുകൊണ്ടുള്ളതാണ പുതിയ പോസ്റ്റര്‍.
Movie NewsJan 2, 2021, 8:02 PM IST
ദ പ്രീസ്റ്റ് ഉടനെത്തും, വേറിട്ട വേഷത്തില്‍ മമ്മൂട്ടി- പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
മമ്മൂട്ടി വേറിട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ ആകര്‍ഷണം.
Movie NewsDec 25, 2020, 6:10 PM IST
വ്യത്യസ്ത ലുക്കിൽ വിക്രം; 'കോബ്ര'യുടെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്, ആകാംഷയോടെ ആരാധകർ
‘കോബ്ര’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന് അജയ് ജ്ഞാനമുത്തു. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് വിക്രം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.”എല്ലാ പ്രശ്നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്”,എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആദ്യമാണ് പുനഃരാരംഭിച്ചത്.
KeralaDec 19, 2020, 7:16 AM IST
'പേയ്മെന്റ് റാണി, ബിജെപിയുടെ ഏജന്റ്'; ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് പോസ്റ്റർ
പേയ്മെന്റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുവന്നു.
Movie NewsDec 14, 2020, 8:03 PM IST
വിരാടപര്‍വം പുതിയ പോസ്റ്റര്‍, ഏറ്റെടുത്ത് റാണാ ദഗുബാടിയുടെ ആരാധകര്‍
ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് റാണ ദഗുബാടി. റാണ ദഗുബാടി നായകനാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ, റാണ ദഗുബാടിയുള്ള പുതിയ പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. റാണ ദഗുബാടി തന്നെയാണ് ഷെയര്‍ ചെയ്തത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Movie NewsDec 4, 2020, 5:46 PM IST
പ്രതിഫലം കുറച്ചു, ദുല്‍ഖറിന്റെ നായികയാകാൻ പൂജ ഹെഗ്ഡെ!
ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കണ്‍സെപ്ഷ്വല്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം എന്നാണ് ചിത്രീകരണൺ തുടങ്ങുകയെന്ന് വ്യക്തമല്ല. ചിത്രത്തിലെ നായികയെ കുറിച്ചാണ് പുതിയ വാര്‍ത്ത.