പോസ്റ്റർ
(Search results - 93)CareerJan 17, 2021, 8:50 AM IST
സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം; മികച്ച 3 പോസ്റ്ററുകൾക്ക് 5000 രൂപ വീതം സമ്മാനം
ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് 5000 രൂപ വീതവും മികച്ച നിലവാരം പുലർത്തുന്ന 10 പോസ്റ്ററുകൾക്ക് 3000 രൂപ വീതവും പ്രോത്സാഹനസമ്മാനമായി 20 പേർക്ക് 1000 രൂപ വീതവും നൽകും.
INTERVIEWJan 11, 2021, 5:07 PM IST
നിഗൂഢത നിറച്ച് 'ദി പ്രീസ്റ്റ്' വരുമ്പോൾ, സംവിധായകൻ സംസാരിക്കുന്നു
പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ദി പ്രീസ്റ്റ്'. കട്ടതാടിയും വട്ടകണ്ണടയും നീളൻ തൊപ്പിയും അണിഞ്ഞുള്ള മമ്മൂട്ടിയുടെ കത്തനാർ വേഷത്തിലുള്ള പോസ്റ്ററുകൾ ചര്‍ച്ചയായിരുന്നു. മലയാളികൾ ഏറെ കാത്തിരുന്ന ഒരു താര കോമ്പോ ഒന്നിക്കുന്നു എന്നതും ദി പ്രീസ്റ്റ് സിനിമയുടെ പ്രത്യേകതയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിൻ ടി ചാക്കോയാണ്. നിഗൂഢത നിറഞ്ഞ പോസ്റ്റർ ചർച്ചയാവുമ്പോൾ "ദി പ്രീസ്റ്റിനെ പറ്റി സംവിധായകൻ ജോഫിൻ ടി ചാക്കോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ് തുറക്കുകയാണ്. മനു വർഗീസ് നടത്തിയ അഭിമുഖം.
Movie NewsJan 2, 2021, 9:12 AM IST
കയ്യിൽ വാളുമായി കുതിരപ്പുറത്തേറി ധനുഷ്; ശ്രദ്ധനേടി 'കർണന്റെ' പുതിയ പോസ്റ്റർ
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'കർണന്റെ' പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പോസ്റ്റർ പുറത്തുവിട്ടത്. കയ്യിൽ വാളുമായി കുതിരപ്പുറത്തേറി ധനുഷിനെ പോസ്റ്ററിൽ കാണാം. പശ്ചാത്തലത്തിൽ പട്ടാളക്കാർ അണിനിരന്ന് നിൽക്കുന്നതും കാണാം.
Movie NewsJan 2, 2021, 8:30 AM IST
വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റം; സന്തോഷ് ശിവൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'മുംബൈക്കർ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതി ബേളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'മാനഗര'ത്തിന്റെ ഹിന്ദി റീമേക്ക് ആണ് പുതിയ ചിത്രം.
KeralaDec 25, 2020, 10:27 AM IST
ഗ്രൂപ്പ് പോര്, പരസ്യവിമർശനം, പോസ്റ്റർ വിവാദം, കോൺഗ്രസിലെ പ്രശ്നങ്ങളിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കമാൻഡ്
മൂന്നു ദിവസം താരിഖ് അൻവർ കേരളത്തിൽ പ്രധാന നേതാക്കളെ കേൾക്കും. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ നിലപാടും എഐസിസി ആരായുമെന്നാണ് വിവരം. നേതാക്കളെ കേട്ട ശേഷമായിരിക്കും റിപ്പോർട്ട് നൽകുക.
KeralaDec 20, 2020, 8:46 AM IST
കോൺഗ്രസിന് തലവേദനയായി വീണ്ടും പോസ്റ്ററുകൾ, കൊല്ലത്ത് ശൂരനാടിനെതിരെയും തൃശൂരിൽ മുരളീധരനെ അനുകൂലിച്ചും പോസ്റ്റർ
കോൺഗ്രസ് വലിയ പരാജയമേറ്റുവാങ്ങിയ കൊല്ലത്ത് ബിന്ദു കൃഷ്ണക്ക് പിന്നാലെ കെപിസിസി വൈസ് പ്രസിഡൻറ് ശൂരനാട് രാജശേഖരനെതിരെയും പോസ്റ്റർ.
Movie NewsDec 18, 2020, 8:34 AM IST
അഹമ്മദ് കബീറിനൊപ്പം 'മധുരം' നുണയാൻ ജോജു ജോര്‍ജ്ജ്; ടൈറ്റിൽ പോസ്റ്റർ
'ജൂൺ' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീറും ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്നു. മധുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫേസ്ബുക്കിൽ ജോജു പങ്കുവച്ചു. 'ജോസഫ്', 'പൊറിഞ്ചു മറിയം ജോസ്', 'ചോല' എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
KeralaDec 17, 2020, 7:59 AM IST
കോൺഗ്രസിൽ കലാപം; നേതാക്കളെ പുറത്താക്കണമെന്ന് കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ
പാർട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയിൽ അപമാനിക്കപ്പെട്ടുവെന്ന തോന്നൽ ആർഎംപിക്കുണ്ടായത് തിരിച്ചടിയായി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു
Movie NewsDec 12, 2020, 2:44 PM IST
ചുണ്ടിൽ പുകച്ചുരുളുകളുമായി സംയുക്ത; ആകാംക്ഷയുളവാക്കി വീണ്ടും 'എരിഡ' പോസ്റ്റർ
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ സിനിമയുടെ നാലാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. പുകച്ചുരുളുകൾ പുകച്ചുവിടുന്ന നടി സംയുക്ത മേനോനും നാസറും കിഷോറുമാണ് പോസ്റ്ററിലുള്ളത്. 'എരിഡ' എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്.
Movie NewsDec 9, 2020, 11:23 PM IST
സിജു വിൽസൺ നായകനാകുന്ന ‘ഇന്നു മുതൽ’; കൗതുകമുണർത്തി പോസ്റ്റർ
സിജു വിൽസണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറക്കി. മഞ്ജു വാര്യർ ആണ് കൗതുകമുണർത്തുന്ന പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസ് എന്ന ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Movie NewsNov 25, 2020, 8:42 PM IST
ദുരൂഹതകളുണർത്തി ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; മോഷൻ പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ് പ്രൊഡക്ഷൻസ്
നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'കുമാരി' എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണത്തിന് ശേഷം നിർമൽ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിൻ്റെ ബാനറിൽ നിർമൽ സഹദേവ്, ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് എന്നിവർ ചേർന്നാണ്.
Movie NewsNov 23, 2020, 10:03 PM IST
റെഡ് തീമിൽ അര്ജ്ജുന് അശോകന്റെ 'വൂൾഫ്'; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് ഫഹദ്
അര്ജ്ജുന് അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂൾഫ്' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആര്. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.Movie NewsNov 23, 2020, 9:14 PM IST
വ്യത്യസ്ത മേക്കോവറിൽ കൃഷ്ണ ശങ്കർ; 'കുടുക്ക് 2025' ക്യാരക്ടർ പോസ്റ്റർ
കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കുടുക്ക് 2025'ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത മേക്കോവറിലാണ് കൃഷ്ണ ശങ്കർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ.
ChuttuvattomNov 23, 2020, 8:34 PM IST
സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഫേസ്ബുക്കില്‍ പങ്കുവെച്ച പൊലീസുകാരന് സസ്പെന്ഷന്
കുറുമാത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിത്രമാണ് പുരുഷോത്തമൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
CareerNov 18, 2020, 8:51 AM IST
തിരഞ്ഞെടുപ്പ്: ഡിജിറ്റൽ പോസ്റ്റർ മത്സരം; നവംബർ 25ന് മുമ്പായി അയക്കണം; വിഷയം കൊവിഡ് ബോധവത്കരണം
വിഷയം: സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക/സാനിറ്റെസർ ഉപയോഗിക്കുക, വായും മൂക്കും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.