പ്രധാനമന്ത്രി അഭിസംബോധന  

(Search results - 3)
 • India3, Jul 2020, 11:07 AM

  അതിര്‍ത്തി സംഘര്‍ഷം; പ്രധാനമന്ത്രി ലഡാക്കില്‍

  ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇന്ന് രാവിലെ തന്നെ ലേയിലെത്തിയ പ്രധാനമന്ത്രി ലേയിലെ സൈനികരെ സന്ദര്‍ശിച്ചു. പിന്നീട് ലേയില്‍ നിന്ന് പ്രധാനമന്ത്രി നിമുവിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുള്ള നിമു ഇന്ത്യയുടെ പ്രധാന ഫോര്‍വേഡ് ബെയ്സാണ്. അവിടെ നിന്നാണ് പ്രധാനമന്ത്രി ലാഡിക്കിലേക്ക തിരിച്ചത്. 

  നിമുവില്‍ സൈനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു.  ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളും അതേ തുടര്‍ന്നുള്ള ചര്‍ച്ചകളും നടക്കുന്നതിനിടെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് മോദിയുടെ അതിര്‍ത്തി സന്ദര്‍ശനം.  സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. സാമൂഹിക അകലം പാലിച്ച് പ്രധാമന്ത്രിക്കൊപ്പം പങ്കെടുക്കുന്ന സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നു. സംഘര്‍ഷത്തിൽ പരിക്കേറ്റ സൈനികരെയടക്കം പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാകും പ്രധാനമന്ത്രി സൈനികരെ സന്ദര്‍ശിക്കുക. 

 • Narendra Modi

  India14, Apr 2020, 11:24 AM

  കൊവിഡ് ജാഗ്രത: ഇന്നും മാതൃക കാട്ടി പ്രധാനമന്ത്രി; രാജ്യത്തെ അഭിസംബോധന ചെയ്തത് 'ഗാംച' ധരിച്ച്

  വീട്ടില്‍ നിർമ്മിച്ച മാസ്ക് ധരിച്ചാണ് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇക്കുറി 'ഗാംച'(Gamcha) കൊണ്ട് മുഖം മറച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്

 • Lockdown will be extended across India till May 3: PM

  India14, Apr 2020, 10:05 AM

  ലോക്ക് ഡൗൺ മെയ് 3 വരെ; കൊവിഡിന് എതിരായ പോരാട്ടം വിജയമെന്ന് പ്രധാനമന്ത്രി

  ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ ...