പ്രവാസിക്ക് ശിക്ഷ
(Search results - 15)pravasamDec 11, 2020, 10:49 AM IST
പെട്രോളുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു
പെട്രോള്‍ കാനുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ പ്രാഥമിക കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. സ്വയം തീകൊളുത്തുമെന്നും സ്ഥാപനത്തിന് തീയിടുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.
pravasamOct 26, 2020, 3:55 PM IST
ലിഫ്റ്റില്‍ വെച്ച് യുവതിയെ അപമാനിച്ച വിദേശി യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു
ലിഫ്റ്റില്‍ വെച്ച് യുവതിയുടെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച യുവാവിന് ദുബൈ പ്രാഥമിക കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പിടിക്കപ്പെട്ടപ്പോള്‍ താന്‍ യുവതിയെ പ്രണയിക്കുകയാണെന്നും വിവാഹം കഴിക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി വിധിച്ചു.
pravasamOct 3, 2020, 7:39 PM IST
കുടുംബത്തിന് സഹായമെത്തിക്കുന്നതിന്റെ മറവില്‍ പീഡനം; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഏഷ്യക്കാരനായ പ്രവാസിക്ക് ജീവപര്യന്തം തടവ്. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭിക്ഷയാചിച്ച മറ്റൊരു കുറ്റത്തിന് മൂന്ന് മാസം കൂടി ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും.
pravasamMar 9, 2020, 11:41 AM IST
മുറി വൃത്തിയാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു
മുറി വൃത്തിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിക്ക് ദുബായില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ. ഡ്രൈവറായി ജോലി ചെയ്തിരുന്ന പാകിസ്ഥാനി പൗരനെതിരെയാണ് ഞായറാഴ്ച ദുബായ് പ്രാഥമിക കോടതി വിധി പറഞ്ഞത്. അല്‍ മുറഖബയിലെ താമസ സ്ഥലത്തുവെച്ചാണ് 41കാരന് തന്റെ സുഹൃത്തിനെ നിരവധി തവണ കുത്തിയത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.
pravasamFeb 16, 2020, 4:43 PM IST
ഓണ്‍ലൈന്‍ ഓര്‍ഡര്‍ വിതരണത്തിനിടെ ഉപഭോക്താവിനെ ചുംബിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
ഉപഭോക്താവിനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിന്മേല് അറസ്റ്റിലായ പ്രവാസി ജീവനക്കാരന് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. 35കാരനായ പാകിസ്ഥാന് പൗരനാണ് പ്രതി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു. വിചാരണ നേരിടുന്നത്. ഒരു ബ്രിട്ടീഷ് വനിത ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ അവരെ ചുംബിച്ചുവെന്നാണ് കേസ്.
pravasamFeb 5, 2020, 10:23 PM IST
കാത്തിരിപ്പ് ആറ് മണിക്കൂര്‍ നീണ്ടു; ക്ഷമനശിച്ച് ഡോക്ടറെ തല്ലിയ പ്രവാസിക്ക് ശിക്ഷ
ഡോക്ടറെ കാണാന്‍ ആശുപത്രിയിലെ കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടപ്പോള്‍ ക്ഷമനശിച്ച് ഡോക്ടറെ തല്ലിയ പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു. അറബ് വംശജനായ പ്രതിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ഉമ്മുല്‍ഖുവൈന്‍ കോടതി ശിക്ഷ വിധിച്ചത്.
pravasamJan 22, 2020, 5:30 PM IST
വൈഫൈ ഇന്റര്‍നെറ്റ് പങ്കുവെച്ചതിന് പ്രവാസിക്ക് ശിക്ഷ വിധിച്ചു
ഇന്റര്‍നെറ്റ് കണക്ഷന് മറ്റുള്ളവരുമായി പങ്കുവെച്ച് പണം വാങ്ങിയ പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ താമസിക്കുന്ന ഏഷ്യക്കാരാനാണ് അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ചിലര്‍ക്ക് തന്റെ ഇന്റര്‍നെറ്റ് കണക്ഷന് പങ്കുവെച്ച് നല്കി പണം കൈപ്പറ്റിയത്. ഉമ്മുല്‍ഖുവൈന്‍ കോടതി ഇയാള്‍ക്ക് 50,000 ദിര്‍ഹം (9.68 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷയാണ് വിധിച്ചത്.
pravasamJan 1, 2020, 2:11 PM IST
യുഎഇയില്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ഏഷ്യക്കാരനായ പ്രവാസിക്ക് റാസല്‍ഖൈമ കോടതി ശിക്ഷ വിധിച്ചു. 15 വര്‍ഷം ജയില്‍ ശിക്ഷയും കൊല്ലപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം (38ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണിയും നല്‍കണമെന്നാണ് വിധി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.
pravasamDec 3, 2019, 1:36 PM IST
സ്വന്തം കട്ടിലില്‍ കിടന്നുറങ്ങിയതിന് സുഹൃത്തിനെ അടിച്ചുകൊന്നു; പ്രവാസിക്ക് ശിക്ഷ വിധിച്ചു
താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയെന്നാരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും തുടര്‍ന്ന് ഇയാളെ നാടുകടത്താനുമാണ് ദുബായ് ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. അതേസമയം കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല സുഹൃത്തിനെ മര്‍ദിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.
pravasamAug 25, 2019, 8:28 PM IST
ഗള്‍ഫിലെ ജോലിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; പ്രവാസിക്ക് ശിക്ഷ വിധിച്ചു
ഗള്‍ഫിലെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസിക്ക് ദോഹ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ഇതിനുശേഷം ഇയാളെ നാടുകടത്തും.
pravasamJul 24, 2019, 10:29 PM IST
യുഎഇയില്‍ വെച്ച് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു
യുഎഇയില്‍ വെച്ച് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച പ്രവാസിക്ക് അബുദാബി അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. 35കാരനായ പ്രതിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയും 20 ലക്ഷം ദിര്‍ഹം (3.75 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
pravasamJun 28, 2019, 10:33 AM IST
യുഎഇയില്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത പ്രവാസിക്ക് ശിക്ഷ വിധിച്ചു
യുഎഇയില്‍ കോടതി നോട്ടീസ് കൈമാറാമനെത്തിയ പൊലീസ് പട്രോള്‍ സംഘത്തിന് നേരെ വെടിയുതിര്‍ത്ത പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് പ്രതിക്ക് കഴിഞ്ഞദിവസം റാസല്‍ഖൈമ കോടതി വിധിച്ചത്.
pravasamApr 17, 2019, 3:27 PM IST
യുഎഇയിലേക്ക് വന്ന ബന്ധു വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ വിദേശ വനിതയ്ക്ക് ദുബായ് കോടതി 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും. ആഫ്രിക്കന്‍ പൗരയായ ഇവര്‍ നാട്ടില്‍ നിന്ന് ദുബായിലേക്ക് വരികയായിരുന്ന തന്റെ ബന്ധുവായ മറ്റൊരു സ്ത്രീയുടെ ലഗേജ് വഴിയാണ് അഞ്ച് കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.
pravasamMar 8, 2019, 11:34 AM IST
കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുഎഇയില്‍ പ്രവാസിക്ക് ശിക്ഷാ ഇളവ്
കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 26കാരനായ പ്രവാസി യുവാവിന് ശിക്ഷാ ഇളവ്. നേരത്തെ ആറ് വര്‍ഷം തടവ് വിധിക്കപ്പെട്ട യുവാവിന്റെ ശിക്ഷ അപ്പീല്‍ കോടതി മൂന്ന് വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. അമിതമായ അളവില്‍ മയക്കുമരുന്ന് കഴിച്ചാണ് ഇയാളുടെ കാമുകി മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തത്.
pravasamDec 17, 2018, 4:21 PM IST
ദുബായില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു
ദുബായ്: പൊലീസ് ഉദ്ദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ വിദേശി പൗരന് ശിക്ഷ വിധിച്ചു. ഒരു അഭിഭാഷകന്റെ ഓഫീസില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്നയാള്‍ക്കാണ് രണ്ട് വര്‍ഷം തടവും 500 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.