പ്രശോഭ് പ്രസന്നന്‍  

(Search results - 39)
 • River Songs

  Music22, Mar 2019, 1:54 PM IST

  പാട്ടായി ഒഴുകിയ പുഴകള്‍..!

  ജലവും പുഴയും വെറുംവാക്കായും ജീവനാമമായും പ്രത്യക്ഷപ്പെടുന്ന നിരവധി ചലച്ചിത്ര ഗാനങ്ങളുണ്ട്‌ മലയാളത്തില്‍.  ലോക ജലദിനത്തില്‍ അത്തരം ചില ഗാനങ്ങളെ പരിചയപ്പെടാം. 'പാട്ടുകഥയില്‍' പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Azeez Thayineri Song

  Music9, Mar 2019, 2:26 PM IST

  പാട്ടുപാടി പാലമുണ്ടാക്കിയ പാട്ടുകാരന്‍..!

  അടുത്തകാലത്ത് റിയാലിറ്റി ഷോകളില്‍ തരംഗമായ 'ആരാലും മനസില്‍ നിന്നൊരിക്കലും മറക്കുവാന്‍ ആവാത്തവിധമുള്ളതായ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്‍റെ ആദ്യശബ്‍ദം. മാപ്പിളപ്പാട്ടിന്‍റെ കളിത്തോഴന്‍ സാക്ഷാല്‍ മോയിന്‍കുട്ടി വൈദ്യരെ നിമിഷനേരം കൊണ്ട് പാട്ടിലാക്കിയ മിടുക്കന്‍. മായം ചേര്‍ക്കാത്ത മാപ്പിളപ്പാട്ടുകള്‍ ചൂടപ്പം പോലെ നിര്‍മ്മിക്കുന്ന പയ്യന്നൂരിലെ എസ് എസ് സ്റ്റുഡിയോ എന്ന പാട്ട് ഫാക്ടറിയുടെ അമരക്കാരന്‍. അസീസ് തായിനേരിയുടെ കഥയുമായി പാട്ടുകഥ. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Odenda Article

  Music22, Jan 2019, 3:20 PM IST

  പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!

  അയാളെ ദയനീയമായി നോക്കിക്കൊണ്ട് അവന്‍ ഓടിവന്നതിന്‍റെ കിതപ്പടക്കി. എന്നിട്ടു പറഞ്ഞു: "ഞാനൊരു നാടന്‍ പാട്ടെഴുത്തിയിട്ടുണ്ട്.. ചേട്ടന്‍ അതൊന്നു കേട്ടിട്ട് മണിച്ചേട്ടനെക്കൊണ്ടൊന്ന് പാടിക്കാമോ?" അമ്പരന്നു നിന്ന അയാളെ നോക്കി അനുവാദമൊന്നും ചോദിക്കാതെ ആ കൊച്ചു പയ്യന്‍ ഇങ്ങനെ നീട്ടി പാടി. "ടാറിട്ട റോഡാണ് റോഡിന്‍റരികാണ് വീടിന്നടയാളം ശീമക്കൊന്നാ.."

  പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Suresh Ramanthali Song

  Music15, Jan 2019, 5:20 PM IST

  കാതരമൊരു പാട്ടായ് ഞാനില്ലേ..?!

  "പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍.." 

  മോഹന രാഗത്തില്‍ ബോംബെ രവി ചിട്ടപ്പെടുത്തി, സുജാത മോഹനെന്ന ഭാവഗായികയുടെ ശബ്‍ദത്തില്‍ അനശ്വരമായ ഗാനം. ഓരോ പ്രണയദിനങ്ങളിലും നമ്മള്‍ മൂളിനടക്കുന്ന മനോഹരമായ ഈ പ്രണയഗാനത്തിന്‍റെ രചയിതാവിനെക്കുറിച്ച് നമുക്ക് എന്തറിയാം? ആ അറിയാത്ത കഥകളുമായി പാട്ടുകഥ. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pada Poruthanam

  Music27, Dec 2018, 6:16 PM IST

  "പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

  സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമൊക്കെ അടുത്തകാലത്ത് തരംഗമായ 'പട പൊരുതണം കടലിളകണം വെട്ടിത്തലകള്‍ വീഴ്ത്തണം..' എന്ന വിവാദഗാനത്തിന്‍റെ കഥകളെക്കുറിച്ച് പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • prashob

  Music24, Dec 2018, 8:02 PM IST

  ജിംഗിള്‍ ബെല്‍സിന്‍റെ കിലുക്കത്തിന് 161 വയസ്..!

  ജിംഗിള്‍ ബെല്‍സ് കേള്‍ക്കാത്തവരുണ്ടാകില്ല. ഒരുവരിയെങ്കിലും മൂളാത്തവരുമുണ്ടാകില്ല. പലരുടെയും നെഞ്ചകങ്ങളിലേക്ക് ഈ ഗാനം പലപല ക്രിസ്‍മസ് രാവുകളുടെ ഓര്‍മ്മപ്പുഴകളെയാവും ഒഴുക്കിക്കൊണ്ടു വരുന്നത്. എന്നാല്‍ ആദ്യകാലത്ത് ജിംഗിള്‍ ബെല്‍സ് ഒരു ക്രിസ്തുമസ് ഗാനമേ ആയിരുന്നില്ലെന്നതാണ് രസകരം

 • Pakistani Songs

  Music19, Dec 2018, 2:35 PM IST

  പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചാരണഗാനവും അടിച്ചുമാറ്റി!

  പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണഗാനത്തിന്റെ ഈണം പോലും അടിച്ചുമാറ്റിയ ചരിത്രമുണ്ട് നമ്മുടെ ബോളീവുഡ് സംഗീത സംവിധായകര്‍ക്ക്. കൗതുകകരമായ ആ സംഭവം നടന്നത് 1991ലാണ്. ആ കഥയോടെ ഈ പരമ്പര അവസാനിക്കുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs

  Music18, Dec 2018, 11:51 AM IST

  ആല്‍ബത്തില്‍ നിന്നും പകര്‍ത്തിയ 'ദില്‍ ലഗാ ലിയാ..'!

  2002 ല്‍ പുറത്തിറങ്ങി ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായിരുന്ന 'ദില്‍ഹേ തുമാരാ..'യിലെ  'ദില്‍ ലഗാ ലിയാ..' ഒന്നുകൂടി കേള്‍ക്കുക. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം രാജ്യം ഒന്നടങ്കം ഏറ്റുപാടിയ ഒരു നദീം ശ്രാവണ്‍ ഗാനമായിരുന്നു 'ദില്‍ ലഗാ ലിയാ..' ഇനി 1998ല്‍ റിലീസായ ഹാദിഖ്വ കിയാനിയുടെ രോഷ്‌നി എന്ന ആല്‍ബത്തിലെ 'ബൂഹേ ബാരിയാ..' കേള്‍ക്കൂ. ഓര്‍ക്കസ്ട്രേഷന്‍ മാറ്റി ഗാനത്തിന്‍റെ സ്പീഡും അല്‍പ്പം കൂട്ടി ഹാദിഖ്വ കിയാനിയുടെ ഈണത്തിനു തങ്ങളുടെ കൈയ്യൊപ്പു ചാര്‍ത്തിയിരിക്കുന്നു നദീം-ശ്രാവണ്‍. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു.

 • Ennum Varum Vazhi Vakkil Song

  Music16, Dec 2018, 6:33 PM IST

  "എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!

  "എന്നും വരും വഴി വക്കില്‍ അവള്‍ എന്നോടൊന്ന് മിണ്ടാന്‍.." ഈ പാട്ടെഴുതി, ഈണമിട്ടു പാടിയ ആള്‍ പാട്ടിറങ്ങുന്നതിനു തൊട്ടുമുമ്പ് ആത്മഹ്യ ചെയ്‍തെന്നാണ് നിലവിലുള്ള കഥകള്‍. എന്നാല്‍ ഗാനപ്രേമികള്‍ വിഷം കൊടുത്തും കെട്ടിത്തൂക്കിയുമൊക്കെ കൊന്നുകളഞ്ഞ ഈ ഗാനശില്‍പ്പികള്‍ ഇവിടെയൊരിടത്ത് ജീവിച്ചിരിപ്പുണ്ട്. പെയിന്‍റിംഗ് തൊഴിലെടുത്ത് ജീവിതത്തെ നിറംപിടിപ്പിക്കുന്ന രണ്ട് കലാകാരന്മാര്‍.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs 3

  Music13, Dec 2018, 4:34 PM IST

  അവരുടെ കോപ്പിയും കോപ്പിയടിച്ചു നമ്മള്‍ !

  പഞ്ചാബി, ഭോജ്‌പുരി ഗ്രാമീണ നാടോടി ഈണങ്ങളുടെ സ്വാധീനം ഇരുരാജ്യങ്ങളിലെയും ചലച്ചിത്ര ഗാനങ്ങളിലുണ്ട്‌. എന്നാല്‍ അയല്‍ക്കാരന്‍ കൈവച്ച ശേഷം മാത്രമേ പലപ്പോഴും നമ്മുടെ സംഗീത സംവിധായകരുടെ ശ്രദ്ധ ഇത്തരം പരമ്പരാഗത ഈണങ്ങളില്‍ പതിഞ്ഞിട്ടുള്ളുവെന്നതാണ്‌ യാതാര്‍ത്ഥ്യം. അതും നാടോടി ഈണങ്ങളുടെ ചുവടുപിടിച്ച് പാക്ക് സംഗീത സംവിധായകര്‍ സൃഷ്ടിച്ച ഈണങ്ങളെപ്പോലും അതേപടി പകര്‍ത്തുകയും ചെയ്തു ചിലര്‍! പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • Pakistani Songs 1

  Music10, Dec 2018, 7:17 PM IST

  പാട്ടിന്‍റെ വരികളില്‍ നിന്നും രണ്ടക്ഷരം മാറ്റിയപ്പോള്‍ ഈണം സ്വന്തമായി!

  നമ്മള്‍ കേള്‍ക്കുന്ന, താളം പിടിക്കുന്ന സിനിമാപ്പാട്ടുകളൊക്കെ പൂര്‍ണമായും മൗലിക സൃഷ്‍ടികളാണോയെന്ന് എപ്പോഴെങ്കിലും  നിങ്ങള്‍  ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഈ പ്രിയഗാനങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് അറിയുമോ? പ്രശോഭ് പ്രസന്നന്‍ എഴുതുന്ന പരമ്പര ആരംഭിക്കുന്നു. ഇന്ത്യന്‍ പാട്ടുകള്‍; പക്ഷേ പാക്കിസ്ഥാനി ഈണം!

 • Joseph Songs

  Music30, Nov 2018, 12:30 PM IST

  പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി

  ആത്മനൊമ്പരവും ആത്മഹര്‍ഷവും അനുഭവിപ്പിച്ച് കുറേദിവസങ്ങളായി ആ പാട്ട് നെഞ്ചിലങ്ങനെ പെയ്തിറങ്ങുന്നു. അങ്ങനെയാണ് ഈണക്കാരനായ രഞ്‍ജിന്‍ രാജിനോടും എഴുത്തുകാരന്‍ അജീഷ് ദാസനോടും സംസാരിക്കുന്നത്, പാട്ടു പിറന്നതിന്‍റെ പിന്നിലെ നൊമ്പരങ്ങളറിയുന്നത്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

 • 17, Jul 2018, 11:20 PM IST

  തിരുവൈക്കം വാഴുന്നോര്‍

  തേങ്ങ ചിരവുകയായിരുന്ന വത്സല, ഇതാ കാണ് എന്നു പറഞ്ഞ്, കാലിച്ചായക്കൊപ്പം ചെറുകടിയെന്ന പോലെ മൂന്നാലു പാസുബുക്കുകളെടുത്ത് മേശപ്പുറത്തേക്കിട്ടു. പലചരക്ക് കടകളിലെ പറ്റെഴുതാനുപയോഗിക്കുന്ന തരം നീലക്കവറുള്ള ചെറിയ പുസ്തകങ്ങള്‍...

 • 12, Jul 2018, 2:35 PM IST

  ഡ്യൂഡിന്‍റെ നീലക്കൊടുവേലി തേടി ആടു തോമയുടെ നാട്ടില്‍

  പിന്നൊന്നും ആലോചിച്ചില്ല, സ്പ്ളെണ്ടറിന്‍റെ ക്ലച്ചില്‍ പതിയെ വിരലമര്‍ന്നു, ഗിയറില്‍ കാല്‍കൊളുത്തി മുകളിലേക്ക് തട്ടി. ഫസ്റ്റ് ഗിയറില്‍ വീണ വണ്ടി വല്ലാത്തൊരു ശബ്ദത്തോടെ ഇരമ്പിപ്പാഞ്ഞു. ഗിയറുകളോരോന്നും നിമിഷങ്ങള്‍ക്കകം വീണു. വളവുകളോരോന്നും വെട്ടിത്തിരിഞ്ഞ് മലനിരകള്‍ക്കിടയിലെ അപരിചിതമായ വഴികളിലൂടെ മുകളിലേക്കത് കുതിച്ചു പാഞ്ഞു..

 • 14, Jun 2018, 6:20 PM IST

  കേട്ടതൊക്കെ ശരിയാണ്, അവിടെ ശരിക്കും ആത്മാക്കളുണ്ട്!

  "അങ്ങോട്ടുള്ള വഴിയില്‍ ദൂരെ നിന്നു തന്നെ കാണാം, നിഗൂഢതകള്‍ ഒളിപ്പിച്ചെന്ന പോലെ നില്‍ക്കുന്ന ഒരു കൂറ്റന്‍ ക്രിസ്മസ് ട്രീ.. അതിനപ്പുറത്താണ് ചാര നിറമുള്ള ആ ബംഗ്ലാവ്.. പകലൊക്ക ശാന്തമാണവിടം.. പക്ഷേ സന്ധ്യയായാല്‍ അന്തരീക്ഷമാകെ മാറിമറിയും.. ആകാശത്തിനു ചുവപ്പേറും.. കാടിന്‍റെ ഭാവം മാറും..  രൂപം മാറും.. വൈദ്യുതിയില്ലാത്ത ആ കെട്ടിടത്തിലെ ലൈറ്റുകള്‍ തനിയെ മിന്നുകയും കെടുകയും ചെയ്യും.. അപ്പോള്‍ ആ ജനാലക്ക് സമീപം ഒരു മനുഷ്യരൂപം പ്രത്യക്ഷപ്പെടും... ഒരു കുട്ടിയുടെ നിലവിളി ശബ്ദം ഉയരും.."