പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

(Search results - 36)
• undefined

InternationalJan 14, 2021, 10:41 AM IST

സൈന്യം കാവല്‍ കിടക്കുന്ന യുഎസ് കാപിറ്റോള്‍

ലോകം മുഴുവന്‍ നേരിട്ടോ അല്ലാതെയോ തങ്ങളുടെ 'പൊലീസിങ്ങി'ന്‍റെ വരുതിയിലാക്കിയിരുന്ന യുഎസ് ഇന്ന് സ്വന്തം പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍, പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികളില്‍ നിന്ന് രക്ഷിക്കാനായി സൈനീക നിയന്ത്രണത്തിലാക്കി. 2021 ജനുവരി 6 അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ അംഗീകരിക്കാതെ, ഭരണം കൈപ്പിടിയിലാക്കാനുള്ള ഡ്രംപിന്‍റെ ശ്രമം ലോകത്തിന്‍റെ മുന്നില്‍ കെട്ടിപ്പൊക്കിയ അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലിന്നേവരെ നടന്നിട്ടില്ലാത്തതരത്തില്‍ സ്വന്തം ജനത തന്നെ പാര്‍ലമെന്‍റ് അക്രമിച്ചത് അമേരിക്കന്‍ ഭരണ കൂടത്തെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു. മറ്റന്നാള്‍ നടക്കാനിരിക്കുന്ന ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനായി കനത്ത സുരക്ഷാവലയമാണ് പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. കാപിറ്റോളിന്‍റെ മുക്കിലും മൂലയിലും അമേരിക്കയുടെ സായുധ വിഭാഗമായ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

trump

InternationalNov 11, 2020, 9:01 AM IST

'നമ്മള്‍ ജയിക്കും'; വീണ്ടും വിജയം അവകാശപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ബൈഡന്‍റെ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് യാതൊരു തെളിവുമില്ലാതെ ചൊവ്വാഴ്ച ട്രംപ് ആരോപിച്ചിരുന്നു. പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.

kamala harris and husband

LifestyleNov 10, 2020, 6:02 PM IST

അമ്പതാം വയസില്‍ പ്രണയവിവാഹം; ഇതാണ് കമലാ ഹാരിസിന്റെ നല്ലപാതി

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഒരു പേരാണ് കമലാ ഹാരിസ്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം തോളോടുതോള്‍ നിന്ന് പ്രവര്‍ത്തിച്ച ഇന്ത്യക്കാരി. ഒടുവില്‍ വിജയിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ വനിത.

US Election

InternationalNov 5, 2020, 12:23 PM IST

വോട്ടെണ്ണൂ, വോട്ടെണ്ണരുത്; അമേരിക്കയില്‍ രണ്ടുവിഭാഗവും തെരുവില്‍; നാടകീയ സംഭവങ്ങള്‍.!

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.  ഏറ്റവും പുതിയ വാര്‍ത്തകള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടി 270 എന്ന കേവല ഭൂരിപക്ഷത്തിന് അടുത്താണ്. നിലവിലെ പ്രസിഡന്‍റ് ട്രംപിന് ഇപ്പോള്‍ 214 ഇലക്ട്രല്‍ വോട്ടാണ് ഉള്ളത്. നിലവിലെ ലീഡ് നില തുടര്‍ന്നാല്‍ ബൈഡന്‍ 270 എന്ന കടമ്പ കടന്നേക്കും. എന്നാല്‍ നിയമപരമായി ഇതിനെ നേരിടാന്‍ ട്രംപ് ക്യാംപ് തീരുമാനിച്ചതോടെ വോട്ടെണ്ണല്‍ അടക്കം വേഗത കുറഞ്ഞതായാണ് സൂചന. ഇപ്പോള്‍ പ്രശ്നം തെരുവിലേക്കും വളരുന്നു.

US ELECTION

InternationalNov 5, 2020, 6:52 AM IST

അമേരിക്കയിൽ ജയത്തിനരികെ ബൈഡൻ; ജനങ്ങൾ തെരുവിലിറങ്ങി; പ്രതിഷേധം, ഏറ്റുമുട്ടൽ

264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന്‍ മുന്നിലാണ്. കൃത്യം 270 വോട്ടുകളോടെ ജോ ബൈഡന്‍ അധികാരത്തിലെത്താന്‍ സാധ്യത. തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതോടെ അമേരിക്കയിൽ പലയിടത്തും സംഘർഷം.

trump biden

InternationalNov 4, 2020, 11:36 PM IST

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: കടുത്ത അനിശ്ചിതത്വം,വോട്ടെണ്ണലില്‍ ബൈഡന്‍ നാടകീയമായി മുന്നിലെത്തി

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കടുത്ത അനിശ്ചിതത്വം. വോട്ടെണ്ണലില്‍ ബൈഡന്‍ നാടകീയമായി മുന്നിലെത്തി.

trump junior

IndiaNov 4, 2020, 11:18 AM IST

ജമ്മുകശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായി ഡൊണാള്‍ഡ് ട്രംപിന്‍റെ മകന്‍

കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തത്. ട്രംപിന്‍റെ വിജയ ശേഷം ലോക ഭൂപടത്തിന്‍റെ ഇലക്ടറര്‍ ഭൂപടം ഇങ്ങനെയാവുമെന്ന കുറിപ്പോടെയാണ് ട്വീറ്റ്

trump prayer

IndiaNov 3, 2020, 7:24 PM IST

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം; ട്രംപിനായി പ്രത്യേക പൂജയുമായി ഹിന്ദുസേന

മുപ്പത് മിനിറ്റോളം നീണ്ട പൂജയില്‍ ഡൊണാള്‍ഡ് ട്രംപിന് അനുഗ്രഹം ലഭിക്കാന്‍ വേണ്ടിയുള്ള പ്രത്യേക പൂജകള്‍ നടത്തിയെന്നാണ് ഹിന്ദു സേനാംഗങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്.

• undefined

What's NewNov 1, 2020, 9:33 AM IST

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഗൂഗിളില്‍ അടക്കമുള്ള സെര്‍ച്ച് ഫലങ്ങള്‍ പറയുന്ന ട്രെന്‍റ്.!

വെബ് സേര്‍ച്ചുകളില്‍ ഭൂരിഭാഗവും ട്രംപിനെക്കുറിച്ചാണ് എന്നാണ് റിപ്പോര്‍ട്ട്. ബൈഡന് വന്‍ഭൂരിപക്ഷം അമേരിക്കന്‍ സര്‍വേകള്‍ പ്രവചിക്കുമ്പോള്‍  ട്രംപിന്‍റെ വിജയ സാധ്യത തേടുന്നവരാണ് കൂടുതല്‍ എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

Trump Modi Thumb

InternationalOct 24, 2020, 8:37 AM IST

ഇന്ത്യ- അമേരിക്ക ഉഭയകക്ഷി ബന്ധം മികച്ചത്: വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് പറയുന്നു

ഫിലഡൽഫിയയിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വൈറ്റ്ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മൾവേനിയുടെ പ്രസ്താവന. അഭിമുഖത്തിന്‍റെ പൂർണരൂപം, അമേരിക്ക ഈ ആഴ്ചയിൽ കാണാം.

Trump Biden

InternationalOct 10, 2020, 8:25 AM IST

വിർച്വൽ സംവാദം പറ്റില്ലെന്ന് ട്രംപ്: രണ്ടാം പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി

അതേസമയം, ട്രംപിന്‍റെ കൊവിഡ് നെഗറ്റീവായോ ഇല്ലയോ? മാധ്യമപ്രവർത്തകർ നിരന്തരം അന്വേഷിച്ചിട്ടും വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ മാത്രം ഒരക്ഷരം മിണ്ടുന്നില്ല. ഇതിനെല്ലാമിടയിൽ വൈറ്റ് ഹൗസിൽ ചില പരിപാടികൾക്കും ഒരുക്കം നടക്കുന്നത് വിവാദമാവുകയാണ്...

naked hollywood stars

Movie NewsOct 8, 2020, 7:30 PM IST

പ്രേക്ഷകരെ നഗ്നരായി അഭിസംബോധന ചെയ്ത് ഒന്‍പത് ഹോളിവുഡ് താരങ്ങള്‍; തള്ളിക്കളയേണ്ടതല്ല ഈ വീഡിയോ

പക്ഷേ 'ഞാന്‍ നഗ്നനാണ്/യാണ്' എന്ന് പറയുന്ന ആദ്യ സെക്കന്‍ഡുകള്‍ക്കപ്പുറം ഒരു ഗൗരവമുള്ള കാര്യം പങ്കുവെക്കാനാണ് അവര്‍ എത്തിയിരിക്കുന്നതെന്ന് വീഡിയോ കണ്ടവര്‍ക്കു മനസിലായി

स्पेस रॉक - जिसका नाम 2018VP1 भी है, उसकी 2 नवंबर को पृथ्वी के पास से गुजरने की भविष्यवाणी की गई है। यानी अमेरिकी राष्ट्रपति चुनाव के नतीजे जो 3 नवंबर को आने वाले हैं, उसके एक दिन पहले।

ScienceAug 25, 2020, 1:34 PM IST

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള നിലയില്‍ ഛിന്നഗ്രഹം വരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 0.41 ശതമാനം സാധ്യതയാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഈ കൂട്ടിയിടി തടയാനുള്ള സംവിധാനങ്ങള്‍ ഭൂമിയ്ക്ക് ഇല്ലെന്നാണ് നിരീക്ഷണം. 6.5 അടി വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹമെന്നാണ് നാസയിലെ വിദഗ്ധര്‍ പറയുന്നത്.

• undefined

InternationalAug 16, 2020, 1:04 PM IST

സ്വാതന്ത്ര്യത്തിനായി മാർച്ച് നടത്താന്‍ ബെലാറൂസ് ജനത

നീണ്ട 26 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായ വേളയിലായിരുന്നു റഷ്യയുടെ അയല്‍രാജ്യമായ ബെലാറൂസില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ എല്ലാ നിരീക്ഷണങ്ങളെയും അട്ടിമറിച്ച് ഓഗസ്റ്റ് 9 ലെ തെരഞ്ഞെടുപ്പിൽ  പ്രസിഡന്‍റായി അലക്സാണ്ടർ ലുകാഷെങ്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അലക്സാണ്ടർ ലുകാഷെങ്കോയുടെ വിജയപ്രഖ്യാപനം മുതല്‍ ബെലാറൂസില്‍ ജനങ്ങള്‍ തെരുവിലാണ്. ജനങ്ങളെ നേരിടാന്‍ സൈന്യത്തെ തന്നെയാണ് പ്രസിഡന്‍റ് രംഗത്തിറക്കിയിരിക്കുന്നത്. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്ത് വിടാത്തതിനാല്‍ ജനങ്ങള്‍ രാജ്യത്തെ ടെലിവിഷന്‍ ചാനലിന്‍റെ മുന്നിലും പ്രതിഷേധമുയര്‍ത്തി. പ്രകടനത്തില്‍ പരിക്കേറ്റവരെ കുറിച്ച് പൂർണ്ണമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ശനിയാഴ്ച ദേശീയ ചാനലിന് മുന്നില്‍ തടിച്ചുകൂടി. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ തകർപ്പൻ വിജയം നേടിയതിനെത്തുടർന്നുണ്ടായ അസ്വസ്ഥതയില്‍ നിന്നാണ് ജനങ്ങള്‍ തെരുവുകള്‍ കൈയടക്കിത്തുടങ്ങിയത്. രാജ്യത്ത് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ജനങ്ങള്‍ ആരോപിച്ചു. 26 വർഷമായി അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോ ഓഗസ്റ്റ് 9 ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം മോഷ്ടിക്കുകയായിരുന്നുവെന്നാണ് പ്രധാന പ്രതിപക്ഷ ആരോപണം. പ്രതിഷേധത്തിൽ നിരവധി പോലീസുകാരുള്‍പ്പെടെ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.

• Joe Biden Bernie Sanders Thumb

InternationalMar 4, 2020, 7:52 AM IST

ഇത് ആരുടെ 'സൂപ്പർ ചൊവ്വാഴ്ച'? ജോ ബൈഡൻ മുന്നേറുന്നു, ടെക്സസിൽ സാൻഡേഴ്‍സ്

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള പ്രക്രിയയിൽ ആകെ വോട്ടർമാരുടെ മൂന്നിലൊന്നും അഭിപ്രായം രേഖപ്പെടുത്തുന്ന ദിവസമാണ് 'സൂപ്പർ ട്യൂസ്‍ഡേ'.