ഫോട്ടോ സീരീസ്  

(Search results - 3)
 • <p>drishya raghunath</p>

  spice10, Jul 2020, 10:33 PM

  കുട്ടിപ്പടയ്ക്കൊപ്പം കുളിച്ചുല്ലസിച്ച് പ്രിയ താരം- ചിത്രങ്ങൾ

  ഇപ്പോഴിതാ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദൃശ്യ. കുട്ടിപ്പടയോടൊപ്പം ആർത്തുല്ലസിച്ച് വെള്ളത്തിൽ കളിക്കുന്നതിന്റെ ഫോട്ടോ സീരീസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 • undefined

  Chuttuvattom10, Mar 2020, 4:29 PM

  അകത്തും പുറത്തും സ്ത്രീ നേരിടുന്നതെന്ത് ? മുരളിയുടെ ക്യാമറ കഥ പറയും


  വിക്രമനും മുത്തുവിനും ശേഷം മുരളിയുടെ മറ്റൊരു ഫോട്ടോ സീരിസാണ് വനിതാ ദിനത്തില്‍ തന്‍റെ ഫേസ് ബുക്കുവഴി പ്രസിദ്ധീകരിച്ച ഏഴ് ഫോട്ടോകള്‍. പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ ആവിഷ്കരിക്കുന്നു ഈ ചിത്രങ്ങള്‍. തിരുവനന്തപുരത്തുകാരനാണ് മുരളീ കൃഷ്ണ. പൊതുസമൂഹത്തില്‍, സ്വന്തം വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്ഷേപവും അക്രമവുമാണ് ഇത്തവണ മുരളിയുടെ ക്യാമറ അന്വേഷിക്കുന്നത്. കാണാം ആ കാഴ്ചകള്‍. 

 • ajeeb komachi

  Magazine27, Mar 2019, 4:58 PM

  ആ ഫലസ്തീന്‍ കുട്ടി ചോദിച്ചു: 'നാട്ടില്‍ ചെന്നാല്‍ ഷാരൂഖ് ഖാനോട് ഞങ്ങളുടെ അന്വേഷണം അറിയിക്കാമോ?'

  'ആ കുട്ടികള്‍ ഇന്ന് ബാക്കിയുണ്ടാവുമോ?'

  ഫലസ്തീനിലെ റോക്കറ്റാക്രമണങ്ങളില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉള്ളിലാദ്യം ഉയരുന്ന ആധി കലര്‍ന്ന ചോദ്യം ഇതാണ്. ഫലസ്തീന്‍ മണ്ണിലൂടെ  ക്യാമറയുമായി നടത്തിയ യാത്രയ്ക്കിടെ കണ്ടുമുട്ടിയത് നിരവധി കുട്ടികളാണ്. കളിചിരികളോടെ ക്യാമറയ്ക്കു മുന്നില്‍ നിന്ന നിഷ്‌കളങ്കമായ മനസ്സുകള്‍. ഏതു നിമിഷവും കൊല്ലപ്പെടാമെന്ന സാദ്ധ്യതയുടെ മുനമ്പില്‍ അവരെ തനിച്ചാക്കിയാണ് അന്ന് ഞങ്ങള്‍ മടങ്ങിയത്. ഫലസ്തീന്‍ എന്നാല്‍ ഇപ്പോള്‍ അവരൊക്കെയാണ്. അവിടെ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതും ആ മുഖങ്ങളാണ്. 

  അവിചാരിതമായായിരുന്നു ആ സന്ദര്‍ശനം. കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ കാരണം ഫലസ്തീന്‍ മണ്ണില്‍ ചെല്ലുക എളുപ്പമല്ല. ജേണലിസ്റ്റുകളെ അതിനകത്ത് കയറ്റാന്‍ ഫലസ്തീന്‍ പൊലീസിനും ഇസ്രായേലി പൊലീസിനും ഭയവുമാണ്. അത്തരമൊരു സാഹചര്യത്തിലാണ് വീണുകിട്ടിയ ഒരവസരം ഉപയോഗിച്ച് അവിടെ ചെന്നത്. അസാധാരണമായിരുന്നു ആ അനുഭവം. കേട്ടറിഞ്ഞതൊന്നുമല്ല അവിടെ കാത്തിരുന്നത്. ഭാവനയില്‍ കാണാനാവുന്നതിനേക്കാള്‍ ഭീകരമായ ഒരവസ്ഥ. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ക്രൂരതകള്‍. സത്യങ്ങള്‍. അവിടെ ഏറ്റവും കൂടുതല്‍ കണ്ടത്, 'ഫോട്ടോഗ്രാഫി പാടില്ല' എന്ന മുന്നറിയിപ്പുകളാണ്.  സഞ്ചാരികളുടെ സംഘത്തിനൊപ്പം അവിടെ ചെല്ലുമ്പോള്‍ പലയിടത്തും ചോദ്യം ചെയ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന ടെലി ലെന്‍സും ക്യാമറയും ഏതാണ്ട് എല്ലായിടങ്ങളിലും എന്നെ ഒറ്റുകൊടുത്തു. എല്ലാ നിയന്ത്രണങ്ങളും മറികടന്ന് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. 

  അവിടത്തെ യാഥാര്‍ത്ഥ്യങ്ങളുടെ നൂറിലൊന്നേ ഇതിലുള്ളൂ. എങ്കിലും നിങ്ങള്‍ കാണുന്ന ഈ മനുഷ്യരും അവര്‍ പറയുന്ന ജീവിതവും യാഥാര്‍ത്ഥ്യമാണ്. ഈ ചിത്രങ്ങളില്‍ ചിലത് 2014ല്‍ 'ഒലീവ് ഇലയിലെ ഇളംചോര' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചോരയിറ്റുന്ന ഒരൊറ്റ ചിത്രവും അതില്‍ ഇല്ലായിരുന്നു. ഫലസ്തന്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ അനിശ്ചിതത്വമായിരുന്നു അവ തുറന്നുകാണിക്കാന്‍ ശ്രമിച്ചത്.  അത് ബോധപൂര്‍വ്വം ചെയ്തതായിരുന്നു. കാരണം, ഓരോ യുദ്ധവും ആത്യന്തികമായി സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെയാണ്. യുദ്ധത്തിനായി ഇടക്കിടെ മുറവിളികള്‍ ഉയരുന്ന നമ്മുടെ നാട്ടുകാരും അറിയണം എന്താണ് യുദ്ധങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതെന്ന കാര്യം. ഇതായിരുന്നു ആ പ്രദര്‍ശനത്തിന്റെ ഉദ്ദേശ്യം. 

  ഇനി കാണാം, ആ ചിത്രങ്ങള്‍.