ഫോട്ടോ സ്റ്റോറി  

(Search results - 4)
 • <p>aishwarya lekshmi photo series<br />
&nbsp;</p>

  Special15, Aug 2020, 5:42 PM

  ഫോട്ടോ സ്റ്റോറിയുമായി ഐശ്വര്യ ലക്ഷ്മി; 'ലൗവ് ആഫ്റ്റർ ലൗവ്' വൈറൽ

  ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിൽ ഭൂരിഭാഗം പേരും പ്രണയ നൈരാശ്യവും അനുഭവിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പ്രമേയം വിഷയമാക്കി വിത്യസ്തമായ ഫോട്ടോ സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് സിനിമാതാരം ഐശ്വര്യ ലക്ഷ്മി. 

 • undefined

  bikeworld4, Aug 2020, 12:25 PM

  മൂന്നാമതായി അവന്‍ എത്തി; ജാവ പെരാക്ക് !

  ഐക്കണിക്ക് ഇരുചക്രവാഹന മോഡലായ ജാവയുടെ കസ്റ്റം മെയ്‍ഡ് ബൈക്കായ പെരാക്കിന്‍റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചു. 2020 ജൂലൈ 20 മുതല്‍ ഉപഭോക്താക്കള്‍ക്ക് ബൈക്ക് കൈമാറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചിരുന്നു. 22 വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തില്‍ എത്തിയത്. ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് 2018 ല്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇതുവരെ വിപണിയില്‍ എത്തിയിരുന്നില്ല. 2019 നവംബറില്‍ ആണ് പെരാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിന്‍റെ ബുക്കിംഗ് ജനുവരിയിൽ ആരംഭിച്ച ജാവ ഏപ്രിൽ രണ്ടാം തിയതി മുതൽ ഡെലിവറി ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ നിർമാണശാല അടച്ചിട്ടതോട പെരാക്കിന്‍റെ വിപണി പിന്നെയും വൈകി. ഈ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായത്. ചിത്രങ്ങള്‍: പി ടി മില്‍ട്ടന്‍ 

 • undefined

  India2, Jul 2019, 2:13 PM

  മുംബൈയുടെ വഴിമുടക്കി; പെയ്തൊഴിയാതെ പേമാരി...

  മണ്‍സൂണില്‍ ദക്ഷിണേന്ത്യയും ദില്ലിയും വിയര്‍ത്തൊഴുകുമ്പോള്‍ മുംബൈ നഗരം നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്ന്, തണുപ്പാറ്റി, വിറങ്ങലിച്ച് നില്‍ക്കുകയാണ്. രണ്ട് ദിവസമായി മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളും മഴയുടെ കാല്‍ച്ചുവട്ടിലാണ് ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും ഇതുവരെയായി 21 പേര്‍ മരിച്ചെന്നാണ് ഔദ്ധ്യോഗീക കണക്ക്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മലാഡിലും പുണെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് മരിച്ചത് 13 പേരാണ്. 

  താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി. സർക്കാർ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കി. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയാണ്. 

  സിയോണ്‍ റയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറി. ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ താനെ ബെലാപൂരില്‍ 111 മില്ലി മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റില്‍ സാമഗ്രികള്‍ വീണതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയായിരുന്ന മുംബൈയിലെ മറൈന്‍ ലൈന്‍സിലുടെയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.

  ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു.  ഇതേത്തുടര്‍ന്ന് 54 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു. വിമാനങ്ങള്‍ റദ്ദാകുമെന്ന് സ്പൈസ് ജെറ്റും ഇന്‍റിഗോയും വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളെ കുറിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കമ്പനികള്‍ അറിയിച്ചു.  
   

 • undefined

  spice1, Jul 2019, 4:22 PM

  ഇസഹാക്കിന് മാമോദീസ; കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ധന്യ നിമിഷം

  ബൈബിളിലെ തേറയുടെ മൂന്നുമക്കളില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് അബ്രഹാമായിരുന്നു. എന്നാല്‍ നൂറ് വയസ് കഴിഞ്ഞിട്ടും ഭാര്യ സാറയില്‍ കുട്ടികളില്ലാതിരുന്ന അബ്രഹാം ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തനിക്കൊരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമുണ്ടെന്ന്. ഒടുവില്‍ ദൈവ വാഗ്ദാനമായാണ് അബ്രഹാമിനും ഭാര്യ സാറയ്ക്കും ഒരു കുഞ്ഞിനെ നല്‍കുന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു 'ഇസഹാക്ക്'.

  അബ്രഹാമിനെ പോലെ തന്‍റെയും ഭാര്യ പ്രിയയുടെയും 14 വര്‍ഷം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ജനിച്ച കുഞ്ഞിനും കുഞ്ചാക്കോ ബോബന് പേരിന്‍റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവന് പേരിട്ടു 'ഇസഹാക്ക്'. എപ്രില്‍ 18 -നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇന്ന് ഇസഹാക്കിന്‍റെ മാമോദീസയാണ്. മലയാള സിനിമയിലെ പ്രമുഖരെല്ലാം തന്നെ ഇസഹാക്കിന്‍റെ മാമോദീസ കൂടാനെത്തി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദീലീപ്, ഭാര്യ കാവ്യാ മാധവന്‍, ദുല്‍ക്കര്‍ സല്‍മാൻ ഭാര്യ അമല്‍, മകള്‍ മരിയം അമീറ, ദിലീഷ് പോത്തന്‍, വിജയ് യേശുദാസ്, ശ്വേതാ മേനോന്‍ തുടങ്ങി സിനിമാ വ്യാവസായത്തിലെ പല പ്രമുഖരും ചടങ്ങിനെത്തി.