ഫ്രാന്‍സ്
(Search results - 171)IndiaJan 6, 2021, 10:38 AM IST
പക്ഷിപ്പനി; യൂറോപ്പിലും ഏഷ്യയിലും പടര്‍ന്ന് പിടിച്ച് പക്ഷിപ്പനി
യൂറോപ്പിലെയും ഏഷ്യയിലെയും കൂടുതല്‍ രാജ്യങ്ങളിലേക്ക് പക്ഷിപ്പനി പടരുന്നു. കഴിഞ്ഞ ഡിസംബറില്‍ 11,000 പക്ഷികളെയാണ് ജര്‍മ്മനിയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഫ്രാന്‍സ്, ഡെന്മാര്ക്ക്, സ്വിഡന്, യുകെ എന്നീ യൂറോപ്പ്യന്‍ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദക്ഷിണ കൊറിയയില്‍ 4,11,000 പക്ഷികളെയാണ് രോഗം ബാധിച്ചത്. തുടര്‍ന്ന് ചൈനയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിൽ 30,00,000 വളർത്തു പക്ഷികളെയാണ് പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഇന്ത്യയില്‍ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലാണ് ഇതുവരെയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊറോണാ രോഗാണു ബാധയെ തുടര്‍ന്ന് ഏതാണ്ട് നിശ്ചലമായിരുന്ന അവസ്ഥയില്‍ നിന്ന് ചലിച്ച് തുടങ്ങിയ സാമ്പത്തിക മേഖലയ്ക്ക് പക്ഷിപ്പനി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
KeralaDec 19, 2020, 12:51 PM IST
മലയാളിയുടെ മറ്റൊരു ക്രൂരത; രക്ഷകനായത് ഫ്രഞ്ച് സഞ്ചാരി, ഒടുവില്‍ ബൊനവും ഫ്രാന്‍സിലേക്ക്...
നാല് വര്‍ഷം മുമ്പ് ഫ്രാന്‍സില്‍ നിന്ന് ലോകം ചുറ്റാന്‍ ഇറങ്ങിയ രണ്ട് സുഹൃത്തുക്കളായിരുന്നു ഡൊമനിക്കും നതാലിയയും. അവരങ്ങനെ... യൂറോപ്, ലാറ്റിന്‍ അമേരിക്കയൊക്കെ തങ്ങുടെ ചെറിയ പായ് വഞ്ചില് ചുറ്റി കറങ്ങി ഒടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ കൊച്ചിയിലെത്തി. ഇന്ത്യ എന്നും സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമായിരുന്നല്ലോ... കൊച്ചി വഴി ദില്ലിയിലേക്കായിരുന്നു യാത്രാ മാര്‍ഗ്ഗമെങ്കിലും കൊവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. അങ്ങനെ കൊച്ചി മെറനയില് താമസം തുടങ്ങി. അതിനിടെ ഒരു ദിവസം ബോള്‍ഗാട്ടി പാലസിലേക്ക് നടക്കുമ്പോഴാണ് വഴിയരികില്‍ ഒരു പട്ടിയുടെ ദയനീയ കരച്ചില് ഡൊമനിക്ക് കേട്ടത്. എത്രയെത്ര പട്ടികള്‍ നമ്മുടെയൊക്കെ യാത്രയ്ക്കിടയില്‍ വഴിയരുകിലിരുന്ന് മോങ്ങിയിട്ടുണ്ട് ? ആരേലും തിരിഞ്ഞ് നോക്കിയിട്ടുണ്ടോ ? ഇല്ല. പക്ഷേ, ഡൊമനിക്ക് വെറുമൊരു സഞ്ചാരിയായിരുന്നില്ല.... അറിയാം സഞ്ചാരികളുടെ ബൊനത്തെ. അഥവാ ബൊനത്തിന്റെ സഞ്ചാരത്തിലേക്കുളള കഥ... ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന് ഷഫീഖ് മുഹമ്മദ് , വിവരണം ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ആന്‍സി. സി.
CompaniesDec 11, 2020, 8:23 AM IST
ഡാറ്റ സുരക്ഷ: ഗൂഗിളിനും ആമസോണിനും വന്‍ പിഴ ചുമത്തി ഫ്രാന്‍സ്
വെബ്സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഉപകരണത്തിലേക്ക് കുക്കീസ് വരുന്നതുമായി ബന്ധപ്പെട്ടാണ് പിഴ.
IndiaDec 4, 2020, 7:26 PM IST
'14 കോടി രൂപയിലേറെ സ്വത്തുക്കള്‍'; വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി
വിജയ് മല്യയെ വിദേശത്ത് നിന്നും തിരികെ എത്തിക്കാനുള്ള രഹസ്യ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബ്രിട്ടനിലാണ് വിജയ് മല്യ ഉള്ളത്.
FootballDec 4, 2020, 1:00 PM IST
യുവേഫ നേഷൻസ് ലീഗ്: സെമി തീപാറും, ഫൈനല്‍ സാൻസിറോയില്‍
ഒക്ടോബർ ആറിന് നടക്കുന്ന ആദ്യ സെമിയിൽ ആതിഥേയരായ ഇറ്റലി എ സി മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിറോയിലാണ് സ്പെയിനെ നേരിടുക.
FootballNov 29, 2020, 11:36 PM IST
സെനഗല്‍ ഫുട്ബോള്‍ ഇതിഹാസം പാപ്പ ബൂപ്പ ദിയൂപ്പ് അന്തരിച്ചു
2002ലെ ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്മാരുടെ പകിട്ടോടെ എത്തിയ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച സെനഗല്‍ ടീമിന്റെ വിജയഗോള്‍ നേടിയ പാപ്പ ബൂപ്പ ദിയൂപ്പ് അന്തരിച്ചു. 42 വയസായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു.
GALLERYNov 18, 2020, 12:18 PM IST
അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഒഴിപ്പിച്ച് ഫ്രാന്‍സ്; അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും
അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ രണ്ടായിരത്തോളം പേര് താമസിച്ചിരുന്ന ഫ്രഞ്ച് ദേശീയ കായിക സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്തെ അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് പൊലീസ് ഒഴിപ്പിച്ചു. ഏഷ്യ, ആഫ്രിക്കന്‍ വന്‍കരകളിലെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും ഇന്നും ഫ്രാന്‍സിലെ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. ഫ്ലൈ ഓവറുകള്‍ക്ക് താഴെയും റെയില്‍വേ സ്റ്റേഷനുകളിലും കനാലുകളുടെ വശങ്ങളിലും സ്റ്റേഡിയങ്ങള്‍ക്ക് സമീപത്തുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഇന്ന് ഫ്രാന്‍സിലുള്ളത്. കൊവിഡ് 19 രോഗാണുവിന്റെ വ്യാപനം സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയിലും മാസ്കോ, സാമൂഹിക അകലമോ ഇല്ലാതെയാണ് കുടിയേറ്റക്കാര്‍ കഴിഞ്ഞിരുന്നത്. അഭയാര്‍ത്ഥികളുടെ ഈ ദുരവസ്ഥയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചില നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഫ്രാന്‍സിന്റെ തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ അടുത്തകാലത്തായി യൂറോപിലും പ്രത്യേകിച്ച് ഫ്രാന്‍സില്‍ അഭയാര്‍ത്ഥികളും സ്റ്റേറ്റും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതോടെയാണ് അഭയാര്‍ത്ഥികള്‍ക്ക് ഒരു സ്ഥിരം താമസസൌകര്യമെന്ന നയത്തിലേക്ക് ഫ്രാന്‍സ് കടന്നത്.GALLERYNov 17, 2020, 10:49 AM IST
പിടിവിടാതെ കൊവിഡ് 19; വാക്സിനെത്തിയാലും ആശങ്കയൊഴിയില്ല
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 5,04,547 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതൊടൊപ്പം 7,305 പേര്‍ക്ക് രോഗബാധയേ തുടര്‍ന്ന് ജീവന് നഷ്ടമായി. സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണത്തിലും ജീവന് നഷ്ടമായവരുടെ എണ്ണത്തിലും ഇപ്പോഴും യുഎസ് ആണ് മുന്നില്‍. യുഎസില്‍ ഇതുവരെയായി 1,15,38,057 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെയായി അമേരിക്കയില്‍ മാത്രം 2,52,651 പേര്‍ക്ക് ജീവന് നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്. 88,74,172 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം മരണ സംഖ്യയില്‍ ഇന്ത്യ മൂന്നാമതാണ്. ഇതുവരെയായി 1,30,559 പേര്‍ക്കാണ് കൊവിഡ് ബാധയേ തുടര്‍ന്ന് ഇന്ത്യയില്‍ ജീവന് നഷ്ടമായത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലാകട്ടെ മരണ സംഖ്യയില്‍ ഇന്ത്യയ്ക്കും മുകളിലാണ്. 58,76,740 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 1,66,067 പേര്‍ക്ക് ബ്രസീലില്‍ ജീവന് നഷ്ടമായി. 19 ലക്ഷത്തിന് മേലെയാണ് ഫ്രാന്‍സിലും റഷ്യയിലും രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. മരണ സംഖ്യയില്‍ അമേരിക്കയും ബ്രസീലും ഇന്ത്യയും കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങളിലെല്ലാം 50,000 ത്തിലും താഴെയാണ്. എന്നാല്‍ ഇന്നലെ മാത്രം യുഎസ് (739), ഫ്രാന്‍സ് (506), ഇറ്റലി (504) എന്നീ രാജ്യങ്ങളില്‍ 500 മുകളില്‍ മരണമാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഇന്ത്യയില്‍ 450 പേര്‍ക്ക് ജീവന് നഷ്ടമായി.
FootballNov 15, 2020, 8:33 AM IST
നേഷൻസ് ലീഗ്: പോർച്ചുഗലിനെ വീഴ്ത്തി ഫ്രാന്‍സ് സെമിയില്‍; സ്പെയ്ന്‍ സമനില
നായകൻ സെർജിയോ റാമോസ് രണ്ട് പെനാൽറ്റി പാഴാക്കിയതാണ് സ്പെയ്ന്‍ തിരിച്ചടിയായത്
FootballNov 14, 2020, 9:56 AM IST
നേഷൻസ് ലീഗില്‍ ഇന്ന് തീപാറും; വമ്പന്മാര് നേര്‍ക്കുനേര്‍, പോർച്ചുഗല്‍-ഫ്രാന്‍സ് പോരാട്ടം രാത്രി
ക്രിസ്റ്റ്യാനോ റൊണാൾഡോയും യാവോ ഫെലിക്സും പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തുമ്പോൾ പ്രമുഖ താരങ്ങളുടെ പരുക്ക് ഫ്രാൻസിന് തിരിച്ചടിയാണ്
FootballNov 12, 2020, 8:33 AM IST
സൗഹൃദമത്സരം: ഫ്രാൻസിനെ അട്ടിമറിച്ച് ഫിൻലൻഡ്; ഗോള്‍മഴ തീര്‍ത്ത് പോര്‍ച്ചുഗല്‍
എതിരില്ലാത്ത ഏഴ് ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ ജയം.
Web SpecialsNov 10, 2020, 4:04 PM IST
പ്രാവ് വഴി കൊടുത്തയച്ചതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി, കത്തിന്റെ പഴക്കം നൂറു വര്‍ഷത്തിലധികം
കുറിപ്പ് എഴുതിയെന്ന് കരുതുന്ന പട്ടാളക്കാരൻ അന്നത്തെ ജർമ്മനിയുടെ ഭാഗമായ ഇംഗർഷൈമിലായിരുന്നിരിക്കണം എന്നാണ് കരുതുന്നത്.
WomanNov 5, 2020, 4:55 PM IST
പ്രസവ സമയത്ത് ഗര്‍ഭിണികള്‍ ഫേസ് മാസ്ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കാനൊരുങ്ങി ഫ്രാന്‍സ്
താല്പര്യമുള്ള ഗര്‍ഭിണികള്‍ മാത്രം പ്രസവസമയത്ത് മാസ്ക് ധരിച്ചാല്‍ മതിയെന്ന് ഫ്രാന്‍സിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായ അഡ്രിയന്‍ ടാക്വെറ്റ് അഭിപ്രായപ്പെട്ടു.
viralNov 5, 2020, 3:23 PM IST
നിര്‍ത്താതെ പറന്നത് 7000 കിലോമീറ്റര്‍; രണ്ടാം ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തി
രണ്ടാമത്തെ ബാച്ചില്‍ ഉള്‍പ്പെടുന്ന മൂന്ന് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയില്‍ എത്തി.തുടര്‍ച്ചയായി എട്ട് മണിക്കൂറാണ് യുദ്ധവിമാനങ്ങള്‍ പറന്നത്. ഇതിനിടയില്‍ മൂന്ന് തവണ ആകാശത്ത് വെച്ച് ഇന്ധനം നിറച്ചു
InternationalNov 3, 2020, 2:02 PM IST
വിയന്നയിലും തീവ്രവാദി അക്രമണം; ഐക്യപ്പെട്ട് ലോകം
മഹാമാരിയുടെ രണ്ടാം വരവിന് മുമ്പ് നഗരം മറ്റൊരു ലോക്ഡൌണിലേക്ക് കടക്കുന്നതിനിടെയായിരുന്നു ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഓസ്ട്രിയയിലെ വിയന്നാ നഗരത്തില്‍ ഭീകരാക്രമണം നടന്നത്. നഗരത്തിലെ ഒരു ജൂത സിനഗോഗിന് സമീപം ആറ് തോക്ക് ധാരികള്‍ ഒരേ സമയം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായ അക്രമത്തില്‍ ഒരു അക്രമി ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടെന്നും പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനഗോഗിന് സമീപം പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് അക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 2 മണിക്കും വിയന്നയിലെ തെരുവുകളില്‍ വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഒരു പൊലീസുകാരന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായി വിയന്ന മേയർ മൈക്കൽ ലുഡ്വിഗ് പറഞ്ഞു. പരിക്കേറ്റ 15 പേരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. രാജ്യം ലോക്ഡൌണിലേക്ക് പോകുന്നതിന് തലേ രാത്രിയുണ്ടായ അക്രമം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞു. രാജ്യത്തെ ബാറുകളും റെസ്റ്റോറന്റുകളും അർദ്ധരാത്രി മുതൽ അടച്ചിരുന്നു. ലോക്ഡൌണ് ആരംഭിക്കുന്നതിനാല്‍ ആളുകൾ നഗരത്തില്‍ ഒത്തുകൂടിയ സമയത്തുണ്ടായ അപ്രതീക്ഷിത അക്രമണം യൂറോപ്പിലാകമാനം ഭയം വിതച്ചു. യൂറോപ്പില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങളുടെ തുടര്‍ച്ചയാണ് വിയന്നയില്‍ നടന്ന ഭീകരാക്രമണവുമെന്നാണ് പ്രാഥമിക നിഗമനം.