ബംഗാൾ
(Search results - 148)ISLJan 9, 2021, 10:41 PM IST
ബംഗലൂരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാളിന്റെ കുതിപ്പ്
ഐ എസ് എല്ലിൽ പുതുവർഷത്തിലും ഈസ്റ്റ് ബംഗാളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. കരുത്തരായ ബെംഗലൂരു എഫ് സി യെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഈസ്റ്റ് ബംഗാൾ സീസണിലെ രണ്ടാം ജയം കുറിച്ചു. ആദ്യ പകുതിയില്‍ 20ാം മിനിറ്റില്‍ മാറ്റി സ്റ്റെയിൻമാനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോൾ നേടിയത്.
KeralaJan 7, 2021, 2:33 PM IST
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് - സിപിഎം സീറ്റ് ചർച്ച ഇന്ന്
ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് - ഇടത് സംയുക്ത യോഗം ചേരും. സീറ്റ് വിഭജനം സംബന്ധിച്ചും മറ്റ് രാഷ്ട്രീയ നീക്ക് പോക്കുകള്‍ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
KeralaJan 2, 2021, 12:04 PM IST
കേരളമടക്കം 5 നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ്: തെര. കമ്മീഷൻ പ്രാഥമിക ചർച്ച തുടങ്ങി
തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീണറും കമ്മീഷൻ അംഗങ്ങളും സന്ദര്‍ശനം നടത്തി സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തും.
LifestyleDec 31, 2020, 11:58 AM IST
ആദിവാസി ഗ്രാമത്തിലെത്തി സ്ത്രീകള്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്ത് മമത
ആദിവാസി ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെ സ്ത്രീകള്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാര്യമായ രാഷ്ട്രീയ കരുനീക്കങ്ങളിലാണ് ബംഗാള്‍. ഇതിന്റെ ഭാഗമായാണ് അപ്രതീക്ഷിതമായി മമതയുടെ ആദിവാസി ഗ്രാമങ്ങളിലെ സന്ദര്‍ശനം എന്നാണ് ബിജെപിയുടെ വാദം.
ISLDec 24, 2020, 6:57 PM IST
ഐഎസ്എല്‍: സി കെ വിനീത് അടക്കം ഒമ്പത് താരങ്ങളെ ലോണില്‍ വിടാനൊരുങ്ങി ഈസ്റ്റ് ബംഗാള്‍
മലയാളി താരം സി.കെ. വനീത് ഉൾപ്പടെ ഒമ്പത് ഇന്ത്യൻ താരങ്ങളെ കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാൾ ലോണിൽ വിടുന്നു. അടുത്ത മാസത്തെ മിഡ് സീസൺ ട്രാൻസ്ഫർ ജാലകത്തിലാണ് ഈസ്റ്റ് ബംഗാൾ താരങ്ങളെ കൈമാറ്റം ചെയ്യുക.
ISLDec 21, 2020, 1:08 PM IST
കളം നിറഞ്ഞ് പില്കിംഗ്ടണ്; ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ഹീറോ ഓഫ് ദ മാച്ച്
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന്റെ താരമായി നീല്‍ ജയിംസ് പില്കിംഗ്ടണ്. മത്സരം 1-1 സമനിലയില്‍ അവസാനിച്ചെങ്കിലും മുന്നേറ്റക്കാരന് ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരു സുവര്‍ണാവസം നഷ്ടമാക്കിയ പില്കിംഗ്ടണ് രണ്ട് തവണ ഗോള്‍ ശ്രമം നടത്തിയിരുന്നു. 19 അക്യൂറേറ്റ് പാസുകളാണ് താരം നടത്തിയത്.
IndiaDec 19, 2020, 6:27 PM IST
ബംഗാൾ പിടിക്കാൻ നീക്കം ശക്തമാക്കി അമിത് ഷാ; മോദിയുടെ റാലികൾ അടുത്ത മാസം മുതൽ
തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പടെ ഒമ്പത് സിറ്റിംഗ് എം.എൽ.എമാരും ഒരു തൃണമൂൽ എം.പിയും മുൻ എം.പിയും ബി.ജെ.പിയിൽ ചേര്‍ന്നു.
IndiaDec 18, 2020, 12:05 PM IST
കേന്ദ്രവും ബംഗാൾ സർക്കാരും അധികാര വടംവലി തുടരുന്നു; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ദില്ലിക്ക് വിളിപ്പിച്ചു
ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഉദ്യോഗസ്ഥരെ വീണ്ടും ആഭ്യന്തര മന്ത്രാലയം ദില്ലിക്ക് വിളിപ്പിച്ചത്. നാളെ അമിത് ഷാ ബംഗാളിലേക്ക് പോകാനിരിക്കെയാണ് ഇത്.
IndiaDec 18, 2020, 9:56 AM IST
ബംഗാളിൽ പോര് തുടരുന്നു; കൂടുതൽ പേർ തൃണമൂൽ വിടുമെന്ന് അഭ്യൂഹം, അടിയന്തര യോഗം വിളിച്ച് മമത
സുവേന്ദു അധികാരിയെ പിന്തുണയ്ക്കുന്ന പത്ത് തൃണമൂൽ എംഎൽഎമാർ പാർടി വിടാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. നാളത്തെ അമിത് ഷായുടെ റാലിയിൽ വിമത നേതാക്കൾ ബിജെപിയിൽ ചേർന്നേക്കും.
IndiaDec 16, 2020, 7:40 AM IST
അമിത് ഷാ ബംഗാളിലേക്ക്, തൃണമൂൽ വിമതൻ സുവേന്ദു അധികാരിയെ കാണും
ഷായുടെ സന്ദർശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരിൽ വച്ചായിരിക്കും ഇവർ ഒരുമിച്ച് വേദി പങ്കിടുക എന്നാണ് വിവരം. 294 സീറ്റുകളുള്ള ബംഗാളിൽ നിന്ന് 200 സീറ്റുകൾ പിടിച്ചെടുക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിൽ...
IndiaDec 13, 2020, 8:00 AM IST
'മമതാ ബാനര്‍ജിയെ വധിക്കാൻ ഗൂഢാലോചന നടത്താനും സാധ്യത', ബിജെപിക്കെതിരെ ബംഗാളിലെ മന്ത്രി
ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമം. ജെപി നദ്ദയുടെ കാറിന് നേരെയുണ്ടായ ആക്രമണം ബിജെപിയുടെ ഗൂഢാലോചനയാണ്. ഇക്കാര്യം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി.
INDIADec 12, 2020, 3:56 PM IST
ബംഗാൾ സംഘർഷത്തില്‍ കേന്ദ്ര നടപടി; മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ചു
മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർവീലേക്ക് മാറ്റി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ ബംഗാളിലെ സുരക്ഷ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.
Web SpecialsDec 11, 2020, 11:32 AM IST
ജെപി നദ്ദയുടെ വാഹനത്തിനു നേരെയുള്ള കല്ലേറ്, കൊലവിളിയുമായി ദിലീപ് ഘോഷ്, കലുഷിതമായി ബംഗാൾ രാഷ്ട്രീയം
സ്വന്തം മുഖത്തടിച്ച ശേഷം തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചു എന്ന് പരാതിപ്പെടുന്നവരാണ് ബംഗാളിലെ ബിജെപി പ്രവർത്തകർ എന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു.
KeralaDec 2, 2020, 11:45 AM IST
ബുറെവി ഇന്ന് ലങ്ക കീഴടക്കും ; നാളെ ഉച്ചയോടെ തെക്കന്‍ കേരളം പ്രക്ഷുബ്ധമായേക്കാം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് നിലവിൽ കന്യാകുമാരിയിൽ നിന്നും 740 കിലോമീറ്റർ അകലെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യൻ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. നാളെ ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെ കേരളത്തിൽ ബുറെവി സാന്നിധ്യം അറിയിക്കും. നാളെ ഉച്ചമുതൽ മറ്റന്നാൾ ഉച്ചവരെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിച്ച് കരതൊട്ടാല്‍ മാത്രമേ ബുറെവിയുടെ തുടര്‍ഗതി എന്തായിരിക്കുമെന്ന ഏതാണ്ട് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ. നിലവില്‍ ശക്തി കുറഞ്ഞ കാറ്റാണ് അടിക്കുന്നത്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും കാറ്റിന്റെ വേഗതയും ഗതിയും മാറാമെന്നതാല് കൃത്യമായൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. എന്നാല്‍ ജാഗ്രത വിടരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2017 ല്‍ കേരളത്തിലടക്കം ഏറെ നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയ്ക്ക് ഏതാണ്ട് സമാനമായ സഞ്ചാരപാതയാണ് ബുറെവി ചുഴലിക്കാറ്റിന്റേതും.
KeralaDec 1, 2020, 8:54 PM IST
ബുറെവി ചുഴലിക്കാറ്റ് രൂപം കൊണ്ടു, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
പ്രവചനാതീതമാണ് ബുറെവി ചുഴലിക്കാറ്റിന്റേതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ചുഴലിക്കാറ്റ് ദുർബലമാകാനും ശക്തിയാർജിക്കാനും അനുകൂലഘടകങ്ങളുള്ളതിനാൽ അതീവജാഗ്രത പാലിക്കാനാണ് തീരുമാനം.