ബഹ്റൈന്‍ കോടതി  

(Search results - 5)
 • Saudi Court

  pravasam23, Nov 2019, 4:14 PM IST

  എല്ലാ മാസവും ഓരോ കേസുകള്‍; തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് 24കാരന്‍

  തനിക്കെതിരെ നിരന്തരം വ്യാജ കേസുകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്നും അതുകൊണ്ടുതന്നെ തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് 24കാരന്‍. വാഹനത്തില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞെന്ന കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ ബഹ്റൈനിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം വിചിത്രമായ ആവശ്യം ഉന്നയിച്ചത്.  

 • undefined

  pravasam12, Jul 2019, 5:14 PM IST

  പ്രവാസി മലയാളിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

  മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 41കാരനായ സുഡാനി പൗരനെ പിന്നീട് പൊലീസ് പിടികൂടി. 

 • Court General

  pravasam19, Jun 2019, 11:56 AM IST

  പള്ളിയിലെ പ്രസംഗത്തിനിടെ ഖലീഫമാരെ അപമാനിച്ചകേസില്‍ ബഹ്റൈനില്‍ വിചാരണ തുടങ്ങുന്നു

  ആരാധനാ സ്ഥലത്ത് വെച്ചുനടത്തിയ പ്രസംഗത്തിനിടെ മുഹമ്മദ് നബിയുടെ അനുചരന്മാരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ബഹ്റൈനില്‍ ഇന്ന് വിചാരണ തുടങ്ങും. അഹ്‍മദ് അബ്ദുല്‍ അസീസ് അല്‍ മഹ്‍ദി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൈനര്‍ ക്രിമിനല്‍ കോടതി ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് ക്യാപിറ്റര്‍ ഗവര്‍ണറേറ്റ് ചീഫ് പ്രോസിക്യൂട്ടര്‍ അബ്ദുല്ല അല്‍ തവാദി പറഞ്ഞു.

 • Court

  pravasam2, Mar 2019, 3:41 PM IST

  ശിരോവസ്ത്രം ഒഴിവാക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായ യുവതിക്ക് നഷ്ടപരിഹാരം

  ശിരോവസ്ത്രം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട യുവതിക്ക് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്റൈന്‍ ലേബര്‍ കോടതി വിധിച്ചു. അറബ് വംശജയായ യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

 • undefined

  pravasam29, Dec 2018, 10:54 AM IST

  ഭീകരസംഘടനയിൽ ചേര്‍ന്ന 14 പേര്‍ക്ക് ബഹ്റൈനില്‍ ശിക്ഷ വിധിച്ചു

  മനാമ: ഭീകരസംഘടനയിൽ ചേരുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്ത 14 പേര്‍ക്ക് ബഹ്റൈനില്‍ ശിക്ഷ വിധിച്ചു. സിത്റയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായവര്‍ക്കാണ് ശിക്ഷ വിധിച്ചത്. തീവ്ര സ്വഭാവമുള്ള സംഘടന രൂപീകരിച്ച 26 വയസുകാരന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.