ബാര്‍കോഴ
(Search results - 35)KeralaJan 18, 2021, 2:34 PM IST
'ചൊറിഞ്ഞാല്‍ ധൈര്യം കൂടും'; ഹര്‍ജി നല്‍കിയത് ചെന്നിത്തലയുടെ ബിനാമി, പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് ബിജു രമേശ്
താന്‍ കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകൾ ഹാജരാക്കിയെന്ന് ഹര്‍ജി നല്‍കിയത് രമേശ ചെന്നിത്തലയുടെ ബിനാമിയാണ്. തന്നെ ചൊറിഞ്ഞാല്‍ തനിക്ക് ധൈര്യം കൂടും. തന്നെ പേടിപ്പിക്കാന്‍ നോക്കും തോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.
KeralaNov 27, 2020, 5:22 PM IST
ബാര്‍കോഴ; മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ടി ജി മോഹന്‍ദാസ്, ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്കി
ബാര്‍കോഴക്കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും കെഎം മാണി പിണറായി വിജയനെ നേരിട്ട് കണ്ടതിന് ശേഷമാണ് അട്ടിമറി നടന്നതെന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
KeralaNov 24, 2020, 7:48 AM IST
ബാര്‍കോഴ; തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നെന്ന ചെന്നിത്തലയുടെ വാദം തെറ്റ്,രഹസ്യമൊഴിയുടെ പകര്‍പ്പ് പുറത്ത്
കഴിഞ്ഞ മാസം ബിജുരമേശ് കോഴ ആരോപണം ആവർത്തിച്ചപ്പോൾ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണ്ണർക്ക് കത്തും നൽകിയിരുന്നു.
KeralaNov 21, 2020, 5:25 PM IST
'ബാര്‍കോഴ കേസിന് നിയമപരമായ നിലനില്‍പ്പില്ല'; കുത്തിപ്പൊക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി
ബാര്‍ കോഴക്കേസ് നിലവില്‍ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കില്‍ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ ആകാം.
KeralaOct 19, 2020, 12:16 PM IST
'കോണ്‍ഗ്രസിന് 20 കോടി നല്കി, ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി ബിജു രമേശ്
യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് വലിയ കളങ്കമേല്‍പ്പിച്ച ബാര്‍കോഴ കേസ് വീണ്ടും കത്തിപ്പടരുന്നു. ബാറുടമയായ ബിജു രമേശ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് കേരള രാഷ്ട്രീയത്തില്‍ വീണ്ടും ബാര്‍ കോഴ സജീവ ചര്‍ച്ചയായി മാറുന്നത്. ഇടതു പക്ഷത്തേക്ക് കൂടുമാറിയ ജോസ് കെ മാണിക്ക് വലിയ തിരിച്ചടിയാവുന്ന വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്.
KeralaOct 19, 2020, 11:03 AM IST
ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ്
ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ബാറുടമ ബിജു രമേശ്. ഒരു പാര്‍ട്ടിയുമായും ഗൂഢാലോചന നടന്നിട്ടില്ല. ആരോപണം വന്നില്ലായിരുന്നെങ്കില്‍ കെഎം മാണി മുഖ്യമന്ത്രിയാകുമായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണന് തന്നോട് പറഞ്ഞെന്നും ബിജു രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaOct 18, 2020, 2:44 PM IST
ബാര്‍ കോഴ: മാണിയെ കുടുക്കിയത് ചെന്നിത്തല, ഗൂഢാലോചനയില്‍ പിസി ജോര്‍ജും
മുന്‍ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസ്. കെഎം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പിസി ജോര്‍ജ്ജും ഗൂഢാലോചന നടത്തിയെന്നാണ് കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
KeralaOct 18, 2020, 1:57 PM IST
"ബാര്‍കോഴ കേസിന് പിന്നിൽ രമേശ് ചെന്നിത്തല": അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേരളാ കോൺഗ്രസ്
ബാര്‍കോഴക്കേസ് കോൺഗ്രസിന്റെ സൃഷ്ടിയാണ്. ഉമ്മൻചാണ്ടി അടക്കം നേതാക്കൾക്ക് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നു എന്നും കേരളാ കോൺഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്
News hourOct 15, 2020, 9:41 PM IST
മാണിക്ക് വരാന്‍ ആഗ്രഹം, എതിര്‍ത്തത് ജോസ് കെ മാണി; തിരികെ വിളിച്ചത് ഓര്‍മ്മിച്ച് ജോസഫ് വാഴയ്ക്കന്
ബാര്‍കോഴ സമയത്ത് ഇടതുമുന്നണി അപവാദങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ എതിര്‍ത്തവരാണെന്ന് കോണ്‍ഗ്രസുകാരെന്നും അതിന്റെ പേരില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്. വന്ദ്യവയോധികനായ കെഎം മാണി ഒരു മുന്നണിയിലും ഇല്ലാതെ നില്ക്കാന് പാടില്ലെന്നുള്ളതുകൊണ്ടാണ് വിട്ടുപോയിട്ടും തിരികെ വിളിച്ചതെന്നും വാഴയ്ക്കന് ന്യൂസ് അവറില്‍ പറഞ്ഞു.
KeralaSep 25, 2020, 4:56 PM IST
ബാർ കോഴ: കെഎം മാണിയെ കുടുക്കിയത് ഉമ്മൻചാണ്ടിയാണെന്ന് എ വിജയരാഘവൻ
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട സമരം യുഡിഎഫിന്റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമായിരുന്നു എന്ന് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ
KeralaMay 10, 2019, 10:27 AM IST
'ബ്രൂട്ടസേ നീയും' പിജെ ജോസഫിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ്(എം) മുഖമാസിക പ്രതിഛായ
ബാര്‍കോഴ വിവാദം വീണ്ടും കേരള കോണ്‍ഗ്രസ് ഉന്നയിക്കുന്നുവെന്ന് സൂചന നല്‍കുന്നതാണ് പ്രതിഛായ പത്രാധിപര്‍ കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനം. 50 വര്‍ഷം കാത്തിരുന്നിട്ടാണ് മാണിയുടെ ശത്രുക്കള്‍ക്ക് ഒരു കനകാവസരം കൈവന്നത്, അതായിരുന്നു ബാര്‍ കോഴ വിവാദമെന്ന് പത്രാധിപര്‍ ഉന്നയിക്കുന്നു. പുതിയ പാര്‍ലമെന്ററി നേതാവിനെ തീരുമാനിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു വിമര്‍ശനം.
KeralaApr 10, 2019, 12:49 PM IST
ബാര്‍ കോഴക്കേസ്: മാണിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു
മാണി അന്തരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതുകൊണ്ടാണ് തീരുമാനം. ഹൈക്കോടതിയിൽ വി എസ് അച്യുതാനന്ദൻ, ബിജു രമേശ് എന്നിവർ നൽകിയ ഹർജികളാണ് തീർപ്പാക്കിയത്
KeralaFeb 7, 2019, 11:41 AM IST
ബാര്‍കോഴ കേസ്: വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി
ബാര്‍കോഴ കേസില്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദനും കെ.എം. മാണിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഈ മാസം 14 ലേക്ക് മാറ്റി.
KERALAJan 17, 2019, 12:14 PM IST
ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ്
കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസില്‍ ഇതുവരെ നടത്തിയതെന്നും കോടതി ആവശ്യപ്പെട്ടാല്‍ തുടര്‍ അന്വേഷണം നടത്താമെന്നും വ്യക്തമാക്കി കൊണ്ടാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
KERALADec 13, 2018, 1:12 PM IST
മാണിക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി: ഹൈക്കോടതി വിശദമായ വാദം കേൾക്കും
മാണിക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി: ഹൈക്കോടതി വിശദമായ വാദം കേൾക്കും