ബിആര്‍ ഷെട്ടി
(Search results - 11)pravasamNov 15, 2020, 7:19 PM IST
യുഎഇയിലേക്ക് പോകാനിരുന്ന ബി. ആർ. ഷെട്ടിയുടെ യാത്ര ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു
യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും, ഷെട്ടിക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എന്തിനാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷെട്ടിയുടെ യാത്ര തടഞ്ഞത് എന്ന് സംബന്ധിച്ച് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
pravasamNov 14, 2020, 11:54 PM IST
ബി.ആര് ഷെട്ടി ഇന്ത്യയില്‍ നിന്ന് ഉടന്‍ യുഎഇയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും സ്ഥാപകന്‍ ഡോ. ബി.ആര് ഷെട്ടി ഉടന്‍ യുഎഇയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 400 കോടി ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നിയമനടപടികള്‍ പുരോഗമിക്കുമ്പോള്‍ സംഭവത്തിലെ പുതിയ വഴിത്തിരിവായി മാറും ഷെട്ടിയുടെ മടക്കം. സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബി.ആര് ഷെട്ടി യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിയത്.
pravasamSep 26, 2020, 3:34 PM IST
ബി.ആര് ഷെട്ടിയുടെ ഭാര്യയെയും എന്‍.എം.സിയില്‍ നിന്ന് പുറത്താക്കി
അബുദാബിയിലെ എന്‍.എം.സി ഹെല്‍ത്ത് കെയറില്‍ നിന്ന് സ്ഥാപകനായ ബി.ആര് ഷെട്ടിയുടെ ഭാര്യയെ പുറത്താക്കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ബി.ആര് ഷെട്ടിയുമായുള്ള എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിച്ചിരിക്കുകയാണ് സ്ഥാപനം. ഷെട്ടിയുടെ ഭാര്യ ഡോ. ചന്ദ്രകുമാരി ഷെട്ടി, എന്‍.എം.സിയില്‍ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറായാണ് ജോലി ചെയ്തിരുന്നത്. ബി.ആര് ഷെട്ടി എക്സിക്യൂട്ടീവ് ചെയര്മാന്, ചെയര്മാന് സ്ഥാനങ്ങളിലിരിക്കുമ്പോള്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ സ്ഥാപനത്തില്‍ നടന്നതായി കണ്ടെത്തിയിരുന്നു.
pravasamMay 11, 2020, 12:01 PM IST
'വന്ദേ ഭാരത്' ഉപയോഗിച്ച് അനര്‍ഹര്‍; ബിആര്‍ ഷെട്ടിയുടെ കമ്പനിയിലെ ഉന്നതര്‍ നാട്ടിലെത്തിയെന്ന് റിപ്പോര്‍ട്ട്
വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ മുന്‍ഗണനാക്രമം മറികടന്ന് എന്‍എംസി ഹെല്‍ത്തിലെ ഉന്നത ഉദ്യോഗസ്ഥനും കുടുംബവും നാട്ടിലെത്തി.
pravasamMay 6, 2020, 11:29 PM IST
ബി.ആര് ഷെട്ടി യുഎഇ എക്സ്ചേഞ്ച് തട്ടിയെടുത്തത് ചതിയിലൂടെ; ആരോപണവുമായി മലയാളി വ്യവസായി
അരലക്ഷം കോടി കടബാധ്യതയുമായി യുഎഇ വിട്ട ബി.ആര് ഷെട്ടിക്കെതിരെ ബാങ്കുകള്‍ നിയമനടപടികള്‍ തുടങ്ങിയിരിക്കെ യുഎഇ എക്സ്ചേഞ്ചിന്റെ ഉടമസ്ഥാവകാശം ഷെട്ടി തട്ടിയെടുത്തതാണെന്ന ആരോപണവുമായി മലയാളി വ്യവസായി രംഗത്ത്. 1980കളുടെ തുടക്കത്തില്‍ ഷെട്ടി തന്നെ വഞ്ചിച്ച് സ്ഥാപനം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് മാവേലിക്കര സ്വദേശി ഡാനിയേല്‍ വര്‍ഗീസ് ആരോപിക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷം തന്റെ സ്ഥാപനം തിരിച്ചുപിടിക്കാന്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഡാനിയേല്‍ ഇപ്പോള്‍.
pravasamApr 27, 2020, 11:52 AM IST
അരലക്ഷം കോടി കടബാധ്യത, പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്
അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ട എന്‍എംസി, യുഎഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബിആര്‍ ഷെട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശം. ഷെട്ടിക്കോ കുടുംബത്തിനോ നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളഉം പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശം. ഷെട്ടിയുമായി ബന്ധമുള്ള കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി.
pravasamJun 19, 2019, 9:17 AM IST
ബി.ആര് ഷെട്ടിക്ക് യുഎഇ 10 വര്‍ഷത്തെ വിസ അനുവദിച്ചു
പ്രവാസി വ്യവസായിയും എന്‍എംസി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ ബി.ആര് ഷെട്ടിക്ക് യുഎഇ 10 വര്‍ഷം കാലാവധിയുള്ള നിക്ഷേപക വിസ അനുവദിച്ചു. നിക്ഷേപകര്‍ക്കും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദഗ്ദര്‍ക്കും അടുത്തിടെയാണ് യുഎഇ ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങിയത്. മലയാളി വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ഇതിനോടകം യുഎഇയുടെ ഗോള്‍ഡ് കാര്‍ഡ് വിസയും കൈപ്പറ്റിയിരുന്നു.
pravasamMar 28, 2019, 3:16 PM IST
യുഎഇയിലെ സമ്പന്നരുടെ പട്ടികയില്‍ അഞ്ച് ഇന്ത്യക്കാര്‍; മൂന്ന് പേരും മലയാളികള്‍
യുഎഇയിലെ ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച് അഞ്ച് ഇന്ത്യക്കാര്‍. ഫോബ്സ് മാസിക പുറത്തുവിട്ട 2019ലെ ഏറ്റവും പുതിയ പട്ടികയിലാണ് ഏഴ് സ്വദേശികള്‍ക്കൊപ്പം അഞ്ച് ഇന്ത്യക്കാരും ഇടം നേടിയത്. ഇതില്‍ തന്നെ മൂന്ന് പേര് മലയാളികളുമാണ്.
NewsOct 26, 2018, 12:20 PM IST
'എംടി വിട്ടുവീഴ്ച നടത്തുമെന്ന് കരുതുന്നു'; രണ്ടാമൂഴം വിവാദത്തെക്കുറിച്ച് നിര്‍മ്മാതാവ്
മഹാഭാരതം സിനിമയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിന് എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ലെന്നും ബി ആര് ഷെട്ടി നേരത്തേ പ്രതികരിച്ചിരുന്നു.
ENTERTAINMENTOct 11, 2018, 8:17 AM IST
രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി പിന്മാറി; തിരക്കഥ തിരിച്ചുവാങ്ങും
ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന രണ്ടാംമൂഴം സിനിമയില്‍ നിന്നും ചിത്രത്തിന്റെ രചിതാവ് എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങി.
May 13, 2017, 5:51 AM IST