ബിനീഷ് കൊടിയേരി
(Search results - 9)IndiaDec 21, 2020, 9:06 PM IST
ജാമ്യം തടയാന്‍ ഇഡി; ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും
ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാൻ കൂടിയാണ് ഇഡി നടപടി.
IndiaNov 24, 2020, 12:05 PM IST
ബിനീഷിനെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
മയക്കുമരുന്ന് കേസിൽ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
KeralaNov 4, 2020, 10:15 PM IST
'കത്തിച്ച നിലയില്‍ ചാക്കില്‍ രേഖകള്‍'; ബിനീഷിന്റെ സുഹൃത്ത് അനസിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി
ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്റ് വിഭാഗവും ബിനീഷിന്റെ കുടുംബവും തമ്മിൽ തർക്കം തുടരുകയാണ്. മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എടിഎം കാർഡിനെ ചൊല്ലിയാണ് തർക്കം തുടരുന്നത്.
KeralaNov 1, 2020, 7:49 PM IST
'ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ശ്രമം '; ഇഡിക്കെതിരെ ബിനീഷ് കോടിയേരി
ബിനീഷിനെ കാണാനായി ആശുപത്രിയില്‍ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആശുപത്രിയില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായി
KeralaNov 1, 2020, 7:28 AM IST
ബിനീഷിന് കുരുക്ക് മുറുകുന്നു; നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും നടപടികള്‍ ആരംഭിച്ചു
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കൊടിയേരിക്കെതിരെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
News hourOct 30, 2020, 9:05 PM IST
'കുറച്ച് ദിവസമായി ഒരു സിപിഎം പ്രതിനിധിയും ബിനീഷിനെ ന്യായീകരിക്കാൻ വന്നിട്ടില്ല'
ബിനീഷ് കൊടിയേരിയുടേത് കേരളത്തിൽ നടന്ന ഒരു രാഷ്ട്രീയപ്രേരിതമായ അറസ്റ്റ് അല്ലെന്നും ബാംഗ്ലൂരിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് എന്നും കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. മയക്കുമരുന്ന് സംഘങ്ങൾ സംഘടിപ്പിക്കുന്ന പല ക്ലബ്ബുകളിലും ബിനീഷ് സജീവമാണെന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ജോസഫ് വാഴക്കൻ പറയുന്നു.
IndiaOct 29, 2020, 4:32 PM IST
'പാർട്ടിക്ക് യാതൊരു പ്രതിസന്ധിയുമില്ല'; അഭിപ്രായവുമായി യെച്ചൂരി
എം ശിവശങ്കറിന്റെയും ബിനീഷ് കൊടിയേരിയുടെയും അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയുമുണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് കേന്ദ്രമാണെന്നും ചോദിക്കേണ്ടത് അവരോടാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
News hourSep 4, 2020, 9:14 PM IST
'എനിക്ക് ബിനീഷ് കോടിയേരിയുടെ വക്കാലത്തൊന്നുമില്ല, കണ്ട കാര്യങ്ങൾ പറയുന്നെന്ന് മാത്രം'
ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിയെ പ്രതിചേർക്കാൻ യഥാർത്ഥത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ പിഎ പ്രിജി. ക്രിമിനൽ പശ്ചാത്തലമുള്ളയാളുമായി അമ്പത്താറു തവണയോ അമ്പത്താറായിരം തവണയോ ഫോണിൽ സംസാരിച്ചു എന്നതുകൊണ്ട് മാത്രം ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാൻ സാധിക്കുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
KeralaSep 3, 2020, 7:15 PM IST
ലഹരിക്കടത്ത്; പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പും ബിനീഷിനെ അനൂപ് വിളിച്ചു, ഫോണ്‍ രേഖ പുറത്ത്
ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ബിനീഷിനെ അനൂപ് വിളിച്ചത്. ഓഗസ്റ്റ് 13 ന് എട്ട് മിനിറ്റിലേറെ ഇരുവരും സംസാരിച്ചിട്ടുണ്ട്.