ബിബിസി

(Search results - 68)

hayabusa 2

ScienceDec 6, 2020, 2:44 PM IST

ഛിന്നഗ്രഹത്തിലെ പാറയുടെ ഭാഗവുമായി സ്പേയ്സ് ക്യാപ്സൂള്‍, എയര്‍ ലിഫ്റ്റ് ചെയ്ത് ജപ്പാന്‍

ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതിന് പിന്നാലെ ഹയാബുസാ 2വില്‍ നിന്ന് ഈ സ്പേയ്സ് ക്യാപ്സൂള് വേര്‍പെടുകയായിരുന്നു. ഇന്നലെയാണ് ക്യാപ്സൂളും അതിന്‍റെ പാരച്യൂട്ടിന്‍റെ ഭാഗവും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

coal mine accident

InternationalDec 6, 2020, 2:07 PM IST

കല്‍ക്കരി ഖനിയിലുണ്ടായ വാതകച്ചോര്‍ച്ച; ചൈനയില്‍ 18 പേര്‍ കൊല്ലപ്പെട്ടു

ഖനിക്കുള്ളിലെ ഉപകരണങ്ങള്‍ വിഘടിപ്പിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ രണ്ടുമാസങ്ങളായി അടച്ചുകിടക്കുകയായിരുന്നു ഖനി.

• undefined

TechnologyNov 30, 2020, 10:29 AM IST

യൂട്ടാ മരുഭൂമിയിലെ ലോഹസ്തൂപം; വന്നു, വന്നത് പോലെ പോയി

അമേരിക്കയിലെ യൂട്ടാ മരൂഭൂമിയില്‍ കണ്ടെത്തിയ തിളങ്ങുന്ന ലോഹസ്തൂപം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബര്‍ 18 നാണ് യൂട്ടാ മരുഭൂമിയില്‍ അജ്ഞാതമായൊരു ലോഹസ്തൂപം കണ്ടെത്തിയതായി യൂട്ടാ മരുഭൂമിയില്‍ മൃഗങ്ങളുടെ സര്‍വ്വേ എടുക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. മരുഭൂമിയില്‍ എവിടെയാണ് ഇത് കണ്ടെത്തിയതെന്ന് മാത്രം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നില്ല. ലോഹസ്തൂപം കാണാനായി ഏറെ ആളുകള്‍ എത്തിചേരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വെളിപ്പെടുത്താതിരുന്നത്. വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത് ഏറെ അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ലോഹസ്തൂപം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടായി 48 മണിക്കൂറിനുള്ളില്‍ സാഹസികരായ സഞ്ചാരികള്‍ സ്തുപം കണ്ടെത്തി. ഇതോടെ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.

ppe kits kerala thumb

KeralaNov 21, 2020, 7:33 AM IST

ബിബിസി ലേഖനത്തിൽ ഇടംപിടിച്ച് കേരളത്തിലെ 'അനൗദ്യോഗിക കൊവിഡ് മരണ പട്ടിക'; സർക്കാരിനെതിരെ കൂട്ടായ്മ

കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഔദ്യോഗിക കൊവിഡ് മരണം 1997 ലെത്തിയപ്പോൾ അനൗദ്യോഗിക പട്ടികയിൽ ഇത് 3356 ആയി. സർക്കാർ ഒഴിവാക്കിയ 1359  മരണം അനൗദ്യോഗിക പട്ടികയിൽ ഇടംപിടിച്ചു.

রাজ্যে সুস্থতার হারও সামান্য বাড়লেও করোনায় মৃত্যু থামেনি কলকাতায়।   কলকাতা এবং উত্তর ২৪ পরগণায় বহাল তবিয়তে বিরাজ করছে করোনা ভাইরাস। আর তাই ক্রমশ চাপ বাড়ছে স্বাস্থ্য দফতরের। তার উপরে লোকাল ট্রেন চালু হয়েছে রাজ্যে। অফিস টাইমে সেই আগের মতোই দৃশ্য। অপরদিকে কালী পুজোয় বাইরে বেরোনোর হিড়িকে ভাটা না পড়লে সংক্রমণের আশঙ্কা বাড়তে পারে পারে।

InternationalNov 16, 2020, 6:04 PM IST

ഫൈസറിന് പിന്നാലെ മോഡേണയും; കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് കമ്പനി

വാക്‌സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി ശ്രദ്ധേയമാണ്. ഇന്നത്തെ ദിനം മഹത്തരമാണ്-മോഡേണയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടാല്‍ സാക്‌സ് ബിബിസിയോട് പറഞ്ഞു.

• undefined

Movie NewsNov 12, 2020, 4:56 PM IST

'ഇപ്പോഴും ചെറിയൊരു നോട്ട്ബുക്കും പേനയും കയ്യിൽ കരുതാറുണ്ട്'; ബിബിസി ഓർമകൾ പങ്കുവച്ച് സുപ്രിയ

മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിയുമായുള്ള വിവാഹത്തിന് മുമ്പ് ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ മാധ്യമ പ്രവർത്തകയായി ജോലി ചെയ്ത‌ിട്ടുള്ള ആളാണ് സുപ്രിയ. അഭിമുഖങ്ങളിലൊക്കെ തന്റെ മാധ്യമ ജീവിതത്തെ പറ്റി സുപ്രിയ പറയാറുമുണ്ട്. ഇപ്പോഴിതാ വീട് വൃത്തിയാക്കുന്നതിനിടയിൽ കയ്യിൽ കിട്ടിയ ബിബിസിയിലെ നോട്ട്ബുക്കാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Islamist militants  Mozambique

InternationalNov 10, 2020, 9:15 PM IST

ഫുട്ബോള്‍ ഗ്രൌണ്ടിനെ കൊലക്കളമാക്കിയ ഐഎസ് തീവ്രവാദികള്‍ കൊന്നുതള്ളിയത് 50 പേരെ

നന്‍ജാബ ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ ഐഎസ് ഭീകരവാദികള്‍ വെള്ളിയാഴ്ചയാണ് അമ്പതോളം പേരുടെ വധശിക്ഷ നടപ്പാക്കിയത്. വീടുകള്‍ക്ക് തീയിട്ട ശേഷമായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ശിരസ് ഛേദിച്ച ശേഷം മൃതദേഹം വെട്ടിനുറുക്കിയതായാണ് റിപ്പോര്‍ട്ട്.

• undefined

GALLERYNov 10, 2020, 7:38 PM IST

മധ്യഅമേരിക്കന്‍ രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞ് ഇറ്റ കൊടുംങ്കാറ്റ്

അമേരിക്കന്‍ വന്‍കരയുടെ മധ്യഭാഗത്ത് ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുംങ്കാറ്റായ ഇറ്റ കനത്ത നാശം വിതച്ചു. ക്യൂബയുടെ വടക്കന്‍ മേഖലയിലെ കടലായ ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ നിന്ന് ആരംഭിച്ച് ഫ്ലോറിഡയ്ക്ക് സമീപത്ത് കൂടി അഞ്ഞടിച്ച ഇറ്റ, അമേരിക്കയുടെ തെക്കന്‍ നഗരമായ പെന്‍സാകോളയ്ക്ക് സമൂപത്തായി കടലിലാണ് അവസാനിച്ചത്. എന്നാല്‍ അമേരിക്കന്‍ വന്‍കരയുടെ മധ്യഭാഗങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഇറ്റ സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റയെ തുടര്‍ന്നുണ്ടായ പേമാരിയില്‍ ഗ്വാട്ടിമാലയില്‍ മാത്രം മണ്ണിടിഞ്ഞ് 50 -ളം പേര്‍ മരിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ അറ്റ്ലാന്‍റിക് ചുഴലിക്കാറ്റിന്‍റെ ഈ സീസണിലെ പന്ത്രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റാണ് ഇറ്റ. കാറ്റഗറി 5 ലാണ് ഉഷ്ണമേഖലാ കൊടുംങ്കാറ്റായ ഇറ്റയുടെ സ്ഥാനം.

• undefined

GALLERYNov 10, 2020, 1:18 PM IST

മൊസാംബിക്ക് ; ഇസ്ലാമിക തീവ്രവാദികള്‍ 50 പേരെ കഴുത്തറുത്തു കൊന്നു

ടന്‍സാനിയയുമായി അതിര്‍ത്തി പങ്കിടുന്ന മൊസാംബിക്കിന്‍റെ വടക്കൻ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ 50 പേരെ കഴുത്തറുത്ത് കൊന്നു. തീവ്രവാദികള്‍ ഒരു ഫുഡ്ബോള്‍ മൈതാനം വധശിക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2017 മുതല്‍ ഈ പ്രദേശത്ത് ഇസ്ലാമിക തീവ്രവാദികളുടെ സ്വാധീനത്തിലാണ്. പെട്രോളിയം ഗ്യാസ്, മരതക ഖനന വ്യവസായങ്ങളാല്‍ സമ്പന്നമായ കാബോ ഡെൽഗഡോ പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഏറ്റവും രക്ഷരൂക്ഷിതമായ അക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ അക്രമണത്തില്‍ ഇതുവരെയായി രണ്ടായിരത്തോളം ആളുകൾ ക്രൂരമായി കൊല്ലപ്പെടുകയും 4,30,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

• undefined

InternationalOct 10, 2020, 12:31 PM IST

പുതിയ പരിസ്ഥിതി - തൊഴില്‍ നിയമം ; തെരുവില്‍ യുദ്ധം ചെയ്ത് ഇന്തോനേഷ്യന്‍ ജനത

നിലവിലുള്ള തൊഴില്‍ - പരിസ്ഥിതി നിയമങ്ങളെ അട്ടിമറിച്ച ഇന്തോനേഷ്യന്‍ ഭരണകൂടത്തിന്‍റെ നടപടികള്‍ക്കെതിരെ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ കഴിഞ്ഞ നാല് ദിവസമായി ഇന്തോനേഷ്യന്‍  തെരുവുകളില്‍ പ്രതിഷേധത്തിലാണ്. തൊഴില്‍ - പരിസ്ഥിതി നിയമങ്ങള്‍ വിദേശ നിക്ഷേപകര്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ മാറ്റിയെഴുതിയെന്നും ഇത് രാജ്യത്തെ തൊഴില്‍ - പരിസ്ഥിതി മേഖലകളെ ദുര്‍ബലപ്പെടുത്തുമെന്നാരോപിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ആദ്യ ദിവസങ്ങളില്‍ ചില പരിസ്ഥിതി സംഘടനകളും തൊഴിലാളികളുമാണ് സമരരംഗത്തിറങ്ങിയതെങ്കില്‍ രണ്ടാം ദിവസം മുതല്‍ വിദ്യാര്‍ത്ഥി സംഘടനകളും തെരുവുകളില്‍ പ്രക്ഷോഭവുമായി ഇറങ്ങി. ഇതോടൊ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. കഴിഞ്ഞ ദിവസം ഏതാണ്ട് പതിനായിരക്കണക്കിന് സമരക്കാര്‍ തെരുവിലെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയിലെമ്പാടും സമരങ്ങള്‍ നടന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ മാത്രം നൂറുകണക്കിന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ഓമ്നിബസ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബില്‍ കഴിഞ്ഞ തിങ്കളാഴ്ച നിയമമായി. കൊവിഡ് 19 ന്‍റെ വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.  സമാധാനപരമായി നടന്ന സമരം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ശക്തമായ സംഘര്‍ഷമാണ് രാജ്യത്ത് സൃഷ്ടിച്ചത്.

• undefined

InternationalOct 8, 2020, 2:53 PM IST

ഗ്രാമങ്ങളെ മുറിച്ച് മാറ്റിയ പ്രളയം; ഫ്രാന്‍സിലും ഇറ്റലിയിലും കനത്ത നഷ്ടം

കഴിഞ്ഞ ദിവസം തെക്കന്‍ ഫ്രാന്‍സിലും പടിഞ്ഞാറന്‍ ഇറ്റലിയിലും വീശിയടിച്ച അലക്സ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ശക്തമായ പേമാരിയും കൊടുങ്കാറ്റുമുണ്ടാക്കിയ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും ഒഴുകിപ്പോയി. തെക്കന്‍ ഫ്രാന്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞ പ്രളയത്തില്‍ ഏതാണ്ട് 18 -ളം പേരെ കാണാതായതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആൽപൈൻ പര്‍വ്വത നിരയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമാണ് പ്രളയം സൃഷ്ടിച്ചത്. അതിശക്തമായ മഴയില്‍ പര്‍വ്വതനിരകളിലെ സെമിത്തേരിയില്‍ അടക്കിയിരുന്ന മൃതദേഹങ്ങള്‍ പോലും കിലോമീറ്ററുകളോളം ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയിൽ തെക്ക്-കിഴക്കൻ ഫ്രാൻസിലും വടക്ക്-പടിഞ്ഞാറൻ ഇറ്റലിയിലും വെള്ളപ്പൊക്കമുണ്ടായി. അതിർത്തിയുടെ ഇരുകരകളിലുമായി ഏഴ് പേർ മരിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നൈസിന് സമീപമുള്ള ഒരു പർവത അതിർത്തി പ്രദേശത്ത് അലക്സ് കൊടുങ്കാറ്റ് ഡസൻ കണക്കിന് വീടുകൾ തകര്‍ത്തെറിഞ്ഞു. റോഡുകൾ ഓഴുക്കിക്കൊണ്ട് പോയി.

pastor 1

crimeOct 2, 2020, 6:03 PM IST

11 വയസ്സുമുതല്‍ 33 വയസ്സുവരെയുള്ളവര്‍ക്ക് പീഡനം; മുന്‍ ബിബിസി അവതാരകനായ വൈദികന് ജയില്‍ശിക്ഷ

മൂന്നര പതിറ്റാണ്ടിനുള്ളില്‍ വിവിധ പ്രായത്തിലുള്ള 33 പേരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ വൈദികന് പത്തുവര്‍ഷം തടവ് ശിക്ഷ.

Comedy Wildlife Photography Awards 2020

InternationalSep 14, 2020, 11:11 AM IST

ഹായ് പറയുന്ന കരടിയൊക്കെയുണ്ട്; ചിരി പടര്‍ത്തി ഒരു ഫോട്ടോഗ്രാഫി മത്സരം- കാണാം ചിത്രങ്ങള്‍

ചിരിക്കുന്ന മത്സ്യവും കൈവീശിക്കാട്ടുന്ന കരടിയും... ആക്കിയതാണല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. സംഭവം നടന്നതാണ്. കോമഡി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി  അവാര്‍ഡ്-2020 പോരാട്ടത്തില്‍ അവസാന ഘട്ടത്തിലെത്തിയ ചിത്രങ്ങളാണിത്. ഇവയുടെ വിശേഷം മത്സ്യത്തിലും കരടിയും ഒതുങ്ങുന്നില്ല. ആ വിശേഷങ്ങള്‍ അറിയാം. പരിസ്ഥിതി സ്‌നേഹികളും ഫോട്ടോഗ്രാഫറുമായ പോള്‍ ജോയ്‌സന്‍ ഹിക്‌സും ടോം സുള്ളവുമാണ് ഈ രസകരമായ മത്സരത്തിന്‍റെ സംഘാടകര്‍.

pinarayi vijayan response on BBC news on kerala covid resistance

Video Icon

KeralaJul 21, 2020, 7:38 PM IST

നൂറ് മീറ്റര്‍ ഓടി ജയിക്കുന്ന പോലെയല്ല കൊവിഡിന് എതിരായ പോരാട്ടമെന്ന് മുഖ്യമന്ത്രി

മാരത്തോണ്‍ ഓട്ടം പോലെ ദീര്‍ഘമായ പരീക്ഷണമാണ് കൊവിഡിന് എതിരായ പോരാട്ടമെന്ന് പിണറായി വിജയന്‍. ഇവിടെ പൊതുസമൂഹത്തിന്  ക്ഷമയും സഹനശക്തിയും ഉണ്ടെങ്കിലെ വിജയിക്കാന്‍ സാധിക്കുകയുളളു എന്ന്
മുഖ്യമന്ത്രി.പി ആര്‍ പ്രവര്‍ത്തം കൊണ്ടാണ് ബിബിസിയില്‍ വാര്‍ത്ത വന്നത് എന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നതായും മുഖ്യമന്ത്രി

kerala cm pinarayi vijayan on BBC article on kerala covid

KeralaJul 21, 2020, 7:11 PM IST

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധം സംബന്ധിച്ച ബിബിസി ലേഖനം; പ്രതികരിച്ച് മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിൽ.  നൂറ് കണക്കിന് ആരോഗ്യസംവിധാനമാണ് കേരളത്തിലാകെ സജ്ജീകരിച്ചത്.