ബി ഉണ്ണികൃഷ്‍ണന്റെ സിനിമ  

(Search results - 5)
 • <p>B Unnikrishnan</p>

  Movie News3, Jul 2020, 12:30 PM

  കാസ്റ്റിങ് കോള്‍ തട്ടിപ്പ് തടയാൻ ഏജൻസിക്ക് രജിസ്ട്രേഷനും വിളിക്കാൻ ഫോണ്‍ നമ്പറുമായും ഫെഫ്‍ക

  കാസ്റ്റിങ് കോളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് തടയിടാൻ നടപടിയുമായി ഫെഫ്‍ക. സിനിമ കാസ്റ്റിങ് കോളുകളുടെ ആധികാരികത അന്വേഷിക്കുവാൻ പ്രത്യേക ഫോൺ നമ്പറുകൾ ഫെഫ്‍ക നല്‍കിയിട്ടുണ്ട്. കാസ്റ്റിങ് ഏജൻസി, കാസ്റ്റിങ് ഡയറക്ടേർസിനായി പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും സംഘടന ഏർപ്പെടുത്തുന്നുണ്ട്. ബോധവത്‍കരണത്തിനായി ഒരു ഹ്രസ്വ ചിത്രവും ചെയ്യും. ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും കാസ്റ്റിംഗ് കോളുകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് സംഘടനയെ സമീപിക്കാം. സിനിമ രംഗത്തേയ്‍ക്ക് വരാനാഗ്രഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു.

 • <p>B Unnikrishnan and Minnal Murali</p>

  Movie News25, May 2020, 12:15 PM

  മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം: വര്‍ഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണെന്ന് ബി ഉണ്ണികൃഷ്‍ണൻ

  മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത സംഭവത്തോട് ചലച്ചിത്രമേഖലിയിലെയും സാമൂഹ്യരംഗത്തെയും പ്രമുഖര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.  ഒരു സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌ എന്നാണ് ബി ഉണ്ണികൃഷ്‍ണൻ ചോദിക്കുന്നത്.

 • <p>Mohanlal</p>

  Movie News4, May 2020, 1:00 PM

  ഗ്രാൻഡ്‍മാസ്റ്ററിലെ കിടിലിൻ ഡയലോഗ് ഓര്‍മ്മിപ്പിച്ച് ബി ഉണ്ണികൃഷ്‍ണൻ

  മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മോഹൻലാല്‍. പല തരത്തില്‍ പല ഭാവത്തില്‍ കഥാപാത്രങ്ങള്‍ ചെയ്‍ത നടൻ. മോഹൻലാലിന്റെ പഴയ സിനിമകള്‍ക്ക് പോലും ഇന്നും പ്രേക്ഷകരുണ്ട്. മോഹൻലാലിന്റെ കരിയറിലെ വേറിട്ട ഒരു കഥാപാത്രമായിരുന്നു ഗ്രാൻഡ് മാസ്റ്ററിലേത്. ഗ്രാൻഡ് മാസ്റ്റര്‍ റിലീസ് ചെയ്‍തിട്ട് എട്ട് വര്‍ഷമാകുമ്പോള്‍ ചിത്രത്തിലെ ഒരു ഡയലോഗും ചേര്‍ത്ത് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ.

 • <p>B Unnikrishnan</p>

  Movie News20, Apr 2020, 2:27 PM

  സ്‍പ്രിംക്ലര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു, പ്രതിരോധിക്കണം; വിവാദത്തില്‍ പരിഹാസവുമായി ബി ഉണ്ണികൃഷ്‍ണൻ

  കൊവിഡ് കാലത്തെ ഒത്തൊരുമയില്‍ നിന്ന് മാറി ഇപ്പോള്‍ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടലിലാണ്. കൊവിഡ് രോഗത്തിന്റെ കണക്കുകള്‍ കുറഞ്ഞുവരികയും ചെയ്‍തിരുന്നു. ഇപ്പോള്‍ സ്‍പിംക്ലര്‍ വിവാദമാണ്. ഗവണ്‍മെന്റിനെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിനെ രൂക്ഷമായി പ്രതികരിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത് എത്തിയതും സിനിമ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. സ്‍പിംക്ലര്‍ എന്ന ഒരു അമേരിക്കൻ കമ്പനി നമ്മുടെ മുഴുവൻ വിവരങ്ങളും ചോർത്തി മരുന്നു കമ്പനികൾക്ക്‌ വിറ്റുകൊണ്ടിരിക്കുന്നു, പ്രതിരോധിച്ചേ പറ്റൂവെന്നുമാണ് ബി ഉണ്ണികൃഷ്‍ണൻ പരിഹാസത്തോടെ സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞത്.

 • B Unnikrishnan and Shane Nigam

  News28, Nov 2019, 3:05 PM

  ഷെയ്ൻ നിഗമിനെതിരെ ഫെഫ്‍ക, ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ കത്തയച്ചു

  ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കി ഫെഫ്‍ക. ഫെഫ്‍കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ ആണ് അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന് കത്തയയ്‍ക്കുകയും ചെയ്‍തു.  വെയില്‍ സിനിമ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഷെയ്‍നിന്റേതായി പുതിയ സിനിമകള്‍ ഏറ്റെടുക്കരുത് എന്നാണ് കത്തിലെ ആവശ്യം.