ബീച്ചുകൾ  

(Search results - 5)
 • <p>kozhikode beach</p>

  Chuttuvattom12, Nov 2020, 12:24 AM

  കോഴിക്കോട്ടെ ബീച്ചുകളില്‍ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി

  കോഴിക്കോട്:  ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. 

 • undefined

  travel14, Oct 2020, 10:44 AM

  'ബ്ലൂ ഫ്ലാഗ്' സമ്മാനിക്കപ്പെട്ട ഇന്ത്യയിലെ എട്ട് തീരങ്ങളെ അറിയാം


  ആദ്യമായി എട്ട് ഇന്ത്യൻ കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചു. ഡെൻമാർക്കിലെ ഫൌണ്ടേഷൻ ഫോർ എൻവയോൺമെന്‍റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. പാരിസ്ഥിതിക വിദ്യാഭ്യാസം, വിവരങ്ങൾ, കുളിക്കുന്ന ജലത്തിന്‍റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെന്‍റ്, തീര സംരക്ഷണം, തീരത്തെ സുരക്ഷ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന നാല് പ്രധാന തലങ്ങളിൽ 33 കർശന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സർട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഉയർന്ന പാരിസ്ഥിതിക, ഗുണനിലവാര നിലവാരത്തെ അടിസ്ഥാനമാക്കി ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളായി കണക്കാക്കുന്നു. ഗുജറാത്തിലെ ശിവരാജ്പൂർ, ഡിയുവിലെ ഘോഗ്ല, കസാർകോഡ്, കർണാടകയിലെ പദുബിദ്രി, കേരളത്തിലെ കാപ്പാട്, ആന്ധ്രാപ്രദേശിലെ റുഷികോണ്ട, ഒഡീഷയിലെ ഗോൾഡൻ, ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലെ രാധനഗർ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ബീച്ചുകൾ. സംരക്ഷണത്തിനും സുസ്ഥിര വികസന ശ്രമങ്ങൾക്കുമുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ ആഗോള അംഗീകാരമാണ് അവാര്‍ഡെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാദവേക്കര്‍ പറഞ്ഞു. പരിജയപ്പെടാം ഇന്ത്യയിലെ ആ നീല തീരങ്ങളെ...

 • kerala tourism

  Kerala11, Oct 2020, 5:26 PM

  സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും, ബീച്ചുകൾ പിന്നീട്

  കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി

 • undefined

  International23, Apr 2020, 12:57 PM

  “സ്വാതന്ത്ര്യം തരൂ അല്ലെങ്കിൽ, മരണം തരൂ”; ലോക്ഡൗണിനെതിരെ പ്രതിഷേധം


  ചില സംസ്ഥാനങ്ങളിൽ അണുബാധയുടെ തോത് കുറയുന്നുവെന്നതിന്‍റെ സൂചനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും യുഎസിൽ ഇതുവരെയായി  8,49,092 പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. 47,681 പേരുടെ  മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എങ്കിലും പല സംസ്ഥാനങ്ങളിലും രോഗവ്യാപനനിരക്കില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെ പലരും  പാർക്കുകൾ, ബീച്ചുകൾ, ചെറുകിട ബിസിനസുകൾ എന്നിവിടങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങി. എന്നാൽ യു‌എസിന്‍റെ ഭൂരിഭാഗം പ്രദേശവും ഏതെങ്കിലും തരത്തിലുള്ള ലോക്ഡൗണിന് കീഴിലാണ്. 

  ആഴ്ചകള്‍ നീണ്ട ലോക്ഡൗണ്‍ അമേരിക്കയിലെ ഭൂരിപത്തിന്‍റെയും ജോലി ഇല്ലാതാക്കി. ഇതോടെ ഭൂരുപക്ഷവും ദാരിദ്രത്തിലേക്ക് കടന്നു. സ്വാഭാവികമായും ജനങ്ങള്‍ ലോക്ഡൗണ്‍ മാറ്റണമെന്നാവശ്യപ്പെട്ട് തെരുവുകളിലിറങ്ങി. മനുഷ്യന്‍റെ സഞ്ചാരത്തെയും വ്യാപാരത്തെയും തടസപ്പെടുത്തുന്ന പൗരസ്വാതന്ത്രത്തിന് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്ന നിയമങ്ങള്‍ എടുത്തുകളയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

 • Beach

  Magazine7, Mar 2020, 10:33 AM

  ബീച്ചുകൾ അപ്രത്യക്ഷമാകുന്നോ? തീരദേശത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഇരകളായി മാറും?

  മറ്റ് ഗവേഷണങ്ങളിൽ, സമുദ്രനിരപ്പ് 0.8 മീറ്റർ ഉയരുന്നത് 17,000 ചതുരശ്ര കിലോമീറ്റർ ഭൂമിയെ ഇല്ലാതാക്കാനും, 5.3 ദശലക്ഷം ആളുകളെ ഭൂരഹിതരാക്കാനും കഴിയുമെന്ന് കണ്ടെത്തി.