ബീഹാറിൽ
(Search results - 52)IndiaJan 22, 2021, 1:37 PM IST
ഷിമോഗ സ്ഫോടനം; ക്വാറിയിലേക്ക് കൊണ്ടുവന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറ് മരണം
കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയില്‍ ഇന്നലെ രാത്രിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് സ്ഫോടനം നടന്നത്. ശിവമോഗ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹുനസോഡു എന്ന പ്രദേശത്തെ സ്വകാര്യ കരിങ്കല്‍ ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിത മേഖലയിൽ സ്ഥിതിചെയ്യുന്ന ലൈസൻസുള്ള ക്രഷിംഗ് യൂണിറ്റിലാണ് സംഭവം. ക്വാറിയില്‍ സ്ഫോടനത്തിനായി കൊണ്ടു വന്ന ജെലാറ്റിൻ സ്റ്റിക്കുകള്‍ കൊണ്ടുവന്ന് ലോറിയോടൊപ്പം പൊട്ടിത്തെറിച്ചതാണ് അപടകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീഹാറിൽ നിന്നുള്ള ക്വാറി തൊഴിലാളികളാണ് മരിച്ചവരിലേറെയും. വ്യാഴാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് യെഡിയൂരപ്പ ഉത്തരവിട്ടു.
ExplainerJan 4, 2021, 9:05 PM IST
'കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണം'
കൊവിഡ് വാക്സിനെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് ബീഹാറിൽനിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മ. ജനങ്ങളിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കാൻ ഇതുപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
IndiaNov 11, 2020, 3:19 PM IST
'വികസനത്തിന് മാത്രമാണ് വോട്ടർമാർ പ്രാധാന്യം നൽകിയത്'; ബീഹാറിൽ ജനാധിപത്യം ഒരിക്കൽക്കൂടി വിജയിച്ചെന്ന് മോദി
ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങൾ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാർ ലോകത്തോട് പറഞ്ഞു.
IndiaNov 11, 2020, 7:30 AM IST
ബീഹാറിൽ ക്ലൈമാക്സ്; ഭരണം നിലനിർത്തി എൻഡിഎ സഖ്യം
കനത്ത പോരാട്ടത്തിനൊടുവിൽ ബീഹാറിൽ ഭരണം സ്വന്തമാക്കി എൻഡിഎ. പത്തൊമ്പത് മണിക്കൂറിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷം 125 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്.
IndiaNov 10, 2020, 10:35 PM IST
ബീഹാറിൽ ഇഞ്ചോടിച്ച് പോരാട്ടം; കമ്മീഷനെതിരെ പരാതിയുമായി മഹാസഖ്യം
ബീഹാറിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാകും സർക്കാർ രൂപീകരിക്കുക എന്നത് വീണ്ടും പ്രവചനാതീതമായി തുടരുന്നു. ബിജെപിയെ മറികടന്ന് ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.
News hourNov 10, 2020, 9:07 PM IST
'കോൺഗ്രസിന് സ്വീകരിക്കാനാവുന്ന രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ചില പരിമിതികളുണ്ട്'
ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിന്റെ പിന്തുണയിലോ അവരിൽ കേന്ദ്രീകരിച്ചോ വോട്ട് തേടാൻ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം തങ്ങളെ അനുവദിക്കുന്നില്ലെന്നും അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങളെ ബാധിക്കാറുണ്ടെന്നും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. അസറുദ്ദീൻ ഒവൈസി ബീഹാറിൽ മുന്നണി ഉണ്ടാക്കിയത് ബിജെപിയെ സഹായിക്കാനാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.
News hourNov 10, 2020, 8:56 PM IST
'ബീഹാറിലെയും യുപിയിലെയും കോൺഗ്രസിന്റെ രാഷ്ട്രീയ നയത്തെക്കുറിച്ചുള്ള വിലയിരുത്തലിന് സമയമായി'
ബീഹാറിലെ കോൺഗ്രസിന്റെ പരാജയത്തിന് ഒന്നിലധികം ഘടകങ്ങൾ കാരണമായതായി മാധ്യമപ്രവർത്തകൻ വർഗീസ് കെ ജോർജ്. എന്താണ് ചെയ്യേണ്ടതെന്ന് പ്രത്യേകിച്ചൊരു വ്യക്തതയില്ലാതെയാണ് കോൺഗ്രസ് ബീഹാറിൽ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
IndiaNov 7, 2020, 11:34 AM IST
ബീഹാറിൽ അവസാനഘട്ട പോളിംഗ് തുടരുന്നു: വോട്ടിംഗ് മെഷീനുകൾ വ്യാപകമായി കേടായതായി ആർജെഡി
രാവിലെ ഒൻപത് മണിവരെ 7.6 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വോട്ടിംഗ് മെഷീനുകൾ വ്യാപകമായി തകരാറിലായതായി ആർജെഡി ആരോപിച്ചു.
IndiaNov 3, 2020, 1:59 PM IST
രണ്ടാം ഘട്ട വോട്ടെടുപ്പ്; ബീഹാറിൽ ഉച്ചവരെ മികച്ച പോളിംഗ്
രണ്ടാംഘട്ടം പോളിംഗ് പുരോഗമിക്കുന്നതിനിടെ അവസാന വട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി ബിഹാറിലെത്തി. പോളിംഗ് ശതമാനത്തിലെ വര്‍ധന എന്‍ഡിഎക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
IndiaOct 29, 2020, 8:20 PM IST
ബീഹാറിൽ ആദ്യഘട്ടത്തിൽ 55.69 ശതമാനം പോളിംഗ്; കഴിഞ്ഞ തവണത്തേതിലും അധികം
കൊവിഡ് കാലത്ത് ഇത്രയും പേർ ബൂത്തിലെത്തിയത് ഭരണവിരുദ്ധ വികാരത്തിൻറെ സൂചനയായി തേജസ്വി യാദവിൻറെ നേതൃത്വത്തിലുള്ള മഹാസഖ്യം കാണുന്നു. എന്നാൽ പ്രതീക്ഷിച്ച തിരിച്ചടിയില്ലെന്നാണ് എൻഡിഎ നേതാക്കൾ പറയുന്നത്.
IndiaOct 28, 2020, 7:38 AM IST
കൊവിഡ് കാലത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ്; ബീഹാറിൽ ആദ്യ ഘട്ട പോളിംഗ് തുടങ്ങി
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് രാവിലെ ബീഹാറിൽ ആരംഭിച്ചു. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ പോളിംഗ് നടക്കുന്നത്.
programOct 27, 2020, 7:00 PM IST
ബിഹാറിൽ നിതീഷ് കുമാര്‍ ചരിത്ര വിജയം നേടുമോ, അതോ തേജസ്വിയുടെ മഹാസഖ്യം അട്ടിമറിക്കുമോ ?
നിതീഷ് കുമാറിന് നാലാമതും തുടർച്ചയായി അധികാരത്തിലെത്തി ചരിത്ര വിജയം നേടാൻ കഴിയുമോ. അതോ തേജസ്വി യാദവിൻറെ നേതൃത്വത്തിൽ മഹാസഖ്യം ബിഹാറിൽ അട്ടിമറിക്ക് ഒരുങ്ങുകയാണോ? ബീഹാറിൽ എല്ലാ പോസ്റ്ററുകളിലും പെട്ടെന്ന് നരേന്ദ്ര മോദിയുടെ ചിത്രം മാത്രം ബിജെപി ഉൾപ്പെടുത്തിയത് ജനവികാരം മനസ്സിലാക്കിയോ? ബീഹാറിൽ നിന്ന് തയ്യാറാക്കിയ ഇന്ത്യൻ മഹായുദ്ധം കാണാം.
IndiaOct 23, 2020, 7:22 PM IST
ജമ്മുകശ്മീര്‍ ചര്‍ച്ചയാക്കി മോദി, തിരിച്ചടിച്ച് രാഹുൽ; ബീഹാറിൽ പോരാട്ടം കടുക്കുന്നു
ജമ്മുകശ്മീര്‍ വിഭജനവും പുൽവാമയും ഉയര്‍ത്തി ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ തുടങ്ങി. കൊവിഡ് പ്രതിരോധവും സർക്കാരിൻറെ നേട്ടമായി മോദി ഉയർത്തിക്കാട്ടി.
ExplainerOct 13, 2020, 9:30 PM IST
ബീഹാറിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്രിമിനൽ പശ്ചാത്തലമുള്ളവരും
ബീഹാർ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ മത്സരിക്കാൻ രംഗത്തുള്ളത് ക്രിമിനൽ പശ്ചാത്തലമുള്ള 11 മത്സരാർത്ഥികൾ. ആർ.ജെ.ഡി., ജെ.ഡി പാർട്ടികളിൽ ഉൾപ്പെട്ടവരാണ് മിക്കവരും.
IndiaSep 25, 2020, 1:22 PM IST
ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് മൂന്ന് ഘട്ടമായി, പോളിംഗ് സമയം ഒരു മണിക്കൂർ കൂട്ടി
ക്വാറൻ്റൈനിൽ കഴിയുന്ന വോട്ടർമാർക്കും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും