ബെംഗളൂരു മയക്കുമരുന്ന് കേസ്
(Search results - 46)KeralaJan 12, 2021, 11:18 AM IST
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി
ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ ഇഡ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.
KeralaJan 5, 2021, 5:25 PM IST
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.
KeralaDec 14, 2020, 8:42 PM IST
ബിനീഷിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നാളെയും വാദം തുടരും
ഇഡി കേസ് നിലനില്‍ക്കില്ലെന്ന് കാട്ടിയുള്ള ബിനീഷിന്റെ ഹർജി ബെംഗളൂരു സെഷന്‍സ് കോടതി ഇന്ന് തള്ളിയിരുന്നു. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് രേഖകൾ സമർപ്പിച്ചിട്ടും ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും , ഇത് നിയമവിരുദ്ദമാണെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന് വാദിച്ചത്
IndiaNov 20, 2020, 4:52 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസ്; മുഹമ്മദ് അനൂപിനൊപ്പം ലഹരി കടത്തിൽ പങ്കാളിയായ ഒരാളെക്കൂടി എന്‍സിബി അറസ്റ്റ് ചെയ്തു
അതേസമയം എന്‍ബിസി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. ഓൺലൈൻ വഴിയാണ് ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
KeralaNov 11, 2020, 5:11 PM IST
ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും.
KeralaNov 2, 2020, 9:33 AM IST
സ്റ്റെപ്പ് പോലും കയറാനാകാതെ ബിനീഷ്; ഇഡി ഉദ്യോഗസ്ഥരോട് അവശനെന്ന് പറഞ്ഞു, ചോദ്യം ചെയ്യലിനായി എത്തിച്ചു
ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താൻ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു.
KeralaNov 2, 2020, 8:53 AM IST
ചോദ്യം ചെയ്യലിനായി ബിനീഷ് ഇഡി ഓഫീസില്‍; അവശനെന്ന് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു
ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ഇഡി ഓഫീസിലെത്തിച്ചു. അതേസമയം, ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു.ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും
KeralaNov 2, 2020, 6:17 AM IST
ബിനീഷ് കോടിയേരിക്ക് നിർണായക ദിനം; എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും, ജാമ്യത്തിന് നീക്കം
നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും.
IndiaNov 1, 2020, 6:25 AM IST
ബിനീഷിന് കുരുക്ക് മുറുകുന്നു; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നടപടികൾ ആരംഭിച്ചു
കേന്ദ്ര ഏജൻസികൾ ഓരോന്നായി ബിനീഷിനെ വളയുകയാണ്. ഇഡിക്ക് പിന്നാലെ ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എൻസിബിയും ബിനീഷിനെതിരെ നടപടികൾ തുടങ്ങി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെൻ്റ്.
crimeOct 30, 2020, 1:45 PM IST
ബിനീഷ് കോടിയേരി ബോസെന്ന് അനൂപ് മുഹമ്മദ്; കുരുക്ക് മുറുക്കി എൻഫോഴ്സ്മെൻ്റ്
അനൂപ് തുടങ്ങിയ കമ്മനഹള്ളിയിലെ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണ്. അനൂപും ബിനീഷും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നിരന്തരം നടന്നിട്ടുണ്ട്. പല അക്കൗണ്ടുകളിലൂടെ കണക്കിൽപ്പെടാത്ത പണം ബിനീഷ് അനൂപിന് കൈമാറി.
KeralaOct 30, 2020, 6:24 AM IST
ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
മയക്കുമരുന്ന് കേസ് ആദ്യം രെജിസ്റ്റർ ചെയ്ത എൻസിബിയും ഇന്ന് എൻഫോഴ്സ്മെന്റിൽ നിന്ന് വിവരങ്ങൾ തേടും
KeralaOct 29, 2020, 3:28 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ, നാല് ദിവസം കസ്റ്റഡിയിൽ വിട്ടു
മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇദ്ദേഹത്തെ എൻഫോഴ്സ്മെന്റ് വാഹനത്തിൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിലേക്ക് കൊണ്ടുപോയി.
KeralaOct 29, 2020, 2:53 PM IST
ബിനീഷ് കോടിയേരിയെ ഇഡി കസ്റ്റഡിയില്‍ എടുത്തു
ബിനീഷ് കോടിയേരി ഇഡി കസ്റ്റഡിയിൽ.ബെംഗളുരു മയക്കുമരുന്ന് കേസിലാണ് നടപടി.ബിനീഷിനെ കോടതിയിലേക്ക് കൊണ്ടുപോയി.
IndiaOct 29, 2020, 2:36 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി കസ്റ്റഡിയില്‍
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്
IndiaOct 15, 2020, 3:22 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസ്; ഒളിവിലെ പ്രതിക്കായി വിവേക് ഒബ്റോയിയുടെ വീട്ടില്‍ റെയ്ഡ്
മയക്കുമരുന്ന് കേസില്‍ പ്രതിയായ ആദിത്യ ആല്‍വ ഏറെ നാളായി ഒളിവിലാണ്.