ബ്രസീലില്‍ കൊവിഡ്  

(Search results - 2)
 • International13, Jun 2020, 12:40 PM

  പ്രസിഡന്‍റ് കൊവിഡ് കൂട്ടാളി; ശവപ്പറമ്പൊരുക്കി പ്രതിഷേധം


  ലോക ജനസംഖ്യയില്‍ ആറാം സ്ഥാനത്താണ് ബ്രസീലിന്‍റെ സ്ഥാനം. 2,12,483,982 ആണ് ബ്രസീലിലെ ജനസംഖ്യ. എന്നാല്‍ കൊവിഡ്19 വൈറസ് ബാധയില്‍ ബ്രസീല്‍ ഇന്ന് രണ്ടാം സ്ഥാനത്താണ്. 21,16,922 രോഗികളുള്ള അമേരിക്കയ്ക്ക് തൊട്ടുതാഴെ 8,29,902 രോഗികളുമായി ബ്രസീലാണ് ഉള്ളത്. രോഗം വന്ന് മരിച്ചവരുടെ എണ്ണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. 41,901 പേരാണ് ബ്രസീലില്‍ കൊവിഡ് 19 ന് കീഴടങ്ങിയത്. 1,16,825 പേര്‍ മരിച്ച അമേരിക്കയാണ് മരണ സംഖ്യയിലും ഒന്നാം സ്ഥാനത്ത്.  4,27,610 പേര്‍ക്കാണ് രോഗം ഭേദമായത്. 3,60,391 ആക്റ്റീവ് കേസുകളാണ് ബ്രസീലിലുള്ളത്.  2,12,483,982 ഉള്ള ജനങ്ങളില്‍ 14,76,057 പേര്‍ക്ക് മാത്രമാണ് ഇതുവരെയായും നടത്തിയ പരിശോധ. രാജ്യത്ത് രോഗം മൂര്‍ച്ചിക്കുമ്പോഴും പരിശോധന നടത്തുന്ന രാജ്യങ്ങളില്‍ 12-ാം സ്ഥനത്താണ് ബ്രസീല്‍. രോഗപ്രതിരോധത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന മെല്ലെപ്പോക്കാണ് രാജ്യത്ത് രോഗബാധയും മരണവും കൂട്ടിയതെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതിനിടെ കോപ്പകബാന ബീച്ചിൽ മരിച്ചവരോടുള്ള ആദരസൂചകമായും സര്‍ക്കാറിന്‍റെ ആരോഗ്യ സംരക്ഷണ പാളിച്ചയെ വിമര്‍ശിച്ചും നൂറ് ശവക്കുഴികള്‍ ഒരുക്കി പ്രതിഷേധിച്ചു. ചിത്രങ്ങള്‍ : ഗെറ്റി. 

 • <p>Jair Bolsonaro covid 19</p>

  International18, May 2020, 7:15 AM

  കൊവിഡിന്‍റെ വിളനിലമായി ബ്രസീല്‍, ഒറ്റ ദിവസം 14,919 കേസുകള്‍; ഇറ്റലിയെയും സ്പെയിനെയും മറികടന്നു

  ഇതുവരെ 241,080 പേര്‍ക്കാണ് ലാറ്റിനമേരിക്കന്‍ രാജ്യമാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 7,938 പേര്‍ക്ക് ബ്രസീല്‍ കൊവി‍ഡ് സ്ഥിരീകരിച്ചു. 16,118 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധ മൂലം മരണപ്പെട്ടത്. 485 പേര്‍ക്ക് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായി.