ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
(Search results - 13)Web SpecialsOct 7, 2020, 1:43 PM IST
അവളുടെ വേദനയില്‍ വിറങ്ങലിച്ച് ; ഹാഥ്റസ്
സെപ്തംബര്‍ പതിന്നാല് മുതല്‍ പെങ്ങളുടെ മുറിവേറ്റ ദേഹവുമായി, അയാള്‍ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് ആശുപത്രികള്‍ മാറിമാറി ഓടുകയായിരുന്നു. ഒടുവില്‍ ആരുടെയൊക്കെയോ കനിവോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് സെപ്തംബര്‍ 29 -ാം തിയതി അമ്മയോടൊപ്പം വിശന്നിരിക്കുമ്പോഴും അയാള്‍ തന്റെ സഹോദരി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവില്‍ ദില്ലി പൊലീസിന്റെ കൈയില്‍ നിന്നും രാത്രിയ്ക്ക് രാമാനം മൃതദേഹം എഴുതിവാങ്ങി കടത്തികൊണ്ട് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ആ അമ്മയെയും മകനെയും അറിയിക്കാതിരിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറാന്‍ ഗ്രാമമായ ഹാഥ്റസിലേക്ക് പൊലീസ് വാഹനം പറന്നപ്പോള്‍, ആ അമ്മയും മകനും അതിനു പുറകില്‍ മറ്റൊരു വാഹനത്തില്‍ നിലവിളികളോടെ ഇരിക്കുകയായിരുന്നു.
അന്ന് രാത്രി തന്നെ വീട്ടുകാരുടെ സമ്മതത്തോടെയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും അല്പം മാറി പൊലീസ് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ മൃതദേഹം അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ച് കളയുകയായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് സഹോദരന് ആവശ്യപ്പെട്ടെങ്കിലും വീട്ടുകാരെ വിട്ടുതടങ്കലിലാക്കി യുപി പൊലീസ് മൃതദേഹം സംസ്കരിച്ചു. പിന്നീട് അവരെ ലോകം കാണുന്നത് കഴിഞ്ഞ ദിവസം ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആ കുടുംബത്തെ കാണാന്‍ ശ്രമിച്ചതോടെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാഥ്റസിലേക്ക് പോയി. ആദ്യ ശ്രമം യുപി പൊലീസ് പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ശ്രമത്തില്‍ രാഹുലിനും പ്രിയങ്കയ്ക്കും ആ കുടുംബത്തെ കാണാന്‍ കഴിഞ്ഞു. തൊട്ട് പുറകെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കുടുംബത്തെ കണ്ടു. പിന്നീട് ഇടത് നേതാക്കള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചു. അന്നാണ് ഞങ്ങളും ( ഞാനും റിപ്പോര്‍ട്ടര്‍ ബിനുരാജും ) ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നത്. ഹാഥ്റസ് സന്ദര്‍ശിച്ച ഏഷ്യാനെറ്റ് ക്യാമറാമാന് അനന്തു പ്രഭ എഴുതുന്നു.
IndiaOct 4, 2020, 6:19 PM IST
പ്രിയങ്കയോട് മാപ്പ് പറഞ്ഞ് യുപി പൊലീസ്, ചന്ദ്രശേഖർ ആസാദും ഹാഥ്റസിലെത്തി; ഡിഎൻഎ പരിശോധന വേണമെന്ന് കുടുംബം
പലയിടത്തും തടഞ്ഞെങ്കിലും പൊലീസ് വലയം ഭേദിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫൂൽഗഡി ഗ്രാമത്തിലെത്തി
IndiaMar 5, 2020, 2:16 PM IST
രാഷ്ട്രീയ പടയൊരുക്കത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്; കൈകോര്‍ക്കുക എസ്ബിഎസ്പിയുമായി
പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍.
IndiaFeb 25, 2020, 10:32 AM IST
'അവസ്ഥ അതിരൂക്ഷം, പരിപാടികള്‍ റദ്ദാക്കി ദില്ലിയിലേക്ക് തിരിക്കുന്നു': ചന്ദ്രശേഖര്‍ ആസാദ്
പൊലീസിന്റെ സാന്നിധ്യത്തിലാണ് ജനങ്ങള്‍ ആക്രമിക്കപ്പെടുന്നത്. സുപ്രീം കോടതി സംഘര്‍ഷ വിഷയത്തില്‍ സ്വമേധയാ ഇടപെടണം. ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ചന്ദ്രശേഖര്‍ ആസാദ്
IndiaFeb 25, 2020, 12:03 AM IST
ദില്ലിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി ചന്ദ്രശേഖര്‍ ആസാദ്; പൊലീസിന് കത്തയച്ചു
ചന്ദ്രശേഖര്‍ ആസാദിന്റെ കത്തിന് ദില്ലി പൊലീസ് മറുപടി നല്‍കിയിട്ടില്ല. ദില്ലിയിലെ സ്ഥിതിഗതികളിൽ ആശങ്കയെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
KeralaFeb 1, 2020, 10:42 PM IST
'കരിനിയമം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയും വരെ പോരാട്ടം'; എസ്ഡിപിഐ രാജ്ഭവന് മാര്‍ച്ചില്‍ ചന്ദ്രശേഖര്‍ ആസാദ്
പൗരത്വ ഭേദഗതി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയുംവരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഒരു പൗരനെ പോലും തടങ്കല്‍ പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭയക്കുന്നുവെന്നും ആസാദ് പറഞ്ഞു. എസ്ഡിപിഐയുടെ രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
KeralaJan 30, 2020, 10:26 PM IST
ആരോഗ്യനില മോശം; ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന 'പീപ്പിള്‍ സമ്മിറ്റ്' മാറ്റിവച്ചു
ചന്ദ്രശേഖർ ആസാദ് പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാൽ ഡോക്ടർ വിശ്രമം ആവശ്യപ്പെടുകയായിരുന്നു.
IndiaJan 18, 2020, 4:49 PM IST
ജയില്‍ മോചിതനായി; ജമാ മസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ദില്ലി ജമാമസ്ജിദിലെത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചു കൊണ്ടാണ് ആസാദ് സമരത്തിന്റെ ഭാഗമായത്. ദില്ലിയിൽ പ്രകടനങ്ങൾ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ദില്ലിയില്‍ നിന്ന് പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
IndiaJan 16, 2020, 9:45 PM IST
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി
വൻ സ്വീകരണമാണ് ജയിലിന് പുറത്ത് ആസാദിന് അണികൾ നൽകിയത്. ഇന്നലെയാണ് ദില്ലി തീസ് ഹസാരി കോടതി ഉപാധികളോടെ ആസാദിന് ജാമ്യം അനുവദിച്ചത്
IndiaJan 15, 2020, 6:17 PM IST
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം
ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.
INDIAJan 15, 2020, 5:35 PM IST
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം
ചികിത്സയ്ക്ക് വേണ്ടിയല്ലാതെ അടുത്ത ഒരു മാസം ദില്ലിയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി -
IndiaDec 27, 2019, 6:58 PM IST
‘എന്റെ സഹോദരന് ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുകയാണ്’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി
ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് വിട്ടയക്കണം. അംബേദ്കര്‍ സ്വപ്നം കണ്ടത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്നും ജിഗ്നേഷ് ട്വിറ്ററില്‍ കുറിച്ചു.
IndiaDec 21, 2019, 4:59 PM IST
പൗരത്വ ഭേദഗതി പ്രക്ഷോഭം: യുപിയിൽ മരണം 15, ചന്ദ്രശേഖര്‍ ആസാദടക്കം ദില്ലിയിൽ അറസ്റ്റിലായത് 58 പേര്
മീററ്റിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായതോടെ സംഘര്‍ഷത്തിൽ യുപിയിൽ കൊല്ലപ്പെട്ടവ ആകെ 14 ആയി. ദരിയാഗഞ്ച് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പിടിയിലായത്