മഞ്ജു വാര്യരുടെ സിനിമ  

(Search results - 12)
 • Manju Warrier

  News12, Feb 2020, 6:02 PM IST

  അതിന്റെ സങ്കടം ഇന്നുമുണ്ട്, ചന്ദ്രലേഖ സിനിമയെ കുറിച്ച് മഞ്ജു വാര്യര്‍

  മോഹൻലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് മഞ്ജു വാര്യര്‍.

   

 • Navya Nair and Manju Warrier

  News1, Feb 2020, 3:53 PM IST

  സ്‍നേഹവും, സമാധാനവും; മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോയുമായി നവ്യാ നായര്‍

  മലയാളത്തിന്റെ പ്രിയപ്പെട്ട, നായിക നടിയാണ് നവ്യാ നായര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ നവ്യാ നായര്‍ നായികയായി വെള്ളിത്തിരയില്‍ വീണ്ടും തിരിച്ചെത്തുകയാണ്. അതേസമയം, മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ നവ്യാ നായര്‍ ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

 • Suraj Venjaramoodu and Manju Warrier

  News25, Jan 2020, 11:18 AM IST

  സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍

  സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരും ഒന്നിക്കുന്നത്.

 • Manju Warrier

  News21, Jan 2020, 5:07 PM IST

  തമ്പാന്നൂരില്‍ കെഎസ്‍ആര്‍ടിസി ബസ്സില്‍ ചാടിക്കയറി മഞ്ജു വാര്യര്‍- വീഡിയോ

  മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രമായിട്ടാണ് ചതുര്‍മുഖം എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടയിലെ ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. മഞ്ജു വാര്യര്‍ തമ്പാന്നൂര്‍ ബസ് സ്റ്റാൻഡില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലേക്ക് ചാടിക്കയറുന്നതാണ് വീഡിയോയിലുള്ളത്.

 • Manju Warrier

  News10, Dec 2019, 1:28 PM IST

  ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യര്‍- വീഡിയോ

  മഞ്ജു വാര്യര്‍ പുതുതായി അഭിനയിക്കുന്നത് ഹൊറര്‍ ചിത്രത്തില്‍. രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 • Manju Warrier and Mammootty

  News26, Nov 2019, 5:25 PM IST

  ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി, നായികയായി മഞ്ജു വാര്യര്‍!

  മോഹൻലാല്‍ ഉള്‍പ്പടെയുള്ള മലയാളത്തിന്റെ മുൻനിര താരങ്ങളുടെ സിനിമകളില്‍ നായികയായി മഞ്ജു വാര്യര്‍ തകര്‍പ്പൻ പ്രകടനങ്ങളുമായി മഞ്ജു വാര്യര്‍ വിസ്‍മിയിപ്പിച്ചുട്ടുണ്ട്. മഞ്ജു വാര്യര്‍ മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുക. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.

 • Manju Warrier and Shriya Saran

  News12, Nov 2019, 7:02 PM IST

  മഞ്ജു വാര്യരുടെ വേഷത്തില്‍ ശ്രിയ ശരണ്‍

  ധനുഷ്  നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അസുരൻ. വെങ്കടേഷ് നായകനായി ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. വെട്രിമാരനായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ തെലുങ്ക് ചിത്രത്തിലെ നായകിയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

   

 • Vidhu Vincent and V A Shrikumar Menon

  News23, Oct 2019, 10:40 AM IST

  മേനോൻ എണ്ണയും കുഴമ്പും തേച്ച് തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ കിടക്കുകയാണോ ഇപ്പോഴും? തിരിച്ചുവരവിന്റെ ക്രെഡിറ്റ് മഞ്ജു വാര്യര്‍ക്ക് മാത്രമെന്നും വിധു വിൻസെന്റ്

  സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുമെന്നാണ് പൊലീസ് അറിയിക്കുന്നതും. മഞ്ജു വാര്യര്‍ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി വി എ ശ്രീകുമാര്‍ മേനോനും രംഗത്ത് എത്തിയിരുന്നു. മഞ്ജു വാര്യര്‍ക്ക് മികച്ച തിരിച്ചുവരവ് സമ്മാനിച്ചത് താൻ ആണെന്ന തരത്തിലായിരുന്നു പ്രതികരണം. അതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസെന്റ്. തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല എന്ന് വിധു വിൻസെന്റ് സാമൂഹ്യമാധ്യമത്തിലൂടെ പറയുന്നു.

 • Manju Warrier and Kamalhasan

  News12, Oct 2019, 12:24 PM IST

  മഞ്ജു വാര്യരെ പ്രശംസിച്ച് കമല്‍ഹാസൻ, നന്ദിയറിയിച്ച് താരം!

  മഞ്ജു വാര്യര്‍ ആദ്യമായി തമിഴകത്ത് എത്തിയ ചിത്രമാണ് അസുരൻ. വെട്രിമാരനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും പ്രശംസ ലഭിച്ചു. ഇപ്പോഴിതാ മഞ്ജു വാര്യരെ അഭിനന്ദിച്ച് കമല്‍ഹാസൻ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് കമല്‍ഹാസൻ അഭിനന്ദിച്ച കാര്യം മഞ്ജു വാര്യര്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

 • Manju Warrier in tamil film

  News2, Oct 2019, 6:34 PM IST

  താലിയും പൂമാലയുമിട്ട് മഞ്ജു വാര്യര്‍, സിനിമയിലെ വിവാഹച്ചിത്രവുമായി താരം!

  മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. അസുരൻ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴകത്ത് എത്തുന്നത്. ചിത്രത്തില്‍ ധനുഷ് ആണ് നായകൻ. ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ആവേശവും ഉത്കണ്ഠയും സന്തോഷവും ഒക്കെയുണ്ട് തമിഴ് സിനിമയില്‍ അഭിനയിക്കുന്നതില്‍ എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

   

 • Manju Warrier

  News1, Oct 2019, 1:28 PM IST

  അസുരനിലെ നായികയെക്കുറിച്ചുള്ള വിവരങ്ങളുമായി മഞ്ജു വാര്യര്‍

  മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ തമിഴകത്തേയ്‍ക്ക് എത്തുകയാണ്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. അസുരൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ധനുഷ് ആണ് നായകൻ. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയുകയാണ് മഞ്ജു വാര്യര്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍.

 • Mohanlal

  News3, Aug 2018, 10:40 AM IST

  ഇതാ ഒടിയൻ വീണ്ടും ആവേശമാകുന്നു, പുതിയ പോസ്റ്റര്‍

  പ്രേക്ഷകര്‍‌ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. മോഹൻലാല്‍ ഒടിയൻ മാണിക്യമായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍‌ പുറത്തുവിട്ടു. കാളക്കൂറ്റൻമാരോടൊപ്പം പായുന്ന മോഹൻലാലാണ് പോസ്റ്ററിലാണ്.