മനുഷ്യന്‍

(Search results - 163)

Hans Steininger

Web Specials12, Jul 2020, 2:42 PM

സ്വന്തം താടിയാല്‍ മരണപ്പെട്ട മനുഷ്യന്‍; ആരാണയാള്‍? എങ്ങനെയാണത് സംഭവിച്ചത്?

അദ്ദേഹത്തിന്റെ മരണശേഷം, നഗരം അവരുടെ പ്രിയപ്പെട്ട മേയർക്കായി സെന്റ് സ്റ്റീഫൻ പള്ളിയുടെ വശത്ത് ഒരു വലിയ ശിലാസ്‍മാരകം സ്ഥാപിച്ചു.

• Lifestyle12, Jul 2020, 11:32 AM

ചരിത്രം തിരുത്തിക്കുറിച്ച വിശ്വവിഖ്യാത ചുംബനങ്ങൾ !!

ചുംബനങ്ങൾ എല്ലാ കാലത്തും വിപ്ലവങ്ങളാണ്. എത്രയെത്ര സംവേദനങ്ങളാണ് ഒരൊറ്റ ചുംബനത്തിലൂടെ കൈമാറപ്പെടുന്നത്. ചരിത്രം തന്നെ തിരുത്തിക്കുറിച്ചവയുമുണ്ട്. ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ആദ്യത്തെ ചുംബനവും അവസാനത്തെ ചുംബനവും പറഞ്ഞും പറയാതെയും അടയാളപ്പെടുത്തുന്നത് എന്തിനെയാണ് ? ചുംബനത്തിന്‍റെ ഈ സങ്കീര്‍ണതയാണ് കാലങ്ങള്‍ക്ക് മുമ്പ് ഓക്ടോവിയോപാസിനെ രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്നത് എഴുതാന്‍ പ്രേരിപ്പിച്ചതും. ഇന്നും ലോകമേറെ മാറിയിട്ടും പല സമൂഹങ്ങളിലും ചുംബനങ്ങള്‍ പ്രശ്നവത്ക്കരിക്കപ്പെടുന്നു. കാണാം ചില ചുംബനങ്ങള്‍.

kaarthik shankar aju varghese

Movie News11, Jul 2020, 2:45 PM

'സിനിമയില്‍ നിന്നും വിളിച്ച ആദ്യത്തെ മനുഷ്യന്‍'; അജു വര്‍ഗീസ് ഗസ്റ്റ് റോളിലെത്തിയ സന്തോഷം പറഞ്ഞ് കാര്‍ത്തിക്

'അന്നുമുതൽ ഒരു ഗുരുവിനെപോലെ അദ്ദേഹം മനസ്സിലുണ്ട്. ഇന്ന് ആദ്യമായി ഒരു സെലിബ്രിറ്റിയുടെ മുഖത്തു ക്യാമറ വെച്ചത് അതേ അജുച്ചേട്ടന്‍റെ മുഖത്തും..'

Dobri

Magazine4, Jul 2020, 3:57 PM

സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് നല്‍കി, യാചിച്ചു കിട്ടിയതും സംഭാവന ചെയ്‍തു; ആരായിരുന്നു ഈ മനുഷ്യന്‍?

ഒരു ബോംബാക്രമണത്തിൽ അദ്ദേഹത്തിന് കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടു. കാലക്രമേണ അദ്ദേഹം ആത്മീയതയിലേയ്ക്ക് തിരിഞ്ഞു.

• International5, Jun 2020, 12:22 PM

അന്ന് ടിയാന്‍മെന്‍ ഇന്ന് ഹോങ്കോങ്; ചില ചൈനീസ് ജനാധിപത്യ പേരാട്ടങ്ങള്‍

മനുഷ്യന്‍ ആത്യന്തീകമായി ആഗ്രഹിക്കുന്നത് സ്വാതന്ത്രമാണ്. എന്നാല്‍, സ്വാതന്ത്രമെന്നാല്‍ ഭരണവര്‍ഗ്ഗത്തിന്‍റെ താല്‍പര്യങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ കലാപങ്ങളുണ്ടാകാത്ത നാടുകള്‍ അപൂര്‍വ്വം. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലും സംഭവിച്ചത് അത് മാത്രമാണ്. ജനങ്ങള്‍ക്ക് അധികാരം, ജനകീയ ഭരണം എന്നൊക്കെ മാവോ ഉയര്‍ത്തിയ വിപ്ലവ മുദ്രാവാക്യങ്ങള്‍ക്കൊടുവില്‍ രാജ്യഭരണം പാര്‍ട്ടിയുടെ അനുവര്‍ത്തികള്‍ക്ക് മാത്രമായി ചുരുങ്ങുകയും ജനാധിപത്യം ഒരു വിദൂരസ്വപ്നമാവുകയും ചെയ്തപ്പോഴാണ് 1989 ല്‍ ചൈനയിലെ യുവത്വം ടിയാന്‍മെന്‍ സ്ക്വയറില്‍ തടിച്ച് കൂടിയത്. അവരുടെ ഏക ആവശ്യം 'ജനാധിപത്യ'മായിരുന്നു. എന്നാല്‍ നികുതി നല്‍കുന്ന സ്വന്തം ജനതയ്ക്ക് മുകളിലേക്ക് പട്ടാള ടാങ്കുകള്‍ ഓടിച്ച് കയറ്റുകയായിരുന്നു ചൈനീസ് ഭരണകൂടം ചെയ്തത്. ഈ ചെയ്തിയുടെ കഴിയാവുന്നത്രയും തെളിവുകള്‍ ചൈനീസ് ഭരണകൂടം തന്നെ കുഴിച്ച് മൂടി. എങ്കിലും അത്യപൂര്‍വ്വം ചില ചിത്രങ്ങള്‍ ചൈനയ്ക്ക് പുറത്തേക്ക് എത്തിയപ്പോഴാണ് ടിയാന്‍മെന്‍ സ്ക്വയറില്‍ എന്ത് നടന്നെന്ന് ലോകത്തിന് ഏകദേശ രൂപം ലഭിച്ചത്. ഇന്നും ആ വിവരങ്ങളുടെ യഥാര്‍ത്ഥ രൂപം ചൈനയ്ക്ക് മാത്രമേ അറിയൂ.

31 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചൈന വീണ്ടുമൊരു ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തില്‍ ബ്രിട്ടന്‍ പിടിച്ചടക്കിയ ഹോങ്കോങ് 1997 ലാണ് ബ്രിട്ടന്‍ ചൈനയ്ക്ക് വിട്ടുനല്‍കുന്നത്. പക്ഷേ, ഇത്രയും കാലയളവിനുള്ളില്‍ ഹോങ്കോങിന് അതുവരെയുണ്ടായിരുന്ന ചൈനീസ് സംസ്കാരത്തെക്കാള്‍ ആത്മബന്ധം ബ്രിട്ടീഷ് സ്വാതന്ത്രബോധത്തോടായിരുന്നു. സ്വാഭാവികമായും ഹോങ്കോങിന്‍റെ സ്വാതന്ത്രബോധം പാര്‍ട്ടിയുടെ ഏകാധിപത്യ സ്വഭാവത്തിന് എതിരായി. ഹോങ്കോങിന് ഉണ്ടായിരുന്ന എല്ലാ സ്വാതന്ത്രാവകാശങ്ങളും നിയമം മൂലം ഇല്ലാതാക്കാന്‍ ചൈന തയ്യാറെടുത്തു. പല ജനാധിപത്യ നിയമങ്ങളും പാസാക്കാന്‍ അവര്‍ ഹോങ്കോങ് ഭരണാധികാരി ലാരി കിമ്മിനെ നിര്‍ബന്ധിച്ചു. ഇത് വര്‍ഷങ്ങള്‍ നീളുന്ന സംഘര്‍ഷത്തിലേക്ക് ഹോങ്കോങിനെ കൊണ്ട് പോകുകയാണ്. ഇന്നലെ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത ദിനമായിരുന്നു. ടിയാന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊല നടന്ന ദിവസം. ആ കൂരതയുടെ ഓര്‍മ്മകള്‍ പുതുക്കി മഹാമാരിയുടെ കാലത്തും ഹോങ്കോങുകാര്‍ തെരുവുകളില്‍ മെഴുകുതിരി കത്തിച്ചു.

marcelo de sousa portugal president

Lifestyle18, May 2020, 5:50 PM

ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആണ് സൂപ്പര്‍മാര്‍ക്കറ്റിലെ വരിയില്‍ നില്‍ക്കുന്ന ഈ മനുഷ്യന്‍...

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം മാനദണ്ഡങ്ങളോടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി ഓരോ രാജ്യങ്ങളിലേയും സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു.

omar tello

Web Specials2, May 2020, 7:29 PM

ഒരൊറ്റ മരവുമില്ലാത്ത തരിശുഭൂമി 40 വര്‍ഷം കൊണ്ട്  കാടാക്കി മാറ്റിയ മനുഷ്യന്‍

ഇത് ഒമര്‍ ടെല്ലോയുടെ കഥയാണ്. 40 വര്‍ഷം കൊണ്ട് ഒരു കൃഷിഭൂമി മഴക്കാടാക്കി മാറ്റിയ മനുഷ്യന്‍. ജീവിതം അതിനായി ഉഴിഞ്ഞു വെച്ച ഒരാള്‍. നശിച്ചുപോകുന്ന ആമസോണ്‍ കാടുകള്‍ക്ക് തന്നാലാവുന്ന ആശ്വാസമേകാന്‍ ശ്രമിച്ച മനുഷ്യന്‍. കാണാം, അദ്ദേഹത്തിന്റെ കൃഷിയിടം, അല്ല കാട്.

shihabudheen

Culture27, Apr 2020, 2:39 PM

അമ്മയുടെ മുല അരിഞ്ഞു കൊണ്ടുപോയാല്‍  ആയുഷ്‌ക്കാലം പാല്‍ കുടിക്കാമെന്ന് കരുതുന്നവര്‍

മനുഷ്യരുടെ അപനിര്‍മ്മാണത്തിന്റെ അഹന്തയ്ക്കും അതിന്റെ അമിതവല്‍ക്കരണത്തിനും എതിരെയുള്ള പ്രകൃതി ഭാഷ മാത്രമാണ് കൊറോണ.

Mohanlal

Movie News25, Apr 2020, 6:31 PM

'അഭിനയമില്ലാത്ത മനുഷ്യന്‍റെ ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തി'; ഹരീഷ് പേരടി

''എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പറ്റിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു''

• International25, Apr 2020, 12:44 PM

വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച; കാണാം ചിത്രങ്ങള്‍

ഹിജ്റ കലണ്ടര്‍ പ്രകാരം ഖുര്‍ആന്‍ എഴുതപ്പെട്ട മാസമാണ് റമദാന്‍. ഇസ്ലാമിക വിശ്വാസപ്രകാരം ഏറ്റവും അനുഗ്രഹീത മാസം. ഇസ്ലാമിലെ പ്രധാന വ്രതാനുഷ്ഠാന ചടങ്ങുകള്‍ ഈ മാസമാണ് നടക്കുക. റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും സകാത്ത് നല്‍കലും ദാനധര്‍മ്മവും ദൈവത്തില്‍ നിന്ന് കൂടുതല്‍ പ്രതിഫലം ലഭ്യമാക്കുമെന്ന വിശ്വാസമുള്ളതിനാല്‍ റമദാന്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

സംഘമായി പള്ളികളിലെത്തി നമസ്കരിക്കാനും തറാവീഹും ഖിയാമുലൈലും നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യം ഈ റമദാനില്‍ നിലനില്‍ക്കുന്നത് അതിയായ ദുഃഖമുണ്ടാക്കുന്നുവെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ പറഞ്ഞു. മത നിര്‍ദ്ദേശങ്ങളാണ് നമ്മളിതുവരെ പാലിച്ചു കൊണ്ടിരുന്നത്. മനുഷ്യന്‍റെ ആരോഗ്യ സംരക്ഷണം മതത്തിന്‍റെ മഹത്തായ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു. കാണാം ലോകത്തിലെ റമദാന്‍ ആഘോഷങ്ങള്‍.

• International23, Apr 2020, 12:57 PM

“സ്വാതന്ത്ര്യം തരൂ അല്ലെങ്കിൽ, മരണം തരൂ”; ലോക്ഡൗണിനെതിരെ പ്രതിഷേധം

ചില സംസ്ഥാനങ്ങളിൽ അണുബാധയുടെ തോത് കുറയുന്നുവെന്നതിന്‍റെ സൂചനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും യുഎസിൽ ഇതുവരെയായി  8,49,092 പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. 47,681 പേരുടെ  മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എങ്കിലും പല സംസ്ഥാനങ്ങളിലും രോഗവ്യാപനനിരക്കില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയതോടെ പലരും  പാർക്കുകൾ, ബീച്ചുകൾ, ചെറുകിട ബിസിനസുകൾ എന്നിവിടങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങി. എന്നാൽ യു‌എസിന്‍റെ ഭൂരിഭാഗം പ്രദേശവും ഏതെങ്കിലും തരത്തിലുള്ള ലോക്ഡൗണിന് കീഴിലാണ്.

ആഴ്ചകള്‍ നീണ്ട ലോക്ഡൗണ്‍ അമേരിക്കയിലെ ഭൂരിപത്തിന്‍റെയും ജോലി ഇല്ലാതാക്കി. ഇതോടെ ഭൂരുപക്ഷവും ദാരിദ്രത്തിലേക്ക് കടന്നു. സ്വാഭാവികമായും ജനങ്ങള്‍ ലോക്ഡൗണ്‍ മാറ്റണമെന്നാവശ്യപ്പെട്ട് തെരുവുകളിലിറങ്ങി. മനുഷ്യന്‍റെ സഞ്ചാരത്തെയും വ്യാപാരത്തെയും തടസപ്പെടുത്തുന്ന പൗരസ്വാതന്ത്രത്തിന് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്ന നിയമങ്ങള്‍ എടുത്തുകളയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

• International22, Apr 2020, 2:49 PM

ലോക്ഡൗണിനിടെ ഇന്ന് ലോക ഭൗമദിനം

കൊറോണ കൊണ്ട് ആര്‍ക്കാണ് ഗുണം ? എന്ന ചോദ്യത്തിന് നിലവില്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ, മനുഷ്യനൊഴിച്ച് ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും. അതെ കൊറോണാ വൈറസ് വ്യാപനം കൊണ്ട് ലോകം മുഴുവനും ലോക്ഡൗണിലേക്ക് പോയതോടെ വ്യോമഗതാഗതം, വ്യവസായങ്ങള്‍ തുടങ്ങി കൂടുതല്‍ ഭൗമവാതകങ്ങള്‍ പുറന്തള്ളുന്ന പലതും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. കൊവിഡ് 19 ന്‍റെ വ്യാപനത്തിന് മുമ്പ് കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്‍റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഇത് ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനായി നിരവധി ശ്രമങ്ങള്‍ ലോകത്ത് ഉണ്ടായി. ആഗോളതാപനം തടയാൻ ഉദ്ദേശിച്ച്‌ നിലവിൽ വന്ന ക്യോട്ടോ ഉടമ്പടി (Kyoto protocol)വേണ്ടത്ര ഗുണം ചെയ്തിട്ടില്ല.

ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് വച്ച് അടുത്ത രണ്ടു ദശാബ്ദങ്ങളിലും താപനിലയിൽ ഉയർച്ച ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഇന്ന് ലോകം അത്തരമൊരു അവസ്ഥയില്‍ കൂടിയാണ് കടന്ന് പോകുന്നത്. ലോകം മുഴുവനും അടച്ച് വീട്ടിലിരിക്കുന്നു. ആഗോളതാപനത്തിന് കാരണമാകുന്നതൊന്നും ഇന്ന് മനുഷ്യന്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. സര്‍വ്വവും നിശ്ചലം. ലോക്ഡൗണ്‍ ലോകത്ത് ഉണ്ടാക്കി ചില മാറ്റങ്ങളുടെ ചിത്രങ്ങള്‍ കാണാം.

• swaraj

Kerala16, Apr 2020, 6:02 PM

ആഗോള ദുരന്തമായി ഒരു മനുഷ്യന്‍; കെ എം ഷാജിക്കെതിരെ എം സ്വരാജ്

ഈ എംഎല്‍എയെ കൊറോണ വൈറസുള്ള പ്രതലങ്ങളില്‍ എത്തിയ്ക്കാന്‍ കഴിയുമെങ്കില്‍ അത് പരിഗണിയ്ക്കണം. ഇദ്ദേഹത്തെ ക്കണ്ടാല്‍ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും. ഈ വൈറസൊന്നും അദ്ദേഹത്തെ ബാധിയ്ക്കുകയുമില്ല. കേരളം വേഗത്തില്‍ രക്ഷപ്പെടട്ടെ- സ്വരാജ് പരിഹസിച്ചു.
• International14, Apr 2020, 2:49 PM

കാട്ടുതീയില്‍ ചെര്‍ണോബില്‍; ആകാശത്തോളം ആശങ്കകള്‍

1986 ഏപ്രില്‍ 26 നാണ് ലോകം ഭയന്നിരുന്ന ആ അപകടം സംഭവിച്ചത്. ആണവ നിലയങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ദുരന്തവ്യാപ്തി അന്നാണ് മനുഷ്യന്‍ ആദ്യമായി ചൊര്‍ണോബിലിന്‍റെ തകര്‍ച്ചയിലൂടെ അനുഭവിച്ചറിഞ്ഞത്. ചൊര്‍ണോബില്‍, അന്ന് യുഎസ്എസ്ആറിന്‍റെ കീഴിലായിരുന്നു. ഇന്ന് യുഎസ്എസ്ആറില്ല. പകരം റഷ്യയും യുഎസ്എസ്ആറില്‍ നിന്ന് സ്വതന്ത്രരായ മറ്റ് ചില രാജ്യങ്ങളുമാണുള്ളത്. അതില്‍, ഉക്രൈനിന്‍റെ കീഴിലാണ് ഇന്ന് ചൊര്‍ണോബില്‍. ആണവദുരന്തത്തിന് ശേഷം വര്‍ഷങ്ങളോളും മനുഷ്യര്‍ കടന്നുചെല്ലാത്ത സ്ഥലമായിരുന്നു അവിടം. രാത്രികളില്‍ ചൊര്‍ണോബിലില്‍ മോഷ്ടിക്കാനായി കയറിയവര്‍ക്കും പിന്നീട് ആ മോഷണ മുതല്‍ വാങ്ങി ഉപയോഗിച്ചവര്‍ക്കും ക്യാന്‍സര്‍ വന്നു. ഇന്നും ക്യാന്‍സറിന് കാരണമാകുന്ന ആണവവികിരണങ്ങളുടെ നിറകുടമാണ് ചൊര്‍ണോബില്‍. ഇന്ന് അതേ ചൊര്‍ണോബിലിന് ഒരു കിലോമീറ്റര്‍ അടുത്തുവരെ കാട്ടുതീ പടര്‍ന്നിരിക്കുന്നു. കൊറോണാ വൈറസിന്‍റെ വ്യാപനത്തില്‍ നിശബ്ദമായ ലോക ജനത മറ്റൊരു അപകടം കൂടി മുന്നില്‍ കാണുകയാണ്. ചിത്രങ്ങള്‍ :  ഗെറ്റി.
• viral11, Apr 2020, 1:22 PM

ലോക്ക്ഡൗണില്‍ ഒരു പ്രണയസല്ലാപം

ചൈനയിലെ വുഹാനില്‍ തുടങ്ങി, ആഴ്ചകള്‍ കൊണ്ട് ലോകവ്യാപനത്തിലൂടെ മനുഷ്യരാശിയെ തന്നെ മുള്‍മുനിയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊവിഡ് 19 വൈറസ്. നൂറ്റാണ്ടുകളായി സാമൂഹിക ജീവിതം നയിക്കുന്ന മനുഷ്യന്‍ അതൊടെ പെട്ടെന്നൊരു ദിവസം മുതല്‍ സ്വന്തം വീടുകളില്‍ മാത്രമായൊതുങ്ങി. ലോകം മനുഷ്യന്‍റെ കൈയില്‍ നിന്ന് പെട്ടെന്ന് സ്വതന്ത്രമായതു പോലെ. വന്യജീവികളെന്ന് വിളിച്ച് മാറ്റി നിര്‍ത്തിയ മൃഗങ്ങള്‍ പലതും നഗരത്തിലെ വീടുകളുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. യാതൊരു ഭയാശങ്കകളും ആ മൃഗങ്ങളുടെ മുഖത്തുണ്ടായിരുന്നില്ല. ഇത്തരം നിരവധി ഫോട്ടോഗ്രഫുകള്‍ ഇപ്പോള്‍ വൈറലാണ്. അതില്‍ ഏറ്റവും അവസാനം ഇടം പിടിച്ചിരിക്കുന്നത് ഇന്ത്യയിലെ പഞ്ചാബില്‍ നിന്നുള്ള വിശേഷ് കമ്പോജിയുടെ ചിത്രങ്ങളാണ്.

" ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിപ്പായതിനാല്‍ പുറത്ത് പോയി ചിത്രങ്ങളെടുക്കാന്‍ കഴിയാത്തതിന്‍റെ സങ്കടത്തിലായിരുന്നു. പക്ഷേ ഇന്ന് അത് മാറി. ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ, ഇത്ര മനോഹരമായ ചിത്രം വീടിനടുത്ത് നിന്ന് തന്നെ എനിക്ക് കിട്ടുമായിരുന്നില്ല. " വിശേഷ് പറഞ്ഞു.