മന്ത്രി ജി സുധാകരന്
(Search results - 57)ChuttuvattomJan 9, 2021, 4:00 PM IST
' കുരുക്കഴിച്ച്, ശ്വാസം വിട്ട് കൊച്ചി '; സന്തോഷ സമയമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്
അടുത്തകാലത്തായി കേരളമേറെ കേട്ടത് കൊച്ചിയിലെ പാലങ്ങളെക്കുറിച്ചാണ്. പണിയുന്നു പൊളിക്കുന്നു. വീണ്ടും പണിയുന്നു. പണിത ചിലത് നാട്ടുകാര്‍ കേറി തുറക്കുന്നു. കേസ്, അറസ്റ്റ്, ജയില്‍, ട്രോള്‍... ആകെ ബഹളം. ദേ, എല്ലാറ്റിനും പുറകേ രണ്ട് പാലങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന സര്‍ക്കാരും. ജനസംഖ്യാ വര്‍ദ്ധനവും വാഹനപ്പെരുപ്പവും കൊച്ചിയെ വീര്‍പ്പ് മുട്ടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിനനുപാതികമായി അടിസ്ഥാന സൌകര്യ വികസനത്തിന് പക്ഷേ മാറി വന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ തെക്കന്‍ എറണാകുളത്തിന് ആശ്വാസമായി രണ്ട് പാലങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. വൈറ്റില മേല്‍പ്പാലവും കുണ്ടന്നൂര്‍ മേല്‍പ്പാലവും. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവുമാണ് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തത്.MLA Youdu ChodikkaamOct 26, 2020, 10:22 AM IST
കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സമഗ്ര വികസനം നടപ്പിലാക്കി; മന്ത്രി ജി സുധാകരന് പറയുന്നു
പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനാണ് ഇപ്പോള്‍ അമ്പലപ്പുഴ എംഎല്‍എ. 2000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രളയത്തെ പോലും അതിജീവിച്ച അമ്പലപ്പുഴ-തിരുവല്ല റോഡ് അന്തര്‍ദേശീയ നിലവാരമുള്ള റോഡാണ്. മെഡിക്കല്‍ കോളേജിനെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 700 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറയുന്നു...
KeralaAug 30, 2020, 8:34 AM IST
'നിര്‍മാണം കേന്ദ്ര ഏജന്‍സി, വിമര്‍ശനം സംസ്ഥാനത്തിനും'; തലശേരിയിലെ പാലത്തിന്റെ തകര്‍ച്ചയില്‍ ജി സുധാകരന്
മുഖ്യമന്ത്രിയെ പറ്റിയും കേന്ദ്ര നിർമാണത്തെപ്പറ്റിയും പ്രതിപക്ഷത്തിൻറെ ഉണ്ടയില്ലാ വെടികളാണ് കാണുന്നത് എന്നും ജി സുധാകരന്
KeralaAug 27, 2020, 3:23 PM IST
'ബിശ്വാസ് മേത്ത ശിവശങ്കറായില്ല', പുകഴ്ത്തി മന്ത്രി ജി സുധാകരന്
ചീഫ് സെക്രട്ടറിയെ പുകഴ്ത്തി മന്ത്രി ജി സുധാകരന്. ചീഫ് സെക്രട്ടറി ശിവശങ്കറിനെപ്പോലെ അല്ലെന്നും വളവും പുളവുമില്ലാതെ പെരുമാറുന്ന അപൂര്‍വം ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ബിശ്വാസ് മേത്തയെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയെ പ്രതിപക്ഷം വേട്ടയാടുന്നതായും ജി സുധാകരന് പറഞ്ഞു.
KeralaAug 24, 2020, 6:06 PM IST
'കാര്യങ്ങള്‍ പഠിക്കാതെ ആരോ പറഞ്ഞുതന്നത് പ്രതിപക്ഷ നേതാവ് സഭയില്‍ വന്ന് പറയുന്നു'
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പരിഹാസവുമായി മന്ത്രി ജി സുധാകരന്. രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങള്‍ എങ്ങും എത്തുന്നില്ല, കാമ്പുള്ള കാര്യങ്ങളല്ല അദ്ദേഹം പറയുന്നതെന്നും ജി സുധാകരന് പറഞ്ഞു.
KeralaAug 19, 2020, 6:41 PM IST
വിവാഹ സര്‍ട്ടിഫിക്കറ്റ് വൈകിപ്പിച്ചു: മന്ത്രി ഇടപെട്ടു, ക്ലര്‍ക്കിനെ 24 മണിക്കൂറിനകം സസ്പെന്റ് ചെയ്തു
ആലപ്പുഴ സബ് രജിസ്ട്രാര്‍ ഓഫീസിലെ ക്ലര്‍ക്ക് ഷാജിയെ മന്ത്രി ജി സുധാകരന് നേരിട്ട് ഇടപെട്ട് സസ്പെന്റ് ചെയ്തു. വധൂവരന്മാരോട് അപമര്യാദയായി പെരുമാറിയതിനും വിവാഹ സര്‍ട്ടിഫിക്കറ്റ് വൈകിപ്പിച്ചതിനുമാണ് നടപടി. മുന്‍ ഡിസിസി പ്രസിഡന്റ് ജി ബാലചന്ദ്രന്റെ മകന് ജീവന്റെ പരാതിയിലാണ് നടപടി.
KeralaJan 18, 2020, 3:04 PM IST
കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്: മന്ത്രി ജി സുധാകരൻ
കൂടത്തായി സീരിയല്‍ കൊലപാതങ്ങൾക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി.
KeralaNov 18, 2019, 12:45 PM IST
'പാവപ്പെട്ടവന് ഒരു ചെറിയ കുറ്റം ചെയ്താലും പ്രശ്നമാണ്' ഇത് മാറേണ്ടതുണ്ട്: മന്ത്രി ജി സുധാകരന്
സ്കൂളില്‍ പഠിക്കുന്ന സമയത്ത് അമ്മാവന്റെ തോട്ടത്തില്‍ നിന്നും വാഴക്കുല മോഷ്ടിച്ചതിന്റെ കഥ പങ്കുവെച്ച് മന്ത്രി ജി സുധാകരന്. ഇങ്ങനെയുള്ള ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരെയും ഇന്ന് അറസ്റ്റ് ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥിതി ഇനിയും മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ChuttuvattomNov 18, 2019, 9:50 AM IST
'ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ട്', ആരും പിടികൂടിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്
''വെളുപ്പിന് മൂന്ന് മണിക്കാണ് കുലവെട്ടിയത്. അത് വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു. തണ്ടും മറ്റും വെട്ടി കുഴിച്ചുമൂടി. ഒരാഴ്ചക്കാലം വാഴക്കുല പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. ആരും പിടികൂടിയില്ല''
KeralaNov 11, 2019, 9:39 AM IST
'ധനലഭ്യതയ്ക്കൊപ്പം ഗുണനിലവാരം ഉറപ്പാക്കലും ലക്ഷ്യം'; മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് കിഫ്ബിയുടെ വിശദീകരണം
ധനലഭ്യതക്കൊപ്പം ഗുണനിലവാരം ഉറപ്പാക്കലും കിഫ്ബിയുടെ ലക്ഷ്യമെന്ന് വിശദീകരണം.
KeralaNov 5, 2019, 7:17 PM IST
അരൂരിലെ തോൽവി: തനിക്കെതിരെയുള്ള വിമര്‍ശനം തള്ളി ജി.സുധാകരന്
വിവിധ പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയതായും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
KeralaOct 10, 2019, 9:30 PM IST
'18 മാസം കൂടിയേ ഉള്ളൂ, ഉപദ്രവിക്കരുത്'; പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന്
മന്ത്രിസ്ഥാനം ഒഴിയാന്‍ 18 പതിനെട്ട് മാസം കൂടിയേ ഉള്ളൂ. താന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടങ്ങ് പൊയ്ക്കോളാം. പൂതന പരാമര്‍ശത്തിന്റെ പേരില്‍ ഇനിയും തന്നെ ഉപദ്രവിക്കരുത്.
Kerala By-elections 2019Oct 9, 2019, 9:02 PM IST
മന്ത്രി ജി സുധാകരന് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മന്ത്രി ജി സുധാകരന് തന്നെ പൂതന എന്ന് വിളിച്ച് ആക്ഷേപിച്ചെന്നായിരുന്നു അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ ആരോപണം.
ChuttuvattomOct 6, 2019, 7:53 PM IST
പൂതന പരാമര്‍ശം: മന്ത്രി ജി സുധാകരന് യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി നല്കി
പൂതന പരാമര്‍ശത്തില്‍ മോശമായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ക്കെതിരെ വരാണാധിക്ക് ജി സുധാകരന്റെ പരാതി. an related with his speech
KeralaSep 27, 2019, 2:29 PM IST
'രണ്ടില മടിയില്‍ വെച്ചോടുകയാണ് ജോസഫ് ചെയ്തത്'; പാലായിലെ എല്‍ഡിഎഫ് വിജയത്തില്‍ ജി സുധാകരന്
പാലായില്‍ നിഷ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ച ശേഷം പിജെ ജോസഫ് പാര്‍ട്ടിക്കുള്ളില്‍ കാലുവാരല്‍ നടത്തി അവരെ തേജോവധം ചെയ്യുകയാണുണ്ടായതെന്ന് മന്ത്രി ജി സുധാകരന്. മാണി സി കാപ്പന് സ്വീകാര്യനാണ്. പിണറായി സര്‍ക്കാരിന്റെ വമ്പിച്ച വിജയമാണിതെന്നും മന്ത്രി പറഞ്ഞു.