മമ്മൂട്ടി  

(Search results - 559)
 • Prithviraj

  News19, Jul 2019, 1:36 PM IST

  പതിനെട്ടാംപടി എങ്ങനെ വേറിട്ടുനില്‍ക്കുന്നു; പൃഥ്വിരാജ് പറയുന്നു

  ശങ്കര്‍ രാമകൃഷ്‍ണൻ ആദ്യമായി സംവിധാനം ചെയ്‍ത ഫീച്ചര്‍ ഫിലിമാണ് പതിനെട്ടാംപടി. ഒരു കൂട്ടും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി താരങ്ങളായും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഒരു റേഡിയോയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞത്.

   

 • sathyan anthikad mammootty

  News18, Jul 2019, 9:00 PM IST

  'ചുറുചുറുക്കും നിഷ്‌കളങ്കതയും നിറഞ്ഞ മമ്മൂട്ടിയെ ഇതില്‍ കാണാം'; പുതിയ സിനിമയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

  'കാരണം മമ്മൂട്ടിയുടെ ശബ്ദം, പൗരുഷമുള്ള രാപം, മമ്മൂട്ടി എന്ന നടന്റെ ഇമേജ് ഇതെല്ലാം ചേര്‍ത്തുകൊണ്ടുള്ള ഒരു ക്യാരക്ടറാണ് ഞങ്ങള്‍ ചിന്തിച്ചത്..'

 • Mammootty

  News18, Jul 2019, 11:18 AM IST

  ജനങ്ങളെ സേവിക്കാൻ രാഷ്‍ട്രീയക്കാരനാകണമെന്നില്ലെന്ന് മമ്മൂട്ടി

  മമ്മൂട്ടി രാഷ്‍ട്രീയത്തിലേക്ക് വരുന്നുവെന്ന് പലപ്പോഴും വാര്‍ത്തകളുണ്ടാകാറുണ്ട്. അത്തരം വാര്‍ത്തകള്‍ നിഷേധിച്ച് മമ്മൂട്ടി രംഗത്ത് എത്തിയിട്ടുമുണ്ട്. രാഷ്‍ട്രീയത്തിലേക്ക് ഇല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.  ഐഎഎൻഎസിന് നല്‍കിയ അഭിമുഖത്തിലും, രാഷ്‍ട്രീയത്തിലേക്ക് വരാൻ ആഗ്രഹമില്ലെന്ന് മമ്മൂട്ടി വീണ്ടും പറയുന്നു. ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നില്ലെന്നും മമ്മൂട്ടി പറയുന്നു.

   

 • GALLERY18, Jul 2019, 10:48 AM IST

  'ഫേസ്ബുക്ക് തുറന്ന കാലന്‍ ‌ഞെട്ടി... ഇനി കണ്ടെയ്‌നർ വിളിക്കേണ്ടിവരുമോ ?' ഫേസ് ആപ്പിനും ട്രോള്‍

  ഫേസ് ആപ്പ് തരംഗമായപ്പോള്‍ ആപ്പിനെതിരെ 'ആപ്പു'മായ ട്രോളന്മാരും ഇറങ്ങിക്കഴിഞ്ഞു. ഒന്നുറങ്ങി വെളുത്തപ്പോഴേക്കും കൂട്ടുകാര്‍ക്കൊക്കെ ഇങ്ങനെ പ്രായമായാലെങ്ങനെ സഹിക്കുമെന്നാണ് ട്രോളന്മാരുടെ ചോദ്യം. അതും സ്വന്തം ഫോട്ടോയ്ക്ക് മാത്രം 'something went wrong'എന്നെഴുതികാണിക്കുന്ന അപ്ലിക്കേഷന്‍ മുതല്‍, ഏങ്ങനെ ഇട്ടാലും ചെറുപ്പമായി തിരിച്ചെത്തുന്ന മമ്മൂട്ടിയെവരെ ട്രോളന്മാര്‍ വെറുതേ വിടുന്നില്ല. ഫേസ് ബുക്ക് തുറന്നപ്പോള്‍ വൃദ്ധസദനത്തിലെത്തിയെന്ന് ആശങ്കപ്പെടുന്ന ട്രോളന്‍ തന്നെ ഇവിടെ സ്വയം ട്രോളുന്നു. കാലന്‍ കാര്യമാണ് കഷ്ടം. ഇത്രയേറെ വൃദ്ധരെ കൊണ്ടുപോകാന്‍ ഇനി കണ്ടെനര്‍ വിളിക്കേണ്ടിവരുമോയെന്നാണ് കാലന്‍റെ ഭയം. ഇങ്ങനെ രസകരമായി ഫേസ് ആപ്പിനെ ട്രോളുകയാണ്.. കാണാം ചില ട്രോളുകള്‍..

 • GALLERY17, Jul 2019, 11:51 AM IST

  'അറുപതുകളി'ല്‍ മഞ്ജുവും ടൊവിനോയും; ഫേസ് ആപ്പില്‍ പ്രായമായി താരങ്ങള്‍


  ഒറ്റ രാത്രി ഇരുട്ടിവെളുത്ത്, സമൂഹമാധ്യമത്തിലേക്ക് നോക്കിയ പലരും ഞെട്ടി. ഉറങ്ങും മുമ്പ് സംസാരിച്ചിരുന്ന പലര്‍ക്കും പ്രായമായിരിക്കുന്നു. നെറ്റിയിലേയും മുഖത്തെയും തൊലികള്‍ ചുളുങ്ങി.. മുടിയും താടിയും നരച്ച്... 

  ഉറക്കച്ചടവിനിടയിലേക്ക് കുട്ടിക്കാലത്തെങ്ങോ വായിച്ച് മറന്ന വാഷിങ്ടന്‍ ഇര്‍വിങിന്‍റെ കഥാപാത്രം റിപ് വാന്‍ വിക്ലിങിന്‍റെ ഓര്‍മ്മകള്‍ തികട്ടിവന്നു. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന റിപ് വാന്‍ പിന്നി ഉറണര്‍ന്നപ്പോഴേക്കും പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. 

  റിപ് വാന്‍ വിക്ലിങിന്‍റെ അവസ്ഥയിലായോ താനും. ഓടിച്ചെന്ന് കണ്ണാടിയിലേക്ക് ചങ്കിടിപ്പോടെ നോക്കി. ഇല്ല. മാറ്റമൊന്നുമില്ല. പിന്നെ മറ്റുള്ളവര്‍ക്കെന്ത് പറ്റി ?

  വീണ്ടും മൊബൈല്‍ വെളിച്ചത്തേക്ക് മുഖം കുത്തിവീണു. എല്ലാം അരിച്ചു പെരുക്കിയപ്പോഴാണ് സമാധാനമായത്. പുതിയ അപ്ലിക്കേഷനാണ്. ' ഫേസ് ആപ്' സ്വന്തം  ഫോട്ടോ അപ്പ് ചെയ്താല്‍, പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് അപ്പ് കാണിച്ചുതരും.  

  ഏതായാലും ആപ്പ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും തങ്ങളുടെ പ്രായമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. മാത്രമല്ല പലരും ആപ്പ് ഉപയോഗിക്കാനുള്ള ചലഞ്ചിലാണ്. 
   

 • Unni Mukundan

  News16, Jul 2019, 6:51 PM IST

  മസില്‍ ഷോ കണ്ടു മടുത്തെന്ന് കമന്റ്; മറുപടിയുമായി ഉണ്ണി മുകുന്ദൻ

  ആകാര സൌന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന നടനാണ് ഉണ്ണി മുകുന്ദൻ. മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന സിനിമയിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമത്തില്‍ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്‍ത ഒരു ഫോട്ടോയ്‍ക്ക് ഒരാള്‍ കമന്റ് ചെയ്‍തതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

   

 • Mammootty Ajai Vasudev new movie Shylock

  News16, Jul 2019, 11:41 AM IST

  വീണ്ടും മാസ് ചിത്രവുമായി മമ്മൂട്ടി 'ഷൈലോക്ക്' -ദി മണി ലെൻഡർ ടൈറ്റിൽ പുറത്ത്

  മമ്മൂട്ടി -അജയ് വാസുദേവ് ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ പേര്.  ദി മണി ലെന്‍ഡര്‍ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം  നിർമിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്നത് 

 • m padmakumar

  News13, Jul 2019, 5:51 PM IST

  'ഒരു ബാഹുബലിയോ പഴശ്ശിരാജയോ പ്രതീക്ഷിക്കരുത്'; 'മാമാങ്ക'ത്തെക്കുറിച്ച് പത്മകുമാര്‍

  "ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയാക്കി പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് പുരോഗമിയ്ക്കുകയാണ് ഞങ്ങള്‍. ഈ വര്‍ഷാവസാനം തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.."

 • Shankar Ramakrishnan

  INTERVIEW8, Jul 2019, 12:03 PM IST

  ആര്യയുടെ മുഖത്ത് പരുക്കേറ്റു; പതിനെട്ടാംപടിയിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് ശങ്കര്‍ രാമകൃഷ്‍ണൻ

  കഴിഞ്ഞ 14 വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ശങ്കർ രാമകൃഷ്‍ണൻ. തിരക്കഥാക്യത്തായും നടനായും പേരെടുത്ത ശങ്കര്‍ രാമകൃഷ്‍ണൻ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി. തീയേറ്ററുകളില്‍  മികച്ച അഭിപ്രായം നേടി  മുന്നേറുന്ന  ചിത്രത്തില്‍  മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, അടക്കമുള്ള വമ്പൻ താരങ്ങളുമുണ്ട്. ആദ്യ ഫീച്ചര്‍ സിനിമയില്‍ എന്തുകൊണ്ട് ഇത്രത്തോളം പുതുമുഖങ്ങൾ? മമ്മൂട്ടിയും പൃഥ്വിരാജും എങ്ങനെ ചിത്രത്തിന്‍റെ ഭാഗമായി? പതിനെട്ടാംപടി എന്ന സിനിമയെ കുറിച്ച് ശങ്കര്‍ രാമകൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ്  ഓണ്‍ലൈനുമായി  സംസാരിക്കുന്നു.

 • mammootty

  News7, Jul 2019, 12:28 PM IST

  വൈക്കം മുഹമ്മദ് ബഷീർ  പുരസ‌്കാരം മമ്മൂട്ടിക്ക‌്

  ഇരുപത്തിയഞ്ചാമത് വൈക്കം  മുഹമ്മദ് ബഷീർ  പുരസ‌്കാരം നടൻ മമ്മൂട്ടിക്ക‌്. ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയതാണ് പുരസ്കാരം

 • Ganagandharvan

  News6, Jul 2019, 8:32 PM IST

  ഇങ്ങിനെയും ഒരു സിനിമാ പോസ്റ്ററോ? മമ്മൂട്ടി ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്റർ

  മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ

 • fan

  spice6, Jul 2019, 1:33 PM IST

  ഒരേ ഒരു ആഗ്രഹവുമായെത്തിയ കട്ട ആരാധകന്‍; മമ്മൂട്ടിക്ക് മുന്നില്‍ അവതരിപ്പിച്ച് കൈയ്യടിയും നേടി

  താരങ്ങളോടുള്ള ചിലരുടെ ആരാധന പലപ്പോഴും പറഞ്ഞറിയിക്കാനാകില്ല. ഏറ്റവും വലിയ സ്വപ്നം താരങ്ങളെ നേരിട്ട് കാണുക എന്ന വികാരം പങ്കുവയ്ക്കുന്നവരും കുറവല്ല. അത്തരക്കാര്‍ക്ക് 'അസുലഭ' അവസരം ലഭിച്ചാല്‍ എന്താകും സ്ഥിതിയെന്നത് കണ്ടറിയേണ്ടതാണ്

 • Pathinettampadi

  Review5, Jul 2019, 3:42 PM IST

  മമ്മൂട്ടിക്കൊപ്പം വിസ്‍മയിപ്പിച്ച് പുതുമുഖങ്ങള്‍; പതിനെട്ടാംപടി റിവ്യു

  എഴുപതോളം പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തി  ശങ്കർ രാമകൃഷ്‍ണൻ ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി. ഒരാള്‍  വിദ്യ ആര്‍ജ്ജിക്കുന്നത് വിദ്യാലയങ്ങളുടെ  ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്.  ശങ്കർ രാമകൃഷ്‍ണൻ എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കൈയൊപ്പ് പതിഞ്ഞ ചിത്രം മലയാളസിനിമയ്ക്ക് സമ്മാനിക്കുന്നത് വലിയ ഒരു നിര പുതുമുഖ  താരങ്ങളെയാണ്.

   

 • kunchacko boban

  News1, Jul 2019, 7:04 PM IST

  ചാക്കോച്ചന്റെ കുഞ്ഞിന്റെ മാമോദീസ; ആശംസകളുമായി ദിലീപ്, കാവ്യ, മമ്മൂട്ടി, ദുല്‍ഖര്‍-വീഡിയോ

  താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡിയുടെ അതേദിവസം നടന്ന മാമോദീസ ചടങ്ങിലും വൈകിട്ട് നടന്ന റിസപ്ഷനിലുമായി ഒട്ടേറെ പേര്‍ പങ്കെടുത്തു. 

 • spice1, Jul 2019, 4:22 PM IST

  ഇസഹാക്കിന് മാമോദീസ; കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ധന്യ നിമിഷം

  ബൈബിളിലെ തേറയുടെ മൂന്നുമക്കളില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് അബ്രഹാമായിരുന്നു. എന്നാല്‍ നൂറ് വയസ് കഴിഞ്ഞിട്ടും ഭാര്യ സാറയില്‍ കുട്ടികളില്ലാതിരുന്ന അബ്രഹാം ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തനിക്കൊരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമുണ്ടെന്ന്. ഒടുവില്‍ ദൈവ വാഗ്ദാനമായാണ് അബ്രഹാമിനും ഭാര്യ സാറയ്ക്കും ഒരു കുഞ്ഞിനെ നല്‍കുന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു 'ഇസഹാക്ക്'.

  അബ്രഹാമിനെ പോലെ തന്‍റെയും ഭാര്യ പ്രിയയുടെയും 14 വര്‍ഷം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ജനിച്ച കുഞ്ഞിനും കുഞ്ചാക്കോ ബോബന് പേരിന്‍റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവന് പേരിട്ടു 'ഇസഹാക്ക്'. എപ്രില്‍ 18 -നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇന്ന് ഇസഹാക്കിന്‍റെ മാമോദീസയാണ്. മലയാള സിനിമയിലെ പ്രമുഖരെല്ലാം തന്നെ ഇസഹാക്കിന്‍റെ മാമോദീസ കൂടാനെത്തി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദീലീപ്, ഭാര്യ കാവ്യാ മാധവന്‍, ദുല്‍ക്കര്‍ സല്‍മാൻ ഭാര്യ അമല്‍, മകള്‍ മരിയം അമീറ, ദിലീഷ് പോത്തന്‍, വിജയ് യേശുദാസ്, ശ്വേതാ മേനോന്‍ തുടങ്ങി സിനിമാ വ്യാവസായത്തിലെ പല പ്രമുഖരും ചടങ്ങിനെത്തി.