മമ്മൂട്ടിയുടെ സിനിമ  

(Search results - 16)
 • Mammootty

  News28, Mar 2020, 9:14 PM IST

  അങ്ങനെയൊരു പരീക്ഷണം നടത്തിനോക്കൂ, ക്വാറന്റൈൻകാലം അതിജീവിക്കാൻ മാര്‍ഗ്ഗങ്ങളുമായി മമ്മൂട്ടി

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സാമൂഹ്യവ്യാപനം തടയുന്നതിനായി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൌണിനോട് പൂര്‍ണമായും സഹകരിക്കുകയെന്നത് സമൂഹജീവി എന്ന നിലയില്‍ നമ്മുടെ കടമയാണ് എന്ന് മമ്മൂട്ടി പറയുന്നു. നമ്മളില്‍ നിന്ന് രോഗം പകര്‍ന്ന് അവര്‍ മരിച്ചുപോയാല്‍ ആ വേദനയും കുറ്റബോധവും എക്കാലും നമ്മളെ പിന്തുടരും എന്ന കാര്യം ആലോചിക്കണമെന്നും മമ്മൂട്ടി സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

 • Mammootty

  News24, Mar 2020, 11:59 AM IST

  പാവപ്പെട്ടവരുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കുന്ന മമ്മൂട്ടി, ആരാധകന്റെ കുറിപ്പ്

  കൊറോണയ്‍ക്ക് എതിരെയുള്ള നിതാന്ത ജാഗ്രതയിലാണ് രാജ്യവും ലോകവും. കൊറോണ പടരാതിരിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. അതേസമയം നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ചിലരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ കുറിച്ച് മമ്മൂട്ടി എഴുതിയ കുറിപ്പിന് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് ദാസ്.

 • Mammootty

  News21, Mar 2020, 6:41 PM IST

  നമ്മള്‍ സുരക്ഷിതരല്ല, പക്ഷേ ഇപ്പോള്‍ തടയാൻ സാധിക്കും; ജനതാ കര്‍ഫ്യുവില്‍ ഒപ്പമുണ്ടെന്ന് മമ്മൂട്ടി

  കൊവിഡ് 19ന് എതിരെ വലിയ ജാഗ്രതയിലാണ് രാജ്യം. കൊവിഡ് 19നെ പ്രതിരോധിക്കാനും ബോധവത്‍ക്കരണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്‍തപ്പോള്‍ പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. തുടക്കത്തില്‍ ചില ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി പ്രമുഖരും സാധാരണക്കാരും രംഗത്ത് എത്തുകയാണ്.  കൊവിഡ് 19നെ പ്രതിരോധിക്കാൻ ജനതാ കര്‍ഫ്യൂവിന് ഒപ്പം അണിചേരുന്നതായി വ്യക്തമാക്കി മമ്മൂട്ടിയും രംഗത്ത് എത്തി.

 • Mammootty

  Trailer20, Feb 2020, 5:28 PM IST

  ജനങ്ങളെ ഭരിക്കാനുള്ളതല്ല സര്‍ ജനകീയ സര്‍ക്കാര്‍, മുഖ്യമന്ത്രിയായി മമ്മൂട്ടി- ടീസര്‍

  മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ആണ് ടീസര്‍ സൂചിപ്പിക്കുന്നത്.

 • Vysakh and Mammootty

  News1, Feb 2020, 4:24 PM IST

  ആക്ഷൻ ത്രില്ലര്‍, വൈശാഖും മമ്മൂട്ടിയും വീണ്ടും കൈകോര്‍ക്കുന്നു

  ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ന്യൂയോര്‍ക്ക് എന്ന സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുക. നവീൻ ജോണാണ് തിരക്കഥ എഴുതുന്നത്. അമേരിക്കയിലാണ് സിനിമ ചിത്രീകരിക്കുന്നത്. ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം വൈശാഖ് സംവിധാനം ചെയ്യുക.

 • Suresh Gopi and Mammootty

  News1, Feb 2020, 3:30 PM IST

  മമ്മൂക്കയ്‍ക്കൊപ്പം, സുരേഷ് ഗോപിയുടെ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

  മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും സുരേഷ് ഗോപിയും കിംഗ് ആൻഡ് കമ്മിഷണര്‍ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്നുവെന്ന് ഇടയ്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാകാറുമുണ്ട്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. സുരേഷ് ഗോപി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

   

 • Mammootty

  News20, Jan 2020, 8:35 PM IST

  മമ്മൂക്കയുടെ അങ്ങനെയുള്ള ഡയലോഗ് പ്രസന്റേഷൻ പുതിയതലമുറ കണ്ടുപഠിക്കണം, തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു

  മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷൻ പുതിയ തലമുറ കണ്ടു പഠിക്കേണ്ടതാണെന്നാണ് സഞ്ജയ് പറയുന്നത്.

 • Manju Warrier and Mammootty

  News26, Nov 2019, 5:25 PM IST

  ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി, നായികയായി മഞ്ജു വാര്യര്‍!

  മോഹൻലാല്‍ ഉള്‍പ്പടെയുള്ള മലയാളത്തിന്റെ മുൻനിര താരങ്ങളുടെ സിനിമകളില്‍ നായികയായി മഞ്ജു വാര്യര്‍ തകര്‍പ്പൻ പ്രകടനങ്ങളുമായി മഞ്ജു വാര്യര്‍ വിസ്‍മിയിപ്പിച്ചുട്ടുണ്ട്. മഞ്ജു വാര്യര്‍ മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ അഭിനയിക്കുക. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.

 • Mammootty

  News26, Oct 2019, 3:59 PM IST

  മുഖ്യമന്ത്രിയായി മമ്മൂട്ടി, ഇനി കടക്കല്‍ ചന്ദ്രൻ

  മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകത കൊണ്ട് ശ്രദ്ധേയമാകുന്ന സിനിമയാണ് വണ്‍. ചിത്രത്തിന്റ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം വെറും രാഷ്‍ട്രീയ സിനിമ മാത്രമായിരിക്കില്ല ഒരു കുടുംബ കഥ കൂടിയാകും ചിത്രം പറയുകയെന്നാണ് റിപ്പോര്‍ട്ട്.

   

 • Siddique and Mammootty

  News23, Oct 2019, 12:27 PM IST

  മമ്മൂട്ടിയുടെ ആ കഴിവ് ഒരു അത്ഭുതമാണ്: സിദ്ദിഖ്

  ഒട്ടേറെ കഥാപാത്രങ്ങളിലൂടെ വിസ്‍യമിപ്പിച്ച നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഭാവാഭിനയം മാത്രമല്ല സംഭാഷണ മികവും എപ്പോഴും ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സംഭാഷണ മികവിനെ കുറിച്ചാണ് സംവിധായകൻ സിദ്ദിഖും പറയുന്നത്. ഷൂട്ടിംഗ് സമയത്തേക്കാളും ചിലപ്പോള്‍ ഡബ്ബിംഗ് വേളകളില്‍ കൂടുതല്‍ മികവ് മമ്മൂട്ടി പ്രകടിപ്പിക്കാറുണ്ടെന്ന് സിദ്ദിഖ് പറയുന്നു.

 • Mammootty and Salim kumar

  News21, Oct 2019, 4:57 PM IST

  കേരള മുഖ്യമന്ത്രിയാകാൻ മമ്മൂട്ടി, വണ്‍ സിനിമയുടെ പൂജയുടെ വീഡിയോ

  മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് വണ്‍. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

 • Mammootty

  News10, Oct 2019, 4:15 PM IST

  ആരാധകര്‍ ആവേശത്തില്‍, മാമാങ്കം ഗെയിമും പുറത്തിറക്കി

  മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് മാമാങ്കം. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററുകളും ടീസറും തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗായി ഓണ്‍ലൈൻ ഗെയിമും പുറത്തിറക്കിയിരിക്കുന്നു.

 • Mammootty

  News8, Oct 2019, 4:32 PM IST

  മമ്മൂട്ടി ഇനി കേരള മുഖ്യമന്ത്രി, സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു

  മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നു. സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 • Mammootty

  News8, Oct 2019, 2:31 PM IST

  'കട്ട് പറയാൻ ആരു പറഞ്ഞു', ഗാനഗന്ധര്‍വ്വൻ മെയ്‍ക്കിംഗ് വീഡിയോ

  മമ്മൂട്ടിയെ നായകനായി രമേഷ് പിഷാരടി ഒരുക്കിയ ചിത്രമാണ് ഗാനഗന്ധര്‍വ്വൻ. മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
   

 • Mammootty

  News4, Oct 2019, 11:00 AM IST

  മമ്മൂട്ടിയുടെ മാമാങ്കം മലയാളം ടീസര്‍ ഹിറ്റ്, ഹിന്ദിയില്‍ പുതിയ ടീസര്‍

  മമ്മൂട്ടി നായകനാകുന്ന ചിത്രമായ മാമാങ്കത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ തരംഗമായിരുന്നു. മലയാളം ടീസര്‍ ഇതിനോടകം 26 ലക്ഷം ആളുകളാണ് കണ്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി ടീസറും പുറത്തുവിട്ടിരിക്കുന്നു.