മയക്കുമരുന്ന് കടത്ത്

(Search results - 41)
• undefined

GALLERY21, Nov 2020, 11:43 AM

'ആകാശ പ്രഭു'വിന്‍റെ ആയിരത്തൊന്ന് രാവുകളുടെ കൊട്ടാരത്തില്‍ രഹസ്യ തുരങ്കം കണ്ടെത്തി

ലോകത്ത് ഇതുവരെ വെളിപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് സാമ്രാജ്യങ്ങളിലൊന്നാണ് മെക്സിക്കന്‍ മയക്കുമരുന്ന് സാമ്രാജ്യം. പാബ്ലോ എസ്കോബാര്‍‌ എന്ന എക്കാലത്തെയും വലിയ മയക്കുമരുന്ന് കടത്തുകാരനൊപ്പം സാമ്രാജ്യം കെട്ടിപ്പടുത്തവരില്‍ ഒരാളാണ് അമാഡോ കാരില്ലോ ഫ്യൂന്‍റസ്. ഗ്വാഡലജാര കാർട്ടലിന്‍റെ നാല് സഹസ്ഥാപകരിലൊരാളായ അമ്മാവൻ ഏണസ്റ്റോ ഫോൺസെക്കയാണ് കാർലോയെ നാർകോ ബിസിനസിലേക്ക് ആകർഷിക്കുന്നത്. പിന്നീട് ജുവാരസ് കാർട്ടലിന്‍റെ നേതാവായി 25 ബില്ല്യൺ ഡോളറിന്‍റെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കാരില്ലോയ്ക്ക് കഴിഞ്ഞെങ്കിലും അമേരിക്കന്‍ - മെക്ക്സിക്കന്‍ പൊലീസ് സംയുക്തമായി നീക്കമാരംഭിച്ചതോടെ കാരില്ലോ തന്‍റെ രൂപം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം കാരില്ലോയുടെ ജീവനെടുത്തു. അദ്ദേഹം 1992 പണി കഴിപ്പിച്ച ഒരു കൊട്ടാരം 2020 ല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

bineesh kodiyeri

Video Icon

News hour3, Nov 2020, 9:01 PM

'റിയല്‍ എസ്റ്റേറ്റ് ബിസിനസിലൊക്കെ ബിനീഷ് പണം ചെലവഴിച്ചത് മയക്കുമരുന്ന് കടത്തിയാണോയെന്ന് അന്വേഷിക്കണം'

ശിവശങ്കറിന്റെ കേസിലും ബിനീഷിന്റെ കേസിലും ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു.ബിനീഷ് കോടിയേരി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും അങ്ങനെയുള്ള ഒരാള്‍ മയക്കുമരുന്ന് കേസില്‍ ഇഡി കസ്റ്റഡിയിലെടുത്തതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

bineesh kodiyeri

Video Icon

Kerala1, Nov 2020, 7:28 AM

ബിനീഷിന് കുരുക്ക് മുറുകുന്നു; നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നടപടികള്‍ ആരംഭിച്ചു

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കൊടിയേരിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. അതേസമയം ബിനീഷ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

• UAE Court

pravasam26, Oct 2020, 10:43 AM

മയക്കുമരുന്ന് കടത്ത്; കുവൈത്തില്‍ അമേരിക്കന്‍ സൈനികനെ തൂക്കിക്കൊല്ലാന്‍ വിധി

മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസില്‍ അറസ്റ്റിലായ അമേരിക്കന്‍ സൈനികനെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് പരമോന്നത ക്രിമിനല്‍ കോടതിയുടെ വിധി. ഇത് സംബന്ധിച്ച് നേരത്തെ കീഴ്‍കോടതികള്‍ പുറപ്പെടുവിച്ച വിധി പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനായ എറിക് എന്നയാളാണ് തന്റെ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചതെന്ന് കുവൈത്തിലെ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

ನಿರೂಪಕಿ ಅನುಶ್ರೀ ಅವರ ವಿಚಾರಣೆ ನಂತರ ಮಂಗಳೂರಿನಲ್ಲಿ ಡ್ರಗ್ಸ್ ಪಾರ್ಟಿ ನಡೆಯುತ್ತಿದ್ದ ವಿಚಾರಗಳು ಒಂದೊಂದಾಗಿ ಬೆಳಕಿಗೆ ಬಂದವು.

Kerala11, Oct 2020, 2:35 PM

കേരളത്തിലേക്കുള്ള ലഹരി മരുന്ന് കടത്ത്: മുഖ്യആസൂത്രകനായ നൈജീരിയൻ സ്വദേശി പൊലീസ് പിടിയിൽ

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലെ പ്രധാനി  നൈജീരിയൻ സ്വദേശിയായ അമാം ചുകു ഒകേകയാണെന്ന് കണ്ടെത്തിയത്.

Bineesh Kodiyeri

Kerala3, Oct 2020, 3:21 PM

മയക്കുമരുന്ന് കടത്ത് കേസ്; ബിനീഷ് കോടിയേരിയെ ബെംഗലൂരു ഇഡി ചോദ്യം ചെയ്യും

വാര്‍ത്തയുടെ വിശദാംശങ്ങളറിയാൻ ബിനീഷ് കോടിയേരിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം കിട്ടിയില്ല

• undefined

spice5, Sep 2020, 1:33 PM

വിവാദ നടി രാ​ഗിണി ദ്വിവേദിയുടെ ചിത്രങ്ങൾ കാണാം...

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് സെൻട്രൽ ക്രൈംബ്രാ‌ഞ്ച് നടിയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു നടിയുടെ മറുപടിയെങ്കിലും അവർ എത്തിയിരുന്നില്ല. തുടർന്നാണ് സെർച്ച് വാറണ്ടുമായി ഇന്നലെ പുലർച്ചെ ആറരയോടെ ഉദ്യോഗസ്ഥർ നടിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. വീട്ടില്‍ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏറെ വിവാദമായ മയക്കുമരുന്നു കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.

k surendran pinarayi

Kerala5, Sep 2020, 12:53 PM

ഒപ്പ് വിവാദത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ ദുരൂഹത, ഫോറൻസിക് പരിശോധന വേണം: കെ.സുരേന്ദ്രൻ

മയക്കുമരുന്ന് കേസിലെ കണ്ണികൾ കേരളത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും കേരള പൊലീസ് അന്വേഷണം നടത്തുന്നില്ല. സർക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.

Oman Narcotics Arrest

pravasam30, Jul 2020, 6:37 PM

ഒമാനില്‍ മയക്കുമരുന്ന് കടത്ത്; രണ്ട് വിദേശികള്‍ പിടിയിലായി

മയക്കുമരുന്ന് കടത്തിയതിന് രണ്ട് വിദേശികള്‍ ഒമാനില്‍ അറസ്റ്റിലായി. സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ വെച്ചാണ് ഏഷ്യക്കാരായ രണ്ട് പേര്‍ മയക്കുമരുന്നുമായി പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Kuwait drug arrest

pravasam24, Jul 2020, 12:55 PM

കുവൈത്തിലേക്ക് 11 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

രാജ്യത്തേക്ക് 11 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് കണ്‍ട്രോളും ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് ലാന്റ് ബോര്‍ഡര്‍ സെക്യൂരിറ്റിയും ചേര്‍ന്നാണ് പിടികൂടിയത്. ഹാഷിഷ് ഉള്‍പ്പെടെ രണ്ട് ഇനത്തില്‍പെട്ട മയക്കുമരുന്നുകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

drug

pravasam22, Jun 2020, 8:55 AM

350 കിലോ മയക്കുമരുന്നുമായി വിദേശി ഒമാനില്‍ പിടിയില്‍

350 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനെ റോയൽ ഒമാൻ പൊലീസ് പിടികൂടി.

Oman Police

pravasam20, Jun 2020, 11:16 AM

മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ മയക്കുമരുന്ന് കടത്തിയ കുറ്റം ചുമത്തി മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഖുറിയത്ത് തുറമുഖത്തിന് സമീപത്തായിരുന്നു സംഭവം.

• undefined

India13, May 2020, 1:29 PM

കൊവിഡ് സുരക്ഷാ ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിൽ മയക്കുമരുന്ന് കടത്ത്; മുന്നറിയിപ്പുമായി സിബിഐ

ഇതിനിടെ ദില്ലിയില്‍ നിന്നും കൊവിഡ് മരുന്നുകൾക്കൊപ്പം  മയക്കുമരുന്നുകള്‍ ഇറക്കുമതി ചെയ്തതിന് ഒരാളെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു.

• Airport luggage

pravasam4, Mar 2020, 10:35 PM

ബാഗിന്റെ പിടിയിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; 25കാരി ദുബായില്‍ പിടിയില്‍

ബാഗിന്റെ പിടിയിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഈജിപ്‍തില്‍ നിന്നെത്തിയ 25കാരിയാണ് തന്റെ ട്രാവല്‍ ബോഗിന്റെ ലോഹ പിടിയ്ക്കുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അധികൃതര്‍ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.

• Airport luggage

pravasam18, Feb 2020, 9:43 PM

ഗ്രീന്‍ ടീ പാക്കറ്റുകളില്‍ മയക്കുമരുന്ന്; ദുബായില്‍ പിടിയിലായ വിദേശിക്ക് ശിക്ഷ വിധിച്ചു

ഒരു കിലോഗ്രാം ഹെറോയിനുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായ വിദേശിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ. 21കാരനായ പാകിസ്ഥാന്‍ പൗരനാണ് പിടിയിലായത്. ജയില്‍ ശിക്ഷയ്ക്ക് പുറമെ ഇയാള്‍ 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തണമെന്നും ദുബായ് പ്രാഥമിക കോടതി വിധിച്ചു.