മലയാളികൾ മരിച്ചു
(Search results - 26)KeralaNov 14, 2020, 1:23 PM IST
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്
മൃതദേഹങ്ങൾ കരാടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവർ മുംബൈ വാഷിയിൽ സ്ഥിരതാമസക്കാരാണ്.
pravasamSep 24, 2020, 1:57 PM IST
സൗദിയിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു
ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം ഉണ്ടായത്. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
KeralaAug 9, 2020, 2:35 PM IST
കൊവിഡ്: കേരളത്തിലും സൗദിയിലുമായി ഇന്ന് നാല് മലയാളികൾ മരിച്ചു; ഓഗസ്റ്റ് അതിനിർണായകമെന്ന് വിലയിരുത്തൽ
എട്ടു ദിവസത്തിനിടെ സംസ്ഥാനത്ത് 33 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിവിധ കാരണങ്ങളാൽ പട്ടികയിൽ നിന്നൊഴിവാക്കിയ 26 മരണങ്ങൾ വേറെയുമുണ്ട്. കൊവിഡ് വ്യാപനം സംബന്ധിച്ച് ഓഗസ്റ്റ് മാസം നിർണായകമാവുമെന്നാണ് മുന്നറിയിപ്പുകൾ.
KeralaJul 29, 2020, 1:03 PM IST
മുംബൈയിലും ദില്ലിയിലും ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു
തിരുവനന്തപുരത്തു നാവായിക്കുളം സ്വദേശിയാണ് മരിച്ചത്. 50 ലേറെ മലയാളികളാണ് മുംബൈയിൽ മാത്രം രോഗബാധിതരായി മരിച്ചത്.
InternationalJun 6, 2020, 4:31 PM IST
ഗൾഫിൽ ഇന്ന് കൊവിഡ് ബാധിച്ച് അഞ്ച് മലയാളികൾ മരിച്ചു
ഗൾഫിൽ ഇന്ന് അഞ്ച് പേരടക്കം ആകെ 187 മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇവിടെ കൊവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
pravasamMay 26, 2020, 12:51 AM IST
ഗൾഫിൽ കൊവിഡ് ബാധിച്ച് ഏഴ് മലയാളികൾ കൂടി മരിച്ചു
ഗൾഫിൽ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മലയാളികൾ മരിച്ചു. മലപ്പുറം ജില്ലക്കാരായ രാമപുരം അഞ്ചരക്കണ്ടി അബ്ദുൽ സലാം, കൊണ്ടോട്ടി മുതവല്ലൂർ പറശ്ശിരി ഉമ്മർ, ഒതുക്കുങ്ങൽ അഞ്ചുകണ്ടൻ മുഹമ്മദ് ഇല്യാസ്, കൊല്ലം പുനലൂർ സ്വദേശി ഷംസുദ്ദീൻ എന്നിവരാണ് ഇന്ന് ജിദ്ദയിൽ മരിച്ചത്.
pravasamMay 22, 2020, 4:19 PM IST
ഗൾഫിൽ ഒരു മലയാളി കൂടി കൊവിഡിന് കീഴടങ്ങി, ഇന്ന് മാത്രം മരിച്ചത് മൂന്ന് മലയാളികള്‍
പയ്യന്നൂർ, പത്തനംതിട്ട, തൃശ്ശൂർ സ്വദേശികളാണ് ഇന്ന് ഗള്‍ഫിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ജീവനെടുത്ത മലയാളികളുടെ എണ്ണം 98 ആയി ഉയര്‍ന്നു.
KeralaMay 16, 2020, 6:37 AM IST
കോഴിക്കോടേക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽപ്പെട്ടു, മൂന്ന് പേർ മരിച്ചു
ബീഹാറിൽ നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
InternationalMay 7, 2020, 12:03 PM IST
അമേരിക്കയിലും യുകെയിലും രണ്ട് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു
യു.കെയിലെ ബ്രിസ്ബണിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പിറവം സ്വദേശി സണ്ണി ജോണ്‍ അന്തരിച്ചു
pravasamMay 3, 2020, 1:56 PM IST
കൊവിഡ് ബാധിച്ച് വിദേശത്ത് കുട്ടിയും വൈദികനും അടക്കം 5 മലയാളികൾ കൂടി മരിച്ചു
കൊട്ടാരക്കര സ്വദേശി ഫാദർ എം ജോണാണ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ചത്. കോട്ടയം പാമ്പാടി സ്വദേശി അദ്വൈത് (8) ന്യൂയോർക്കിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
KeralaApr 24, 2020, 6:40 PM IST
ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം 36,633 ആയി, ദുബായിൽ രണ്ട് മലയാളികൾ മരിച്ചു
വിമാനടിക്കറ്റ് റീ ഫണ്ട് മുഴുവന്‍ തുക തിരിച്ചു നല്കാന് വിമാനകമ്പനികളോട് ആവശ്യപ്പെടും, കൊവിഡ് കാലത്ത് ബുക്ക് ചെയ്തവര്‍ക്ക് മാത്രം റീഫണ്ടെന്ന വ്യവസ്ഥമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
KeralaApr 6, 2020, 12:10 PM IST
കൊവിഡ് ബാധിച്ച് വിദേശത്ത് ഇന്ന് ആറ് മലയാളികള്‍ മരിച്ചു, വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി
പതിനേഴ് വർഷമായി അമേരിക്കയിൽ സ്ഥിര താമസമായിരുന്നു കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ. കൂടപ്പിറപ്പിനെ അവസാനമായി ഒന്ന് കാണാനാവില്ലെന്ന വേദനയിലാണ് നാട്ടിലുള്ള സഹോദരൻ ജോൺ.
KeralaJan 23, 2020, 1:54 PM IST
'തിങ്കളാഴ്ച വരും എന്ന് പറഞ്ഞാണ് പോയത്'; നേപ്പാളില്‍ മരിച്ച കുരുന്നുകളുടെ ഓർമ്മയില്‍ വിങ്ങിപ്പൊട്ടി വിദ്യാലയം
വേർപിരിഞ്ഞ കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി സ്കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു. മൃതദേഹം സ്വദേശത്ത് എത്തിക്കുമ്പോൾ സ്ക്കൂൾ അധികൃതർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിക്കും.
KeralaJan 23, 2020, 6:19 AM IST
നേപ്പാൾ ദുരന്തം: ഇരയായവർക്ക് വിട നൽകാൻ ജന്മനാട്; മൃതദേഹങ്ങള്‍ ദില്ലിയിലേക്ക്
പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെയാവും എത്തിക്കുന്നത്.
KeralaJan 22, 2020, 6:31 AM IST
നേപ്പാൾ ദുരന്തത്തിന്റെ നടുക്കം മാറാതെ കേരളം; മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും
കാഠ്മണ്ഡുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേർ ഇന്നലെ മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം.