മലയാള സിനിമ

(Search results - 272)

jayakumar

Culture7, Aug 2020, 1:45 PM

മലയാള സിനിമയിലെ ആ ഉണ്ണികള്‍ വീടുവിട്ട് എങ്ങോട്ടാണ് പോയത്?

സംവരണവിരുദ്ധ  രാഷ്ട്രീയത്തെ പ്രത്യക്ഷത്തില്‍ കൈകാര്യം ചെയ്തുകൊണ്ടാണ് 'മയൂഖം' (ഹരിഹരന്‍, 2006) പുതുബ്രാഹ്മണ്യത്തിന്റെ വരവറിയിക്കുന്നത്. അതിലെ നായകന്‍ ഉണ്ണി കേശവന്‍ ജാതി സംവരണത്തിനെതിരെ ചെറുത്തുനിന്നതിന്റ പേരില്‍ ജയില്‍ വാസമനുഷ്ഠിച്ച രക്തസാക്ഷികൂടിയാണ്.

durga krishna

spice5, Aug 2020, 5:55 PM

സ്റ്റൈലിഷ് മേക്കോവറിൽ ഗ്ലാമറസ് ചിത്രങ്ങളുമായി ദുർഗ കൃഷ്ണ

പൃഥ്വിരാജ് ചിത്രം  വിമാനത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് നടി ദുർഗ കൃഷ്ണ. തനിനാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്

Akshay Radhakrishnan

Movie News4, Aug 2020, 1:26 PM

ഗോഡ്‍ഫാദര്‍ വേണം, ഇല്ലെങ്കില്‍ മലയാള സിനിമയില്‍ വളരാൻ ബുദ്ധിമുട്ടാണ് എന്ന് നടൻ അക്ഷയ് രാധാകൃഷ്‍ണൻ

പതിനെട്ടാംപടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ് രാധാകൃഷ്‍ണൻ. മലയാള സിനിമയില്‍ ഗോഡ്‍ഫാദര്‍ ഇല്ലെങ്കില്‍ വളരാൻ ബുദ്ധിമുട്ടാണ് എന്ന് അക്ഷയ് രാധാകൃഷ്‍ണൻ അടുത്തിടെ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Anil Murali

Movie News30, Jul 2020, 2:39 PM

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ, ആദരാഞ്‍ജലികളുമായി മലയാള സിനിമാ ലോകം

മലയാളത്തില്‍ സ്വഭാവ നടനായും വില്ലനായും     ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത അനില്‍ മുരളി അന്തരിച്ചു. അനില്‍ മുരളിയുടെ വിയോഗത്തില്‍ ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമ ലോകം.

Jayaraj Warrier

Movie News30, Jul 2020, 2:04 PM

ഇന്ന് ഭരതന്റെ ഓര്‍മ്മ ദിനം, ആ സിനിമകളിലൂടെ ജയരാജ് വാര്യര്‍

മലയാള സിനിമയെ ചന്തത്തില്‍ അണിയിച്ചൊരുക്കിയ ഭരതന്റെ ഓര്‍മദിനമാണ് ഇന്ന്. സിനിമാ ലോകത്തിന് ഭരതസ്‍പര്‍ശം ഇല്ലാതായിട്ട് 22 വര്‍ഷം. ഭരതനുമുമ്പോ ഭരതനു ശേഷമോ അദ്ദഹത്തെപ്പോലെ എന്നു പറയാന്‍ നമുക്കൊരു സംവിധായകനുണ്ടായിട്ടില്ല. മലയാളത്തിലും തമിഴിലുമായി 40 സിനിമകള്‍ സംവിധാനം ചെയ്‍ത ഭരതന്റെ സിനിമകള്‍ സമാന്തര സിനിമകളുടെ നിറക്കൂട്ടുകളായിരുന്നു. ഭരതനെ ഗുരുസ്ഥാനീയനായി കാണുന്ന ജയരാജ് വാര്യര്‍ ഭരതസിനിമകളെക്കുറിച്ച് വിലയിരുത്തുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലൂടെയും ജയരാജ് വാര്യര്‍ നടത്തുന്ന പ്രയാണം ആരാധകര്‍ക്ക് ഭരതന്റെ ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കായിരിക്കും.

vishnu prasad neeraj madhav

Movie News28, Jul 2020, 9:20 PM

'നീരജ് മാധവ് പറഞ്ഞത് സത്യം, ഞാനതിന്‍റെ ഇര'; നടന്‍ വിഷ്‍ണു പ്രസാദ് പറയുന്നു

'അമ്മ എന്ന സംഘടനയില്‍ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചു? വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാം എന്നു വിചാരിച്ചു..'

producers association

Video Icon

Entertainment22, Jul 2020, 2:53 PM

സിനിമാ ഷൂട്ടിങ്ങിന് നിര്‍മ്മാതാക്കളുടെ അനുമതി, റിലീസ് നിലവിലെ ചിത്രങ്ങള്‍ കഴിഞ്ഞുമാത്രം

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അനുമതി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും ഷൂട്ടിംഗ്. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസ് ആദ്യം നടത്തും.

kuruvinakunnel kuruvachan reaction on controversy on film

Video Icon

Kerala22, Jul 2020, 10:22 AM

ആരാകണം കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍; മലയാള സിനിമയിലെ പുതിയ വിവാദം

സുരേഷ് ഗോപിയും പൃഥ്വിരാജും നായകന്മാരായി രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിയതാണ് വിവാദങ്ങള്‍ക്ക് കാരണം .പാലായില്‍ നിന്നുള്ള ഒരു പ്ലാന്റര്‍ നടത്തിയ നിയമ പോരാട്ടമാണ് സിനിമ പ്രമേയമാക്കുന്നത്

S N Swamy and Mammootty

INTERVIEW21, Jul 2020, 5:10 PM

ആ കൊലപാതകം അന്വേഷിക്കാൻ സേതുരാമയ്യര്‍ സിബിഐ വീണ്ടും എത്തുമ്പോള്‍

മലയാള സിനിമയിലെ മികച്ച കുറ്റാന്വേഷണ പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ ഏതൊരു മലയാളിയും നിസ്സംശയം പറയുന്ന പേര്, സേതുരാമയ്യര്‍ സിബി ഐ എന്നാണ്. സൂക്ഷ്‍മബുദ്ധിയും അന്വേഷണമികവും കൊണ്ട് കൊലപാതകങ്ങള്‍ തെളിയിക്കുന്ന സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കാൻ  മമ്മൂട്ടിയുടെ സേതുരാമയ്യര്‍ വീണ്ടും വരുവാൻ ഒരുങ്ങുകയാണ്. സിബിഐ പരമ്പരയിലെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ഒരേ നായകൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ കൂട്ടുകെട്ട് ചരിത്രം സൃഷ്‍ടിക്കുകയാണ്. മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം എത്തിയത് കെ മധു ഒരുക്കിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ1988ലാണ്. ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004),  നേരറിയാൻ സിബിഐ (2005) തുടങ്ങിയവയാണ് തുടർചിത്രങ്ങളായി എത്തിയത്. 15 വർഷങ്ങൾക്ക് ശേഷം സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ്  തിരക്കഥാകൃത്ത് എസ് എൻ സ്വാമി. മനു വർഗീസ് നടത്തിയ അഭിമുഖം.

Jayasurya

Movie News21, Jul 2020, 2:02 PM

പത്ത് വര്‍ഷം മുമ്പ് ജയസൂര്യ പറഞ്ഞ കാര്യം ഓര്‍മ്മിച്ച് ആരാധകൻ

മലയാളത്തിലെ യുവതാരങ്ങളില്‍ വേഷങ്ങളുടെ വ്യത്യസ്‍തകൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട താരമാണ് ജയസൂര്യ. കോമഡി റോളുകളില്‍ തുടങ്ങി ഗൌരവതരമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ താരം. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജെറി ഹാരിസൺ കുരിശിങ്കൽ എന്ന പ്രേക്ഷകൻ എഴുതിയ ഒരു കുറിപ്പാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ജയസൂര്യയെ പണ്ട് വിളിച്ചതിനെ കുറിച്ചാണ് ജെറി പറയുന്നത്. സിനിമ പരാജയമായാലും ജയമായാലും തന്റെ കഥാപാത്രത്തിന് വ്യത്യസ്‍ത വരുത്തിയ ആളാണ് ജയസൂര്യ എന്ന് ജെറി പറയുന്നു.

mary shaila hit song nee ente prarthana kettu viral on nowadays also

Video Icon

Kerala20, Jul 2020, 11:59 AM

നാലര പതിറ്റാണ്ട് മുമ്പ് മേരി ഷൈല പാടിയ ഗാനം ഇന്നും മലയാളികളുടെ ചുണ്ടുകളില്‍

നാലര പതിറ്റാണ്ട് മുമ്പ് മേരി ഷൈല പാടിയ ഗാനം ഇന്നും പഴയ തലമുറയുടെ ചുണ്ടുകളിലുണ്ട്. 1973ല്‍ പുറത്തിറങ്ങിയ കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം മേരി ഷൈല പിന്നണി പാടിയത്. ഒറ്റ ഗാനത്തില്‍ ശ്രദ്ധ നേടിയ ഷൈല ഇപ്പോള്‍ ബെംഗളൂരുവില്‍ കുടുംബത്തിനൊപ്പമാണ് താമസം.

• Cinema Shooting

Entertainment19, Jul 2020, 7:02 PM

കാസ്റ്റിംഗ് കൗച്ച് ? നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ പീഡനപരാതിയിൽ കേസെടുത്തു

ഓം ശാന്തി ഓശാന', 'അമർ അക്ബർ അന്തോണി' തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി.

Shobhana

Movie News18, Jul 2020, 6:59 PM

രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം, ഫോട്ടോയുമായി ശോഭന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഏറെക്കാലത്തിന് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചെത്തിയ ശോഭനയെ പ്രേക്ഷകര്‍ സ്‍നേഹത്തോടെ സ്വീകരിച്ചിരുന്നു. ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ശോഭനയുടെ ഒരു പഴയ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ശോഭന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ശോഭന ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Asif Ali and Nivin

Movie News17, Jul 2020, 11:06 AM

മോനേ എനിക്ക് സ്‍പീഡ് പേടിയില്ല, നിവിൻ പോളിക്ക് ആശംസയുമായി ആസിഫ് അലി

മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ് ട്രാഫിക്. ചിത്രമാണ് മലയാള സിനിമയെ വേറിട്ട ആഖ്യാന വഴികളിലേക്ക് മാറ്റിയത്. ഇന്നും ട്രാഫിക് എന്ന സിനിമയ്‍ക്ക് ആരാധകരുണ്ട്. ചിത്രത്തില്‍ ആസിഫ് അലിയും നിവിൻ പോളിയും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നു. കഥാപാത്രങ്ങള്‍ക്കായിരുന്നില്ല മറിച്ച് കഥയ്‍ക്ക് ആയിരുന്നു ചിത്രത്തില്‍ പ്രാധാന്യം. സിനിമയ്‍ക്കൊപ്പം സഞ്ചരിച്ച ആ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് ആസിഫ് അലി.

kalyana rathriyil

Movie News15, Jul 2020, 5:42 PM

മലയാള സിനിമയിലെ ആദ്യത്തെ 'എ' സര്‍ട്ടിഫിക്കറ്റ്! 'കല്യാണ രാത്രിയില്‍' ഇറങ്ങിയത് 54 വര്‍ഷം മുന്‍പ് ഇതേദിവസം

ഇന്ത്യന്‍ സിനിമയുടെ സമീപകാല ചരിത്രത്തില്‍ സെന്‍സറിംഗ് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറ് വിവാദങ്ങളുമായി ബന്ധപ്പെട്ടാണ്. കത്രിക വെക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്ന രംഗങ്ങള്‍ അതിന്‍റെ സംവിധായകര്‍ക്ക് നിരുപദ്രവകരമെന്ന് തോന്നുമ്പോഴാണ്  അഭിപ്രായവ്യത്യാസങ്ങളും പിന്നാലെ അതെച്ചൊല്ലിയുള്ള വിവാദങ്ങളും ഉടലെടുക്കാറ്. ഉള്ളടക്കത്തിനനുസരിച്ച് യു, യു/എ, എ തുടങ്ങി പ്രേക്ഷകരുടെ പ്രായം നിര്‍ണയിക്കുന്നതും സെന്‍സര്‍ ബോര്‍ഡ് ആണ്. ഇതില്‍ 'യു' സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ എല്ലാ പ്രായക്കാര്‍ക്കും കാണാവുന്നതും 'യു/എ' ലഭിക്കുന്നവ 12 വയസ്സിന് മുകളിലുള്ളവര്‍ക്കും (കുട്ടികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കള്‍ ഉണ്ടാവണം) കാണാവുന്നവയാണ്. 'എ' സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങള്‍ നിയമപരമായി കാണാനാവുക 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. മിക്കവാറും ലൈംഗികതയുടെ ചിത്രീകരണമുള്ള സിനിമകള്‍ക്കാണ് നമ്മുടെ നാട്ടില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാറ്. എന്നാല്‍ മലയാളത്തില്‍ ആദ്യത്തെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് അതു സമ്മാനിച്ചത് അത്തരം ദൃശ്യങ്ങള്‍ ആയിരുന്നില്ല.