മസ്ജിദ്
(Search results - 146)pravasamDec 31, 2020, 1:35 PM IST
സൗദിയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി
സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി.
IndiaDec 22, 2020, 12:23 PM IST
പള്ളി, ആശുപത്രി, ലൈബ്രറി, സാമൂഹിക അടുക്കള ; പുതിയ ബാബറി മസ്ജിദിന്റെ രൂപരേഖ
പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന, മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ നിര്‍മ്മിച്ച അയോധ്യയിലെ മുസ്ലീം ആരാധനാലയമായ ബാബറി മസ്ജിദ് വീണ്ടും പുനര്‍ജനിക്കുന്നു. ഏതാണ്ട് 400 വര്‍ഷം പഴക്കം കണക്കാക്കിയിരുന്ന ബാബരി മസ്ജിദ് 1992 ല്‍ കര്‍സേവകരാല്‍ തകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയങ്ങളില്‍ ഒന്നായിരുന്നു. നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ഉയരുന്ന രാമക്ഷേത്രത്തിന് പകരമായി അയോധ്യയില്‍ നിന്ന് 30 കിലോ മീറ്റര്‍ മാറി ദാന്നിപ്പൂരിലെ അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന പുതിയ ബാബറി മസ്ജിദിന്റെ രൂപ രേഖ പുറത്ത് വിട്ടു. ജാമിയ മിലിയ ഇസ്ലാമിയയിലെ ആര്‍ക്കിടെക് പ്രൊഫസറായ പ്രൊഫസര്‍ എസ്.എം അക്തറാണ് പുതിയ ബാബറി മസ്ജിദിന്റെ ചീഫ് ആര്‍കിടെക്ട്. റിട്ടയേര്‍ഡ് പ്രഫസര്‍ പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്റെ മുഖ്യ ഉപദേഷ്ടാവെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
News hourOct 24, 2020, 8:57 PM IST
'സിബിഐക്ക് താല്പര്യമുള്ള കേസുകൾ അവർ കൈകാര്യം ചെയ്യുന്നത് ജയിപ്പിക്കാൻ മാത്രമല്ല, തോൽപ്പിക്കാനും വേണ്ടിയാണ്'
സിബിഐക്ക് മാത്രമേ കേസുകളെല്ലാം തെളിയിക്കാനാകൂ എന്ന് പറയുന്നതിൽ യാതൊരു കാര്യവുമില്ലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദൻ മാസ്റ്റർ. ബാബരി മസ്ജിദ് കേസ് പോലും കൃത്യമായി കൈകാര്യം ചെയ്യാനോ ചാർജ് ഷീറ്റ് നൽകാനോ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനോ സിബിഐക്കായില്ലെന്നും അദ്ദേഹം പറഞ്ഞു.
KeralaOct 2, 2020, 4:10 PM IST
ലൈഫില്‍ സിബിഐ അന്വേഷണത്തിന് തടയിടാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഐ ഫോണ്‍ വിവാദത്തില്‍ പ്രതികരണം കരുതലോടെ മതിയെന്ന് സെക്രട്ടേറിയറ്റില്‍ തീരുമാനം. ബാബറി മസ്ജിദ് വിധി രാഷ്ട്രീയ ആയുധമാക്കുന്ന തന്ത്രമായിരിക്കും സിപിഎം ഇനി സ്വീകരിക്കുക
IndiaOct 2, 2020, 12:32 AM IST
ഉമഭാരതി ഒരിക്കലും ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല: സത്യപാല്‍ ജെയിന്
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഒരിടത്തും ഉമാഭാരതി ബാബറി മസ്ജിദ് തകര്‍ത്ത ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്ന് സത്യപാല്‍ ജെയിന് ട്വീറ്റുകളിലൂടെ പറയുന്നു.
IndiaOct 1, 2020, 3:34 PM IST
കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ദില്ലി കലാപത്തെത്തുടർന്നുള്ള കേസ് എന്താണ്; ശശി തരൂര്‍
ജഡ്ജിയുടെ വാദം മസ്ജിദ് തകർക്കാൻ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ?
IndiaOct 1, 2020, 1:46 PM IST
ബാബറി മസ്ജിദ് കേസ് വിധി: അപ്പീലിൽ മൗനം തുടര്‍ന്ന് സിബിഐ, മിണ്ടാതെ പ്രധാനമന്ത്രിയും
അപ്പീൽ നല്‍കുന്നത് കൊണ്ട് പ്രയോജനമുണ്ടോ എന്ന് ആലോചിക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. മസ്ജിദ് തകർക്കുന്നതിൽ ഗൂഢാലോചനയുണ്ടായെന്നതിൽ ഉറച്ചു നിൽക്കുന്നെന്ന്...
KeralaOct 1, 2020, 10:00 AM IST
ബാബറി മസ്ജിദ് തര്‍ക്കത്തിലൂടെ ഉയര്‍ന്ന നേതാവ്, ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയ മദനിയുടെ ജീവിതം
വാര്‍ത്താ സംപ്രേഷണത്തില്‍ 25 വര്‍ഷം തികയ്ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇക്കാലയളവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലവതരിപ്പിച്ചത് വാര്‍ത്തകളും സംഭവങ്ങളും മാത്രമല്ല, കാല്‍നൂറ്റാണ്ട് കാലത്തെ കേരള ചരിത്രം കൂടിയാണ്. ബാബ്റി മസ്ജിദ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന അബ്ദുള്‍ നാസര്‍ മദനിയെന്ന നേതാവിന്റെ ജീവിതം അതില്‍ പ്രധാനമാണ്.
IndiaSep 30, 2020, 11:12 PM IST
മൂന്ന് പതിറ്റാണ്ട് നീണ്ട വ്യാജ ഗൂഢാലോചന; ബാബറി കേസിൽ നീതി നടപ്പായെന്നും രാജീവ് ചന്ദ്രശേഖര്‍
ക്രിമിനല്‍ ഗൂഢാലോചന വലിച്ചിഴയ്ക്കപ്പെട്ടതോടെ ഇത്രയും വര്‍ഷം ഈ കുറ്റാരോപണം സഹിച്ചാണ് നേതാക്കളായ അദ്വാനി ജി, എം എം ജോഷി ജി, കല്യാണ്‍ സിംഗ് എന്നിവര്‍ക്ക് ജീവിക്കേണ്ടിവന്നത്...
News hourSep 30, 2020, 9:31 PM IST
പ്രതികള്‍ കുറ്റക്കാരെങ്കില്‍ മുന്‍സര്‍ക്കാരുകള്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് എസ് ജെ ആര് കുമാര്‍
ബാബ്റി മസ്ജിദ് കേസില്‍ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന തെളിവ് കോടതിക്ക് ലഭിച്ചിട്ടില്ലെന്ന് വിഎച്ച്പി നേതാവ്. നേതാക്കളെ ശിക്ഷിക്കാന്‍ തെളിവ് ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് കേസ് ഇത്രയും വൈകിയെന്ന് എസ് ജെ ആര് കുമാര്‍ ന്യൂസ് അവറില്‍ പറഞ്ഞു
News hourSep 30, 2020, 8:42 PM IST
ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കുന്ന ഒന്നും കോടതിയില്‍ വന്നില്ല, എല്ലാം കേട്ടുകേള്വിയാണെന്ന് അഭിഭാഷകന്
കോടതിയുടെ മുന്നിലുള്ള സാക്ഷിമൊഴികളും തെളിവുകളും മുന്‍നിര്‍ത്തി കോടതിയെത്തിയ തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് അഭിഭാഷകന് ഡോ.കൈലാസനാഥ പിള്ള. കുറ്റം ആരോപിക്കണമെങ്കില്‍ അഞ്ച് ഘടകങ്ങള്‍ തെളിയിക്കേണ്ടതുണ്ടെന്നും അതൊന്നും കോടതിക്ക് മുന്നിലെത്തിയിട്ടില്ലെന്നും അഭിഭാഷകന് ന്യൂസ് അവറില്‍ പറഞ്ഞു.
KeralaSep 30, 2020, 8:25 PM IST
'ത്രിവര്‍ണത്തില്‍ തകര്‍ത്തെറിഞ്ഞു, കാവിയില്‍ കത്തിച്ചാമ്പലായി'; ബാബറി വിധിയില്‍ കെടി ജലീല്‍
രാജ്യം ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ ചുണ്ടുപലകയാണ് വിധിയെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
IndiaSep 30, 2020, 3:53 PM IST
'ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധി';ബാബ്റി മസ്ജിദ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുരളീ മനോഹര്‍ ജോഷി
1992 ഡിസംബര്‍ 6-ന് ബാബ്റി മസ്ജിദ് പൊളിച്ചതില്‍ ഒരു ഗൂഢാലോചനയുമില്ലായിരുന്നുവെന്ന് തെളിഞ്ഞുവെന്ന്
മുരളീ മനോഹര്‍ ജോഷി. 'രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി അയോധ്യയില്‍ നടത്തിയ റാലികളും പരിപാടികളും ഒന്നും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല. ഞങ്ങളെല്ലാവരും വലിയ സന്തോഷത്തിലാണ്. ഇനി രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ ആഹ്ളാദം എല്ലാവരും പങ്കുവയ്ക്കണം'', മുരളീ മനോഹര്‍ ജോഷി വ്യക്തമാക്കി.
IndiaSep 30, 2020, 3:48 PM IST
ബാബറി മസ്ജിദ് വിധി; ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ തെളിവില്ലെന്നത് അന്ധത: ഉമ്മന്‍ ചാണ്ടി
രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി. ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്കു ലിബര്‍ഹാന്‍ കമ്മീഷന് കണ്ടെത്തിയിരുന്നു
KeralaSep 30, 2020, 3:07 PM IST
'എല്ലാവരും ഒത്തുചേര്‍ന്ന് കുതിര കേറുന്ന അവസ്ഥയായിരുന്നു', സത്യം ജയിച്ചെന്ന് ഒ രാജഗോപാല്‍
ബാബറി മസ്ജിദ് വിധിയിലൂടെ സത്യം തെളിഞ്ഞെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. കുപ്രചാരണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും അധികകാലം നിലനില്‍പ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.