മഹ്സൂസ്

(Search results - 15)

filipino expat

pravasamApr 8, 2021, 6:17 PM IST

കൈവശം അവശേഷിച്ച 35 ദിര്‍ഹം ചെലവഴിച്ച് നറുക്കെടുപ്പില്‍ പങ്കെടുത്തു; മഹ്സൂസിലൂടെ പ്രവാസിക്ക് വന്‍തുക സമ്മാനം

മഹ്‌സൂസിന്റെ 19-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയ ഏഴ് ഭാഗ്യശാലികളില്‍ ഒരാളായി ദുബൈയില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശി ഡെന്നിസ്.

• undefined

pravasamApr 6, 2021, 5:37 PM IST

മഹ്‍സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്ത് ഏഴ് ഭാഗ്യവാന്മാര്‍

മഹ്‍സൂസിന്റെ 19-ാമത് നറുക്കെടുപ്പില്‍ 2946 ഭാഗ്യവാന്മാര്‍ സമ്മാനങ്ങള്‍ നേടിയതായി മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്‍ച നടന്ന തത്സമയ നറുക്കെടുപ്പില്‍ ഏഴ് പേര്‍ക്കാണ് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഇവര്‍ ഓരോരുത്തരും 1,42,857 ദിര്‍ഹം വീതം പങ്കിട്ടെടുക്കും. ഇതിന് പുറമെ 168 പേര്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 2771 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. ആകെ 12,64,985 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞയാഴ്‍ച നടന്ന നറുക്കെടുപ്പില്‍ വിജയികള്‍ നേടിയത്. 2, 9, 10, 15, 19, 41 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

• undefined

pravasamMar 28, 2021, 5:45 PM IST

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഇത്തവണ ഒരു ഭാഗ്യശാലിക്ക് രണ്ട് മില്യന്‍ ദിര്‍ഹം സമ്മാനം

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 18-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലി 20,00,000 ദിര്‍ഹം സ്വന്തമാക്കിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന അദ്ദേഹം മഹ്‌സൂസിന്റെ ഈ വര്‍ഷത്തെ നാലാമത്തെ മില്യനയറാണ്. നറുക്കെടുപ്പില്‍ 99 വിജയികള്‍ 1,000 ദിര്‍ഹം വീതം സ്വന്തമാക്കി. 2,321 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 21,80,235 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 9, 10, 16, 17, 34, 36 എന്നിവയായിരുന്നു കഴിഞ്ഞ ആഴ്ച നറുക്കെടുത്ത സംഖ്യകള്‍.

• undefined

pravasamMar 16, 2021, 12:03 AM IST

മഹ്‍സൂസ് നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞ ശനിയാഴ്‍ച നടന്ന പതിനാറാമത് പ്രതിവാര തത്സമയ  നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം പങ്കിട്ടെടുത്തതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ് രണ്ടാം സമ്മാനം നേടിയത്. ഇവര്‍ക്ക് പുറമെ 163 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 2787 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 12,60,545 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 3, 8, 19, 24, 25, 47 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

• undefined

pravasamMar 9, 2021, 11:59 PM IST

മഹ്‍സൂസ് നറുക്കെടുപ്പില്‍ ഇത്തവണ സമ്മാനം നേടിയത് 3515 പേര്‍; വിജയികളുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ്

വിജയികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് തീര്‍ത്ത് മഹ്‍സൂസിന്റെ  പതിനഞ്ചാമത് പ്രതിവാര നറുക്കെടുപ്പ്. ഇതുവരെയുള്ള നറുക്കെടുപ്പുകളില്‍ ഏറ്റവുമധികം പേര്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത് ഇക്കഴിഞ്ഞ ശനിയാഴ്‍ചയായിരുന്നുവെന്ന് മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 3,513 പേരാണ് ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കിയത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഏഴ് പേര്‍ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവരില്‍ ഓരോരുത്തര്‍ക്കും 1,42,857 ദിര്‍ഹം വീതമാണ് ലഭിച്ചത്. ഇതിന് പുറമെ 218 പേര്‍ക്ക് 1000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചു. ഇതും മഹ്‍സൂസ് നറുക്കെടുപ്പിലെ പുതിയ റെക്കോര്‍ഡാണ്. 3288 പേര്‍ക്ക് 35 ദിര്‍ഹം സ്വന്തമാക്കാനായി. ആകെ 13,33,080 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ സ്വന്തമാക്കിയത്. 1, 3, 6, 16, 19, 27 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

• undefined

pravasamFeb 22, 2021, 10:46 PM IST

മഹ്‍സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യവാന്മാര്‍

യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞയാഴ്‍ച നടന്ന പതിമൂന്നാമത് പ്രതിവാര തത്സമയ  നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം പങ്കിട്ടെടുത്തതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ് രണ്ടാം സമ്മാനം നേടിയത്. ഇവര്‍ക്ക് പുറമെ 80 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 1712 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 11,39,920 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 6, 26, 32, 36, 40, 45 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

mahzooz

pravasamFeb 15, 2021, 7:59 PM IST

മഹ്‌സൂസ് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം വീതം സ്വന്തമാക്കി രണ്ട് ഭാഗ്യശാലികള്‍

യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞ ആഴ്ച നടന്ന 12-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ രണ്ടുപേര്‍ 500,000 ദിര്‍ഹം വീതം നേടിയതായി മഹ്സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍ എല്‍ സി അറിയിച്ചു.

• undefined

pravasamFeb 2, 2021, 10:26 PM IST

പുതുവര്‍ഷത്തിലെ മൂന്നാമത്തെ മഹ്‍സൂസ് മില്യനയറായി പ്രവാസി; കഴിഞ്ഞയാഴ്‍ച സ്വന്തമാക്കിയത് 1,000,000 ദിര്‍ഹം

കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കി ദുബൈയിലെ പ്രവാസി. ലബനീസ് സ്വദേശിയായ അബു അലിയാണ് മഹ്‍സൂസ് സ്റ്റുഡിയോയില്‍ നടന്ന പത്താമത് തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തിന്റെ ഒരേയൊരു അവകാശിയായി മാറിയത്.

mahzooz

pravasamJan 24, 2021, 8:35 AM IST

50 മില്ല്യന്‍ ദിര്‍ഹം സ്വന്തമാക്കാന്‍ ഇനി ഇരട്ടി അവസരങ്ങള്‍; മികച്ച ഓഫറുമായി മഹ്സൂസ്!

ജിസിസിയിലെ ഏക പ്രതിവാര ലൈവ് നറുക്കെടുപ്പായ മഹ്സൂസിന്റെ മാനേജിങ്ങ്  ഓപ്പറേറ്റര്‍  ഈവിങ്സ് എല്‍എല്‍സിക്ക് നന്ദി. മഹ്സൂസിന്റെ ജനപ്രീതി യുഎഇയിലും ലോകമെമ്പാടും വര്‍ധിക്കുകയാണ്.

• undefined

pravasamJan 13, 2021, 8:20 PM IST

മഹ്‍സൂസ് നറുക്കെടുപ്പില്‍ 5,00,000 ദിര്‍ഹം വീതം സ്വന്തമാക്കി രണ്ട് ഭാഗ്യവാന്മാര്‍; 2962 പേര്‍ക്ക് സമ്മാനങ്ങള്‍

കഴിഞ്ഞയാഴ്‍ച നടന്ന മഹ്‍സൂസ് തത്സമയ നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം സമ്മാനം നേടിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരായിരുന്നു ഇരുവരും. ഇവര്‍ക്ക് പുറമെ 156 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കുകയും ചെയ്‍തു. 2806 പേര്‍ക്കാണ് 35 ദിര്‍ഹം ലഭിച്ചത്. കഴിഞ്ഞയാഴ്‍ചയിലെ നറുക്കെടുപ്പില്‍ ആകെ 12,54,210 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഭാഗ്യവാന്മാര്‍ക്ക് ലഭിച്ചത്.

• undefined

pravasamJan 6, 2021, 12:37 PM IST

പുതുവര്‍ഷത്തിലെ ആദ്യ മില്യനയറായി പ്രവാസി; മഹ്സൂസ് നറുക്കെടുപ്പില്‍ സ്വന്തമാക്കിയത് ഒരു മില്യന്‍ ദിര്‍ഹം

കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം സ്വന്തമാക്കി ഫുജൈറയില്‍ താമസിക്കുന്ന പ്രവാസി സെങ് ബൂന്‍ കോ. കുടുംബത്തെ സന്ദര്‍ശിക്കാനായി സിംഗപ്പൂരിലെത്തിയ അദ്ദേഹം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുമ്പോഴാണ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം തേടിയെത്തുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്.

mahzooz saturday lotto winner

Video Icon

pravasamDec 30, 2020, 10:56 PM IST

മഹ്സൂസ് കോ- സിഇഒ ഫരീദ് സാംജി സംസാരിക്കുന്നു, വീഡിയോ

ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ ലക്ഷങ്ങള്‍ സമ്മാനം നേടാനും അതിലൂടെ ജീവിതം തന്നെ മാറ്റിമറിക്കാനും അവസരം നല്‍കുന്ന ജി.സി.സിയിലെ ഏക പ്രതിവാര നറുക്കെടുപ്പായ 'മഹ്സൂസി'ന്‍റെ കോ-സിഇഒ ഫരീദ് സാംജിയുമായുള്ള അഭിമുഖം.

mahzooz

pravasamDec 30, 2020, 10:42 PM IST

മഹ്‌സൂസ് നറുക്കെടുപ്പില്‍ 2,000,000 ദിര്‍ഹം സ്വന്തമാക്കി ചൈനീസ് പ്രവാസി; അഞ്ച് ലക്ഷം ദിര്‍ഹം നേടി മലയാളി

മഹ്‌സൂസിന്റെ ശനിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ 2,000,000 ദിര്‍ഹം സ്വന്തമാക്കി  യുഎഇ നിവാസിയും ചൈന സ്വദേശിയുമായ വീ വീ (മുഴുവന്‍ പേര് വെളിപ്പെടുത്താന്‍ അവർ  താല്‍പ്പര്യപ്പെടുന്നില്ല).

Mahzooz

pravasamDec 8, 2020, 8:32 PM IST

മഹ്സൂസിന്റെ അടുത്ത നറുക്കെടുപ്പ് ശനിയാഴ്‍ച;വിജയികളെ കാത്തിരിക്കുന്നത് 50മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം

50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശികളെത്തേടി മഹ്‍സൂസിന്റെ മൂന്നാം നറുക്കെടുപ്പ് വരുന്ന ശനിയാഴ്‍ച നടക്കും. യുഎഇ സമയം രാത്രി ഒന്‍പത് മണിക്കാണ് മഹ്‍സൂസിന്റെ സംഘടകരായ ഇവിങ്സ് എല്‍.എല്‍.സി മൂന്നാമത്തെ തത്സമയ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മഹ്‍സൂസ് വെബ്സൈറ്റായ www.mahzooz.ae വഴി 35 ദിര്‍ഹം ചെലവഴിച്ച് ഭാഗ്യാന്വേഷികള്‍ക്ക് ഈ നറുക്കെടുപ്പില്‍ പങ്കാളികളാവാന്‍ സാധിക്കും.

Mahzooz

pravasamNov 16, 2020, 9:59 PM IST

ഏറെ പുതുമകളോടെ എമിറേറ്റ്സ് ലോട്ടോ ഇനി 'മഹ്സൂസ്' ആയി തിരിച്ചെത്തുന്നു; വൻ തുകയുടെ സമ്മാനങ്ങളുമായി

മലയാളികളടക്കം നിരവധിപ്പേരുടെ ജീവിതം മാറ്റിമറിച്ച എമിറേറ്റ്സ് ലോട്ടോ പുതിയ രൂപത്തില്‍ തിരിച്ചെത്തുന്നു. കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് എമിറേറ്റ്സ് ലോട്ടോയുടെ സംഘാടകരായ ഈവിങ്സ് എല്‍.എല്‍.സി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈവിങ്സിന്റെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് ടീം, പാര്‍ട്ണര്‍മാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.