മുഖ്യമന്ത്രി രാജി
(Search results - 32)KeralaNov 14, 2020, 1:25 PM IST
കോടിയേരിയുടെ രാജി പാര്‍ട്ടി കാര്യം, ധാര്‍മ്മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വി മുരളീധരന്
കോടിയേരി ബാലകൃഷ്ണന്റെ രാജി പാര്‍ട്ടി വിഷയമാണെന്നും വി മുരളീധരന് ആലുവയില്‍ പറഞ്ഞു.
KeralaNov 13, 2020, 2:19 PM IST
പാര്‍ട്ടിയും മകനും ഒന്നാണെന്ന് തെളിഞ്ഞു; മുഖ്യമന്ത്രി ഇനി മുട്ടാപ്പോക്ക് പറയരുതെന്ന് രമേശ് ചെന്നിത്തല
പാര്‍ട്ടി വേറെ മകൻ വേറെ എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്. ഇപ്പോൾ എല്ലാം ഒന്നാണെന്ന് എല്ലാവര്ക്കും മനസിലായി എന്ന് ചെന്നിത്തല
KeralaNov 11, 2020, 5:31 PM IST
ഇഡി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍, മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലര്‍ക്കും സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന ആരോപണം കേസിന്റെ ആദ്യദിവസം മുതല്‍ പ്രതിപക്ഷം ഉന്നയിക്കുന്നതാണ്. എം ശിവശങ്കരന്റെ ചില വ്യക്തിബന്ധങ്ങള്‍ക്കപ്പുറം എന്ത് തെളിവെന്ന് ചോദിച്ചാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളും ഇത് നേരിട്ടത്.
News hourOct 29, 2020, 9:16 PM IST
'സോളാർ വിഷയം ഒരു സാമ്പത്തിക ക്രമക്കേടാണ്, ഇത് ഗുരുതരമായ ദേശദ്രോഹ പ്രവർത്തനമാണ്'
സോളാർ വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് പറഞ്ഞ പിണറായി വിജയന് ഇപ്പോൾ നടക്കുന്ന അതിനേക്കാൾ ഗുരുതരമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മറുപടി നൽകാനുള്ള പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു,
KeralaOct 29, 2020, 11:42 AM IST
ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്നമില്ലെന്ന് എം വി ഗോവിന്ദൻ
മടിയിൽ കനമില്ലെന്നും, ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടേയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇക്കാര്യത്തിൽ മാറ്റമില്ല, പ്രശ്നം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റിയുന്നു. എം വി ഗോവിന്ദൻ പറയുന്നു.
KeralaOct 29, 2020, 11:25 AM IST
'രാജാവ് നഗ്നനായി മാറി'; മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്ന് മുല്ലപ്പള്ളി
ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. മുഖ്യമന്ത്രിയെയും കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും മുല്ലപ്പള്ളി.
KeralaOct 29, 2020, 10:59 AM IST
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചെന്നത് ശുദ്ധ അസംബന്ധമെന്ന് എംവി ഗോവിന്ദന് മാസ്റ്റര്‍
കോണ്‍ഗ്രസും ബിജെപിയും സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതലേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുണ്ട്, എന്നാല്‍ മുഖ്യമന്ത്രി രാജി വെക്കുന്ന പ്രശ്നമില്ലെന്ന് എംവി ഗോവിന്ദന് മാസ്റ്റര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുവെന്നത് ശുദ്ധ അസംബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.
KeralaOct 28, 2020, 11:42 AM IST
'മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യം'; അഭിമാനമുണ്ടെങ്കിൽ രാജിവെക്കണമെന്ന് മുല്ലപ്പള്ളി
ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം. കേരള പൊതുസമൂഹം അദ്ദേഹത്തിന്റെ രാജിയാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്.
News hourOct 11, 2020, 9:21 PM IST
'ഇത് സോളാറിനോട് ഉപമിക്കാൻ പറ്റുന്ന കേസല്ല, അതിനേക്കാൾ പ്രാധാന്യമർഹിക്കുന്നതും ഗൗരവതരവുമായ ഒന്നാണ്'
സോളാർ വിഷയം വന്നപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞത് 'ഇനിയെങ്കിലും മുഖ്യമന്ത്രി രാജി വയ്ക്കണം' എന്നായിരുന്നുവെന്നും ഇപ്പോൾ അതിനേക്കാൾ ഗൗരവമായ സാഹചര്യത്തിൽ ഈ വാക്കുകൾ പിണറായി വിജയനും ബാധകമാണെന്നും അദ്ദേഹം ഉടൻ രാജി വയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നും കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. നന്നായി ചീത്ത വിളിക്കാനറിയുന്ന നമ്മുടെ മുഖ്യമന്ത്രി എന്തുകൊണ്ടാണ് കൂടെ നിന്ന് ചതിച്ച ശിവശങ്കറിനെ ഇതുവരെ ഒരു ചീത്ത പോലും വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
KeralaSep 25, 2020, 4:48 PM IST
ലൈഫ് മിഷന് ക്രമക്കേട്; ഞങ്ങള്‍ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു, മുഖ്യമന്ത്രി രാജിവെക്കണമെന്ന് യുഡിഎഫ്
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബെന്നി ബെഹ്നാന്റെ പ്രതികരണം. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
KeralaSep 17, 2020, 9:47 PM IST
കെടി ജലീല്‍, ചോദ്യംചെയ്യല്‍, രാജി ആവശ്യം, പ്രതിഷേധം; മുഖ്യമന്ത്രിക്ക് പറയാനുള്ള 12 കാര്യങ്ങള്‍
സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിലെ എന്‍ഐഎ ചോദ്യം ചെയ്ത ശേഷവും പിന്തുണ വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തി
KeralaSep 17, 2020, 9:29 AM IST
മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത് ഗൗരവതരം, മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി
മുഖ്യമന്ത്രി ജനത്തെ തെറ്റിധരിപ്പിക്കുകയാണ്. മന്ത്രിസഭ പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാൻ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
KeralaSep 3, 2020, 7:17 PM IST
ജൂനിയര്‍ ഡോക്ടർമാരുടെ രാജിക്കത്ത്; പുനഃപരിശോധന നടത്തില്ലെന്ന് മുഖ്യമന്ത്രി, നഴ്സുമാരുടെ സമരം പരിഗണിക്കും
സാലറി കട്ടുമായി ബന്ധപ്പെട്ട് 868 ജൂനിയർ ഡോക്ടർമാർ രാജിക്കത്ത് നൽകിയതിൽ പുനഃപരിശോധന ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ താല്പര്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അതിൽ സര്‍ക്കാരിന് ഒന്നും ചെയ്യാനുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
News hourAug 6, 2020, 8:52 PM IST
'സ്വര്‍ണം വിട്ടുകിട്ടാന്‍ സഹായിക്കാന്‍ ശിവശങ്കര്‍ ഇടപെടണമെന്ന് സ്വപ്ന ആവശ്യപ്പെട്ടുവെന്ന് എന്‍ഐഎ പറയുന്നു'
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി നേതാവ് ജോര്‍ജ് കുര്യന്. ശിവശങ്കര്‍ സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് സ്വപ്ന ആവശ്യപ്പെട്ടുവെന്ന് എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
KeralaAug 6, 2020, 2:31 PM IST
കുരുക്കായി എന്‍ഐഎ വാദം;സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന എന്‍ഐഎ വാദം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു.എന്‍ഐഎ അന്വേഷണത്തെ മുഖ്യമന്ത്രി നിരവധി തവണ സ്വാഗതം ചെയ്ത പശ്ചാത്തലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം പാടുപെടും