മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍  

(Search results - 9)
  • <p><strong>ये निकला नतीजा </strong></p>

<p> </p>

<p>वायरल तस्वीर के साथ किए जा रहे दावे झूठे और वेबुनियाद हैं।  कैंसर पीड़ित बच्ची को कोरोना पीड़ित बताकर वायरल किया जा रहा है। </p>

    pravasam22, May 2020, 12:47 AM

    കൊവിഡ് 19: കിർഗിസ്ഥാനിൽ കുടുങ്ങി മുന്നൂറോളം മലയാളി മെഡിക്കല്‍ വിദ്യാർഥികൾ

    മെഡിക്കൽ വിദ്യാർഥികളാണ് കേരളത്തിലേയ്ക്ക് വിമാനമില്ലാത്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ കഴിയുന്നത്

  • International16, Apr 2020, 3:17 PM

    മേരി ടുസ്സോഡ്‌സ്; മെഴുക് മ്യൂസിയങ്ങളുടെ രാജകുമാരിക്ക് 170 -ാം ഓര്‍മ്മദിനം


    1761 ഡിസംബര്‍ 1 ന് ജനിച്ച മേരി ടുസ്സോഡ്‌സ് എന്ന അതുല്യ പ്രതിഭ മണ്‍മറഞ്ഞിട്ട് ഇന്നേക്ക് 170 വര്‍ഷം തികയുന്നു. 1850 ഏപ്രില്‍ 16 തിയതി രാത്രി ഉറക്കത്തില്‍ മരിക്കുമ്പോള്‍ അവര്‍ക്ക് പ്രായം 88 വയസായിരുന്നു. ഇന്ന് നാല് വന്‍കരകളിലായി 25 മ്യൂസിയങ്ങളാണ് അവരുടെ പേരിലുള്ളത്. ആദ്യ കാലങ്ങളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും ശില്പികള്‍ക്ക് മാതൃകകളുണ്ടാക്കാനും മാത്രം ഉപയോഗിച്ചിരുന്ന മെഴുക് പ്രതിമകള്‍ക്ക് കലാപരമായ ഒരു സ്വത്വമുണ്ടാക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് മേരി ടുസ്സോഡ്‌സിന്‍റെ അശ്രാന്തമായ പരിശ്രമമായിരുന്നു. സ്വന്തം ജീവിതം മുഴുവനും അവര്‍ മെഴുക് പ്രതിമകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചു. ആദ്യം ഫ്രഞ്ച് രാജകുടുംബത്തിന് വേണ്ടിയും പിന്നീട് ഫ്രഞ്ച് രാജകുടുംബത്തെ താഴെ ഇറക്കിയ ഫ്രഞ്ച് വിപ്ലവകാരികള്‍ക്ക് വേണ്ടിയും അവര്‍ മെഴുക് പ്രതിമകള്‍ ഉണ്ടാക്കി. തുടര്‍ന്ന് സ്ഥിരമായ ഒരു മെഴുക് മ്യൂസിയം തുറന്ന അവര്‍ മെഴുക് പ്രതിമകള്‍ക്ക് ലോകം മുഴുവനും ആരാധകരെ സൃഷ്ടിച്ചു. പിന്നീട് ലോകത്ത് പ്രശസ്തരായ നടീനടന്മാര്‍, രാഷ്ട്രീയക്കാര്‍, എഴുത്തുകാര്‍, കായീക താരങ്ങള്‍ തുടങ്ങി ലോകത്ത് പ്രശസ്തരായവരുടെ മെഴുകു പ്രതിമകളാണ് കൂടുതലായും നിര്‍മ്മിക്കപ്പെട്ടത്. വിവിധ സ്ഥലങ്ങളിലെ മഡാം ടുസ്സോഡ്സ് മ്യൂസിയത്തിലെ പ്രതിമകള്‍ കാണാം. 
  • Chuttuvattom20, Mar 2020, 3:06 PM

    കൊറോണയ്ക്കെതിരെ ജാഗ്രതയോടെ നമ്മുക്ക് ഒന്നിച്ച് നീങ്ങാം; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍

    കൊറോണാ വൈറസിന്‍റെ പ്രതിരോധത്തിന് കേരള സര്‍ക്കാര്‍ ശക്തമായ മുന്‍കരുതലുകളാണ് എടുത്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ചൈനയില്‍ നിന്ന് വൈറസ് ബാധിതരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയപ്പോള്‍ മുതല്‍ കര്‍ശനമായ നിരീക്ഷണമാണ് കൊറോണാ വൈറസിനെതിരെ ആരോഗ്യവകുപ്പ് കൈകൊണ്ടിരിക്കുന്നത്. ഇന്നും ആ കരുതല്‍ തുടരുന്നു. രോഗാണുവിന്‍റെ വ്യാപനം തടയുന്നതോടൊപ്പം നിരീക്ഷണത്തില്‍ കഴിയവേ ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്നവരുടെ മാനസീകാരോഗ്യത്തെ കുറിച്ചുള്ള അവബോധവും ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്നു. അതോടൊപ്പം 20,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാറിന്‍റെ മുന്‍കരുതലും മറ്റ് നിര്‍ദ്ദേശങ്ങളും കൊവിഡ് 19മായി ബന്ധപ്പെടാവുന്ന ആരോഗ്യവകുപ്പിന്‍റെ ഫോണ്‍ നമ്പറുകളടക്കമുള്ളവ ജനങ്ങളിലേക്ക് പെട്ടെന്നെത്തിക്കുവാനായി സമൂഹമാധ്യമങ്ങളെയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതലായും ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ കൊവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം അവ ഇവിടെ ചേര്‍ത്തുവയ്ക്കുന്നു. വരൂ കൊറോണയ്ക്കെതിരെ നമ്മുക്ക് ജാഗ്രത പാലിക്കാം. 

  • corona kerala
    Video Icon

    Kerala4, Feb 2020, 8:00 PM

    കൊറോണ വൈറസ്: കേരളത്തില്‍ ഒരു ലക്ഷം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബോധവത്കരണത്തിന്

    കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യ സര്‍വ്വകലാശാല കര്‍മ്മപദ്ധതി രൂപീകരിച്ചു. ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികളുണ്ട്, 18,000 അധ്യാപകരും. ഇത്രയുംപേരെയും ആരോഗ്യ സര്‍വ്വകലാശാല ബോധവത്കരണത്തിനായി ഉപയോഗിക്കും.
     

  • doctors strike

    Kerala31, Jul 2019, 3:18 PM

    ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തിലേക്ക്

    മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിക്കുന്നത്.ഇന്ന് വൈകുന്നേരം മുതല്‍ നിരാഹാരസമരം ആരംഭിക്കും.

  • INDIA6, Oct 2018, 3:55 PM

    കൈയക്ഷരം നന്നാക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സ്

    ഇന്‍ഡോര്‍: ഡോക്ടര്‍മാരുടെ കൈയക്ഷരത്തെക്കുറിച്ച് കാലങ്ങളായി പരാതിയുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത രീതിയിലുള്ള ഡോക്ടര്‍മാരുടെ കൈപ്പടയെക്കുറിച്ച് അനേകം തമാശ കഥകളുമുണ്ട്. എന്തായാലും ഡോക്ടര്‍മാരുടെ കൈയെഴുത്തിനെക്കുറിച്ചുള്ള ഈ നിരന്തര പരാതിക്കൊരു പരിഹാരം കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു മെഡിക്കല്‍ കോളേജ്. രോഗികള്‍ക്കും ഫാര്‍മസി ജീവനക്കാര്‍ക്കും എളുപ്പം മനസ്സിലാവുന്ന തരത്തില്‍ ഡോക്ടര്‍മാരുടെ കൈയ്യെഴുത്ത് മെച്ചപ്പെടുത്താന്‍ പ്രത്യേക പരിശീലനം നല്‍കാനൊരുങ്ങുകയാണ് ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജ് അധികൃതര്‍. 

  • dog chennai

    6, Jul 2016, 10:00 AM

    തെരുവുനായയെ കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് എറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കീഴടങ്ങി

    ചെന്നൈ: ചെന്നൈയില്‍ മൂന്ന് നിലക്കെട്ടിടത്തിനു മുകളില്‍ നിന്ന് തെരുവുനായയെ താഴേയ്‌ക്കെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കീഴടങ്ങി. തിരുനെല്‍വേലി സ്വദേശികളായ ഗൗതം സുദര്‍ശനും ആഷിഷ് പോളുമാണ് അമ്പട്ടൂര്‍ പൊലീസിനു മുന്‍പാകെ കീഴടങ്ങിയത്. അതേസമയം, ഇവര്‍ താഴേയ്‌ക്കെറിഞ്ഞ നായയെ മൃഗസംരക്ഷണപ്രവര്‍ത്തകള്‍ ജീവനോടെ കണ്ടെത്തി.