മോഷൻ പോസ്റ്റർ
(Search results - 4)Movie NewsNov 25, 2020, 8:42 PM IST
ദുരൂഹതകളുണർത്തി ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; മോഷൻ പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ് പ്രൊഡക്ഷൻസ്
നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'കുമാരി' എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണത്തിന് ശേഷം നിർമൽ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിൻ്റെ ബാനറിൽ നിർമൽ സഹദേവ്, ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് എന്നിവർ ചേർന്നാണ്.
Movie NewsNov 8, 2020, 5:14 PM IST
ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുമായി അപ്പാനി ശരത്; ‘രന്ധാര നഗര’ മോഷൻ പോസ്റ്റർ
അപ്പാനി ശരത് പ്രധാനവേഷത്തിലെത്തുന്ന 'രന്ധാര നഗര'എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രമുഖ താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവർത്തകരും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സമകാലിക സംഭവത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുടെ പ്രധാന ലൊക്കേഷനുകൾ മെെസൂര്‍,ഗുണ്ടല്‍ പേട്ട് എന്നിവിടങ്ങളാണ്.
EntertainmentOct 5, 2020, 4:51 PM IST
ഒടിടി റിലീസിനൊരുങ്ങി സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി'; മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീദ്ധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിൽ ബിജിബാല്‍, ഷഹബാസ് അമന്, റെക്സ് വിജയന്, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Movie NewsSep 16, 2020, 1:27 PM IST
അക്ഷയ് രാധാകൃഷ്ണനും നൂറിനും പ്രധാനവേഷത്തിൽ; 'വെള്ളേപ്പം' മോഷൻ പോസ്റ്റർ
അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരിഫ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളേപ്പം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.