മോഹൻലാലിന്റെ പ്രതികരണം

(Search results - 28)

Mohanlal

Movie News9, Jul 2020, 6:16 PM

അറുപതാം വയസിലും ഇങ്ങനെ വര്‍ക്ക് ഔട്ടോ, ആരാധകര്‍ ആഘോഷമാക്കി വീഡിയോ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയതാരമാണ് മോഹൻലാല്‍. മോഹൻലാലിന്റെ വിശേഷങ്ങള്‍ അറിയാൻ എപ്പോഴും ആരാധകര്‍ താല്‍പര്യപ്പെടാറുണ്ട്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു വര്‍ക്ക് ഔട്ട് വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വീഡിയോ എപ്പോള്‍ എടുത്തതാണ് എന്ന് വ്യക്തമല്ല. പക്ഷേ മോഹൻലാല്‍ കഠിനമായി പരിശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

Mohanlal

Movie News3, Jul 2020, 6:28 PM

കോട്ടയം നസീര്‍ ഒരു മാതൃകയാണ്, അഭിനന്ദനവുമായി മോഹൻലാല്‍

ലോക്ക് ഡൗണ്‍ ആയിരുന്നപ്പോള്‍ ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടിയ ചിത്രങ്ങള്‍ അദ്ദേഹം ലോക്ക് ഡൗണില്‍ വരച്ചിരുന്നു. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. താരങ്ങളടക്കം ചിത്രങ്ങളെ അഭിനന്ദിച്ച് രംഗത്ത് എത്തി. വ്യക്തികളെയും അല്ലാത്തയുമൊക്കെ ചിത്രങ്ങള്‍ കോട്ടയം നസീര്‍ വരച്ചിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലുമായി എത്തിയ കോട്ടയം നസീറിന് അഭിനന്ദിച്ച് മോഹൻലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

Mohanlal

Movie News2, Jul 2020, 12:36 PM

ദൃശ്യം 2 തുടങ്ങുന്നു, ചിത്രീകരണം തൊടുപുഴയില്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമായ ദൃശ്യം രണ്ട് ചിത്രീകരണം തുടങ്ങുന്നു. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

Viswasanthi

Movie News6, Jun 2020, 11:28 PM

മോഹൻലാലിന്റെ വിശ്വശാന്തിഫൗണ്ടേഷന്‍ പൊലീസിന് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി

പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വിശ്വശാന്തി ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ നല്‍കിയ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. നടന്‍ മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ തൊടുപുഴ മുതല്‍ പാലക്കാട് വരെ റോഡരികില്‍ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെട്ടിരുന്നh`ലീസ് ഉദ്യോഗസ്ഥര്‍ക്ക് ശീതളപാനീയവും വിതരണം ചെയ്‍തിരുന്നു.

Mohanlal

Movie News2, Jun 2020, 1:05 PM

ലാലേട്ടൻ എമ്പുരാൻ ആകുമ്പോള്‍, ഇതാ ആരാധകര്‍ ചര്‍ച്ചയാക്കിയ ഒരു കുറിപ്പ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാല്‍ ആയിരുന്നു നായകൻ. ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു ചിത്രത്തിന്റെ വിശേഷങ്ങള്‍. ചിത്രം തിയറ്ററില്‍ വൻ വിജയമായി. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടു. എമ്പുരാൻ എന്ന പേരിലാണ് ചിത്രം എത്തുക. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയക്കാരനില്‍ നിന്ന് അബ്‍റാം ഖുറേഷി എന്ന അധോലോക നായകനായി മാറുന്ന മോഹൻലാലായിരുന്നു ഉണ്ടായിരുന്നത്. ശരിക്കും ആരാണ് സ്റ്റീഫൻ നെടുമ്പള്ളിയും അബ്‍റാം ഖുറേഷിയുമൊക്കെ. അബ്‍റാം ഖുറേഷിയെ കുറിച്ച് ഹരിമോഹൻ ജി എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കരുത്താണ് കുറിപ്പില്‍ പറയുന്നത്.

Mohanlal and Sreenivasan

Movie News25, May 2020, 3:22 PM

ആ ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആരെയും വേദനിപ്പിക്കില്ലായിരുന്നു, ശ്രീനിവാസനോട് സംവിധായകൻ

മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച സിനിമകളെല്ലാം മലയാളികളുടെ പ്രിയപ്പെട്ടതാണ്. അവര്‍ ഒന്നിക്കുന്ന ഓരോ സിനിമയ്‍ക്കും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അവരുടെ എല്ലാ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. ശ്രീനിവാസനും മോഹൻലാലും ഇനി എപ്പോള്‍ ഒന്നിക്കും. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ആഗ്രഹിക്കാമോയെന്ന് ചോദിക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫും.

Mohanlal

Movie News22, May 2020, 10:37 PM

ദൃശ്യം രണ്ടിനായി കാത്തിരിക്കുന്നു, കമല്‍ഹാസനും അജയ് ദേവ്‍ഗണും

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാലിന്റെ നായകവേഷം പ്രേക്ഷകര്‍‌ മറക്കില്ല ഒരിക്കലും. ഇന്നും ദൃശ്യം സിനിമയ്‍ക്ക് പ്രേക്ഷകരുണ്ട്. ദൃശ്യം രണ്ടാം ഭാഗം ഒരുക്കുന്നുവെന്നും പ്രഖ്യാപനം വന്നു. മോഹൻലാല്‍ നായകനാകുമ്പോള്‍ മീന തന്നെയാകും നായികയായി എത്തുകയെന്നും കരുതാം. മലയാളത്തില്‍ കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്‍തിരുന്നു. കമല്‍ഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി. ദൃശ്യം രണ്ടാമതും എത്തുമ്പോള്‍ എന്തായിരിക്കും കഥയെന്ന് അറിയാൻ സ്വാഭാവികമായും അവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. പ്രേക്ഷകരെപ്പോലെ. ഒരുപക്ഷേ സിനിമ ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ റീമേക്കിനായി മറ്റ് ഭാഷകളിലുള്ളവര്‍ ശ്രമിക്കുകയും ചെയ്‍തേക്കാം. റീമേക്ക് അവകാശം സ്വന്തമാക്കാൻ മറ്റ് ഭാഷകളില്‍ നിന്ന് ആരൊക്കെയാകും ശ്രമിക്കുക എന്ന് കാത്തിരുന്ന് കാണാം. എന്തായാലും എല്ലാ ഭാഷകളിലെയും അഭിനേതാക്കളടക്കം ദൃശ്യം രണ്ടിനായി കാത്തിരിക്കുമെന്ന് ഉറപ്പ്.

Mohanlal and Kalabhavan Shajon

Movie News22, May 2020, 2:54 PM

ദൃശ്യത്തില്‍ ജോര്‍ജുകുട്ടി മറച്ചുവെച്ച സത്യം സഹദേവൻ കണ്ടെത്തി, ആരാധകൻ എഴുതിയ തിരക്കഥ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാല്‍ നായകനായി എത്തി അമ്പരിപ്പിച്ച സിനിമ. ഇന്നും സിനിമയ്‍ക്ക് പ്രേക്ഷകര്‍ ഏറെയാണ്. ദൃശ്യത്തിന് രണ്ടാം ഭാഗം വരുകയാണ്. ദൃശ്യത്തിന് സിനിമ കഴിഞ്ഞ് സംഭവിച്ച കഥയെന്തായിരിക്കും എന്ന് മുമ്പ് ശ്യാം വര്‍ക്കല എന്ന ആള്‍ എഴുതിയ കുറിപ്പ് ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കുകയാണ്.

Meena and Mohanlal

Movie News21, May 2020, 11:11 PM

ജോര്‍ജുകുട്ടിയും റാണിയും ഇത്തവണ എന്തൊക്കെ നേരിടേണ്ടിവരും? ആകാംക്ഷയോടെ മീന

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാല്‍ നായകനായി അമ്പരപ്പിച്ച ചിത്രം. ദൃശ്യത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ദൃശ്യം രണ്ടാം ഭാഗം വരുന്നുവെന്നും പ്രഖ്യാപിച്ചു. ഇപ്പോഴിതാ അതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മീന.

Mohanlal

Movie News21, May 2020, 9:21 PM

ആശംസകള്‍ക്കും പ്രാര്‍ഥനയ്‍ക്കും മറുപടിയുമായി മോഹൻലാല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട, മോഹൻലാലിന്റെ ജന്മദിനമായിരുന്നു ഇന്ന്. രാജ്യത്തിനകത്തും പുറത്തുനിന്നുമൊക്കെ ലാലേട്ടന് ഒട്ടേറെ ആശംസകള്‍ പ്രവഹിച്ചു. മോഹൻലാലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ ആശംസകള്‍ക്ക് മോഹൻലാല്‍ മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി എന്നാണ് മോഹൻലാല്‍ പറയുന്നത്.

Mohanlal and Asha Sharath

Movie News21, May 2020, 8:32 PM

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ ഒരാൾരൂപം, ലാലേട്ടനെ കുറിച്ച് ആശാ ശരത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലിന്റ ജന്മദിനമാണ് ഇന്ന്. മോഹൻലാലിന്  താരങ്ങളും സാധാരണക്കാരുമായി എത്രയോ പേരാണ് ആശംസകള്‍ നേര്‍ന്നത്. മോഹൻലാലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാലിന്റെ അനായാസമായ അഭിനയമുഹൂര്‍ത്തങ്ങളെ കുറിച്ചാണ് ആശാ ശരത്തിന് പറയാനുള്ളത്.  സഹജീവികളെ ആത്മാർത്ഥമായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന, സൗഹൃദങ്ങൾ എന്നും നെഞ്ചോടു ചേർത്തുപിടിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ എന്ന് ആശാ ശരത് പറയുന്നു.

K K Shailaja

Movie News21, May 2020, 6:16 PM

മാതൃകയായി മോഹൻലാല്‍ ആരാധകര്‍, അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

മോഹന്‍ലാലിന്റെ ജന്മ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയ്ക്ക് അവയവദാന സമ്മതപത്രം നല്‍കി  ആരാധകര്‍. ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ നന്ദി അറിയിച്ചു.

Mohanlal and Vismaya

Movie News21, May 2020, 5:05 PM

മോഹൻലാലിന് വേറിട്ട ആശംസയുമായി മകള്‍ വിസ്‍മയ

മലയാള സിനിമയുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് ജൻമദിനമായിരുന്നു. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ലാലേട്ടന് ആശംസകള്‍ എത്തി. മോഹൻലാലിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാലിന് മകള്‍ വിസ്‍മയ ആശംസകള്‍ നേര്‍ന്നതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. വേറിട്ട വാക്കുകളിലൂടെയായിരുന്നു വിസ്‍മയയുടെ ആശംസ.

Mohanlal

Movie News20, May 2020, 11:22 PM

ശംഭോ മഹാദേവ, ലാലേട്ടൻ പറഞ്ഞ് ആരാധകര്‍ ആവര്‍ത്തിച്ച ഡയലോഗുകള്‍

വല്ലാത്ത മാസ‌്‌മരികതയാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക്. ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകനും അറിയാതെ ഉരുവിട്ടുപോകും ആ സംഭാഷണങ്ങള്‍. പലതുണ്ട് മലയാളി ആവര്‍ത്തിച്ചുപറഞ്ഞ മോഹന്‍ലാല്‍ ഡയലോഗുകള്‍. ആരാധകര്‍ക്ക് ഓര്‍ക്കാന്‍ അവയില്‍ ചിലത്.

Mohanlal

Movie News20, May 2020, 9:48 PM

ലാലേട്ടന്റെ മീശപിരിക്കല്‍ സിനിമയില്‍ ഹിറ്റായത് ഇങ്ങനെയാണ് !

മോഹൻലാല്‍ മീശപിരിക്കുമ്പോഴൊക്കെ തിയറ്ററില്‍ ആഘോഷമാണ്. ആരാധകര്‍ ആവേശത്തിലാകാൻ പോന്ന ചാരുതയുണ്ട് അതിന്. വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ നായകനായി നിറഞ്ഞാടുമ്പോള്‍ കഥാപാത്രത്തിന്റെ താളത്തിന് ആ മീശപിരിക്കല്‍ വേര്‍പിരിച്ചെടുക്കാനാകാത്ത വിധം ചേര്‍ത്തിട്ടുണ്ട് ഓരോതവണയും മോഹൻലാല്‍. നരസിംഹം എന്ന സിനിമയിലെ മീശപിരി അപൂര്‍വമായി തോന്നിയ ഒരു കൗതുകമാണ് എന്ന് സംവിധായകൻ ഷാജി കൈലാസ് പറയുന്നു.