യാത്രാമൊഴി  

(Search results - 13)
 • International4, Aug 2020, 2:48 PM

  മെറിന് അമേരിക്കയില്‍ അന്ത്യവിശ്രമം; യാത്രാമൊഴി നല്‍കാനൊത്തുകൂടിയത് മുന്നൂറോളം പേര്‍

  അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിൻ ജോയിക്ക് യാത്രാമൊഴി. മെറിന് യാത്രാമൊഴി നല്‍കാനൊത്തുകൂടിയത് അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരം ഉൾപ്പടെ മുന്നൂറോളം പേര്‍. എംബാം ചെയ്യാൻ സാധിക്കാത്തതിനാല്‍ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ലെന്ന് കഴിഞ്ഞ ദിവസം മെറിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. വരുന്ന ശനിയാഴ്ച അമേരിക്കയില്‍ തന്നെ മൃതദേഹം സംസ്കരിക്കും.

 • INDIA19, Jun 2020, 12:17 PM

  വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരം; ചിത്രങ്ങള്‍ കാണാം


  കൊവിഡ്19 എന്ന പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രോഗാണു ലോകം മുഴുവനും വ്യാപിച്ചത് ചൈനയിലെ വുഹാനില്‍ നിന്നാണ്. ലോകത്തെ മുഴുവനും നിശ്ചലമാക്കിയ വൈറസിന്‍റെ ഉറവിട കേന്ദ്രമായിരുന്നിട്ടും ചൈന സ്വന്തം അയല്‍രാജ്യങ്ങളെ അക്രമിക്കുന്ന സ്വഭാവത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഒരേ സമയം സ്വന്തം നിലയിലും അതേ സമയത്ത് തന്നെ വിധേയ രാജ്യങ്ങളായ പാകിസ്ഥാനെയും നേപ്പാളിനെയും ഉപയോഗിച്ചും ചൈന ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധത്തിലാണ്. 

  സ്വന്തമല്ലാത്ത ഭൂമിയുടെ പേരിലാണ് ഇപ്പോള്‍ ചൈന ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്വര സ്വന്തമാക്കിയാല്‍ ഭാവിയില്‍,  ഏഷ്യ, യൂറോപ് വന്‍കരകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പഴയ സില്‍ക്ക് റൂട്ടിലേക്കുള്ള ഇന്ത്യയുടെ നിരീക്ഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ചൈനയ്ക്കറിയാം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുല്‍വാന്‍ താഴ്വരയിലേക്ക് ചൈനയുടെ കൈയേറ്റം. 

  ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീരജവാന്‍മാരെയായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിച്ച കരാറുകളെ അനുസരിച്ച് ആയുധം ഉപയോഗിക്കാതെ ചൈനീസ് കടന്നുകയറ്റത്തെ തടയാന്‍ ചെന്ന ഇന്ത്യന്‍ സൈനീകരെ ചൈന നേരിട്ടത് കമ്പിവടികളും ആണിയും കൂര്‍ത്ത് കമ്പികള്‍ തറപ്പിച്ച വടികളും ബേസ്ബോള്‍ ബാറ്റും ഉപയോഗിച്ചായിരുന്നു. ഒരു ഏകാധിപത്യ രാജ്യത്തിന് മാത്രം കഴിയുന്ന തരത്തില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയ്ക്ക് നേരെ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ട ധീരജവന്‍മാര്‍ക്ക്, മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെയിലും രാജ്യം ഔദ്ധ്യോഗിക ബഹുമതികളോടെ യാത്രാമൊഴി ചൊല്ലി.

 • Chuttuvattom10, Jun 2020, 1:43 PM

  നിതിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  ലോകമെങ്ങും പടര്‍ന്നുപിടിച്ച മഹാമാരിയുടെ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി പൊരുതിയ നിതിന് ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നിതിന്‍റെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഷാര്‍ജയില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി. ചിത്രങ്ങള്‍:  പ്രദീഷ് കപ്പോത്ത്. 

 • Music10, Jun 2020, 1:31 PM

  ഉണ്ണിമേനോൻ വീണ്ടും പാടി; ഹൃദയങ്ങളെ കീഴടക്കുന്ന ആ പ്രണയ ഗാനം

  കൊവിഡ് കാലത്ത് തരംഗമാവുകയാണ് ഉണ്ണിമേനോൻ ആലപിച്ച യാത്രമൊഴി എന്ന ഗാനം. കവിയും മാധ്യമ പ്രവർത്തകനുമായ ജോയ് തമലത്തിന്റേതാണ് ഹൃദ്യമായ വരികൾ. മനോഹരമായ ദൃശ്യങ്ങളുടെ അകമ്പടിയോടെയാണ് പാട്ട് എം.ലൈവ് യൂ ട്യൂബ് ചാനൽ ആസ്വാദകരിലെത്തിച്ചത്.

 • bsf soldier

  Kerala19, Nov 2019, 10:44 AM

  ബിഎസ്എഫ് ജവാന്‍റെ മൃതദേഹം പള്ളിയില്‍ കയറ്റുന്നതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ സൈനിക ബഹുമതികളോടെ സംസ്കാരം

  കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെയാണ് ബിനോയിയുടെ ഇടവകയായ പിറവം വലിയ പള്ളിയിൽ സംസ്കരിച്ചത്. 

 • kunjoos

  Chuttuvattom12, Nov 2019, 10:39 PM

  'അല്ലേലും പണ്ടേ മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ' ജൊവാനയ്ക്ക് ചാച്ചന്‍റെ യാത്രാമൊഴി...

  എല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ ജൊവാനയുടെ മരണത്തില്‍ മനംനൊന്ത് പിതൃസഹോദരന്‍ ജിജോഷ് എഴുതിയ കുറിപ്പ് ഏവരെയും കണ്ണീരണിയിക്കുന്നതാണ്.

 • Kerala20, Jun 2019, 11:58 AM

  സൗമ്യയ്ക്ക് കണ്ണീരോടെ യാത്രാമൊഴി: സംസ്കാരം വീട്ടുവളപ്പില്‍ നടന്നു

  കേസിലെ പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 2 മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.

 • nitheesh neethu thrissur

  crime6, Apr 2019, 1:48 AM

  കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; തൃശൂരില്‍ യുവാവ് തീകൊളുത്തി കൊന്ന നീതുവിന്‍റെ മൃതദേഹം സംസ്കരിച്ചു

  ചീയാരത്ത് യുവാവ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ നീതുവിൻറ സംസ്കാരം നടന്നു. സുഹൃത്തുക്കളും സഹപാഠികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

 • AB Vajpayee

  INDIA17, Aug 2018, 6:41 PM

  എ.ബി വാജ്പേയിക്ക് രാജ്യത്തിന്റെ യാത്രാമൊഴി; ഡല്‍ഹിയിലെ സ്മൃതിസ്ഥലില്‍ അന്ത്യവിശ്രമം

  രാഷ്‌ട്രതന്ത്രഞ്ജനും സൗമ്യനും സഹൃദയനും കവിയുമായ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിക്ക് രാജ്യത്തിന്റെ യാത്രാമൊഴി.ഭൗതിക ശരീരം യമുനാ തീരത്തെ രാഷ്‌ട്രീയ സ്മൃതി സ്ഥലിലില്‍ സംസ്കരിച്ചു. വൈകീട്ട് 4.56ന് ദത്തു പുത്രി നമിത കൗള്‍ ഭട്ടാചാര്യ ചിതയ്‌ക്ക് തീ കൊളുത്തി.

 • karunanidhi

  NEWS8, Aug 2018, 7:02 PM

  ഉയിരും ഉടലും ഇനി തമിഴ് മക്കള്‍ക്ക്; കലൈഞ്ജര്‍ക്ക് യാത്രാമൊഴി

   ' ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം ' എന്ന കലൈഞ്ജരുടെ വാക്കുകള്‍ തന്നെ എഴുതിയ ശവമഞ്ചവുമായാണ് ജനങ്ങള്‍ അദ്ദേഹത്തെ മറീനാ ബീച്ചിലേക്ക് യാത്രയാക്കിയത്. ദേശീയബഹുമതികളോടെയാണ് മുത്തുവേല്‍ കരുണാനിധിയെന്ന കലൈഞ്ജരുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാലിനും അഴഗിരിയും കനിമൊഴിയുമടക്കം അടുത്ത ബന്ധുമിത്രാതികള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. 

 • nimisha funeral

  KERALA31, Jul 2018, 3:13 PM

  നിമിഷയ്ക്ക് നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  കൊച്ചി: പെരുന്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാർഥിനി നിമിഷയുടെ സംസ്കാരം നടത്തി. റിമാന്‍റിലായ പ്രതി ബിജു മുളളയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.