യുഎഇയില്‍ തീപിടുത്തം  

(Search results - 24)
 • UAE tanker fire

  pravasam3, Feb 2020, 9:38 PM IST

  യുഎഇയില്‍ കപ്പലിലെ തീപിടുത്തം; മരണം നാലായി

  ബുധനാഴ്ച ഷാര്‍ജ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മരണം നാലായി. കാണാതായവര്‍ക്കായി ഞായറാഴ്ച കടലില്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവര്‍ ബംഗ്ലാദേശ്, ആഫ്രിക്കന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നേരത്തെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചിരുന്നു.

 • UAE tanker fire

  pravasam1, Feb 2020, 5:50 PM IST

  യുഎഇ തീരത്ത് ടാങ്കറിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു; നിരവധിപ്പേരെ കാണാതായി

  യുഎഇ തീരത്തുവെച്ച് എണ്ണ ടാങ്കറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായി. ബുധനാഴ്ച വൈരുന്നേരമായിരുന്നു അപകട കാരണമായ തീപിടുത്തമുണ്ടായത്.

 • Ajman House fire

  pravasam23, Dec 2019, 9:46 PM IST

  യുഎഇയില്‍ വന്‍ തീപിടുത്തം; നിയന്ത്രണവിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ്

  തിങ്കളാഴ്ച രാവിലെ അജ്‍മാനിലുണ്ടായ വന്‍തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുശൈരിഫിലെ ഒരു വീട്ടിലായിരുന്നു തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

 • Fujairah Apartment fire

  pravasam18, Dec 2019, 10:19 AM IST

  യുഎഇയില്‍ തീപിടുത്തം; 150 കുടുംബങ്ങളെ ഒഴിപ്പിച്ചു

  യുഎഇയിലെ ഫുജൈറയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിച്ചു. 48 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 150 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.

 • Dubai Fire

  pravasam4, Dec 2019, 4:40 PM IST

  യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം

  അല്‍ഖൂസിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ അല്‍ഖൂസ് 4ലുള്ള ഒരു ഹോട്ടല്‍ സ്റ്റാഫ് അക്കൊമഡേഷനിലയിരുന്നു സംഭവം. ഇവിടുത്തെ സ്റ്റോറില്‍ നിന്നാണ് തീപടര്‍ന്നത്. പിന്നീട് കെട്ടിടം മുഴുവന്‍ കത്തിയമര്‍ന്നു.

 • Dubai Fire

  pravasam4, Dec 2019, 9:09 AM IST

  ദുബായില്‍ കെട്ടിടത്തിന് തീപിടിച്ചു - വീഡിയോ

  ദുബായ് അല്‍ ഖൂസ് 4 ഏരിയയിലെ കെട്ടിടത്തില്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

 • UAQ Fire

  pravasam19, Nov 2019, 4:13 PM IST

  യുഎഇയില്‍ തീപിടുത്തം; 170 പേരെ ഒഴിപ്പിച്ചു

  ഉമ്മുല്‍ഖുവൈനില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 170 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍ ഹംറയിലെ ജനവാസ മേഖലയിലായിരുന്നു തീപിടുത്തം. ഇവിടുത്തെ ഒരു വീട്ടില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്.

 • UAE warehouse fire

  pravasam25, Sep 2019, 12:06 PM IST

  ദുബായ് നഗരത്തില്‍ വന്‍ തീപിടുത്തം - വീഡിയോ

  ദുബായിലെ അല്‍ ഖുസൈസില്‍ രണ്ട് ഗോഡൗണുകള്‍ക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അറിയിച്ച അഗ്നിശമന സേന, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി.

 • Sharjah Fire

  pravasam25, Sep 2019, 11:29 AM IST

  യുഎഇയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് തീപിടിച്ചു

  ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ബുഹൈറയിലെ അല്‍ ദുറ ടവറിലാണ് ചൊവ്വാഴ്ച രാത്രി തീ പടര്‍ന്നുപിടിച്ചത്.

 • UAE House fire 01

  pravasam7, Aug 2019, 12:52 PM IST

  യുഎഇയില്‍ തീപിടുത്തം; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

  അര്‍ദ്ധരാത്രിയുണ്ടായ വന്‍ തീപിടുത്തത്തില്‍ നിന്ന് ഒരു കുടുംബവും വീട്ടുജോലിക്കാരിയും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഖോര്‍ഫക്കാനിലെ സബാറ മേഖലയിലാണ് ഞായറാഴ്ച രാത്രി വീടിന് തീപിടിച്ചത്. 

 • Ajman Fire

  pravasam1, Aug 2019, 7:57 PM IST

  യുഎഇയിലെ ഫ്ലാറ്റില്‍ തീപിടുത്തം; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ സാഹസികമായി രക്ഷിച്ചു

  അല്‍ നുഐമിയയിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ രക്ഷപെടുത്തിയാതായി അജമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ച് നിലകളുണ്ടായിരുന്ന ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയല്‍ അബ്‍ദുല്‍ അസീസ് അല്‍ ശംസി പറഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ അഞ്ച് കുട്ടികളെയും മൂന്ന് സ്ത്രീകളെയും അധികൃതര്‍ സാഹസികമായി പുറത്തെത്തിച്ചു.

 • Al Ain House Fire

  pravasam13, Jul 2019, 7:00 PM IST

  യുഎഇയില്‍ തീപിടുത്തം; ജീവന്‍ പണയംവെച്ച് അമ്മ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ചു

  താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിനിടെ അമ്മയുടെ ധീരത രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ചു. അല്‍ഐനിലെ അല്‍ ഹിലിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന, ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ കിത്ബി പറഞ്ഞു.

 • Dubai Fire

  pravasam30, Jun 2019, 3:54 PM IST

  യുഎഇയില്‍ തീപിടുത്തം; സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മരിച്ചു

  ദുബായ് ബിസിനസ് ബേയിലുണ്ടായ തീപിടുത്തത്തില്‍ ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇത്തിഹാദ് ഫയര്‍ഫൈറ്റിങ് സെന്ററിലെ കോര്‍പറല്‍ താരിഖ് അബ്‍ദുല്ല അലി അല്‍ ഹവായാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മരിച്ചത്.

 • UAE House Fire

  pravasam24, Jun 2019, 8:54 PM IST

  യുഎഇയിലെ വീട്ടില്‍ തീപിടുത്തം; രണ്ട് കുട്ടികള്‍ മരിച്ചു

  യുഎഇയിലെ ഫുജൈറയില്‍ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മൂന്നും നാലും വയസുള്ള സഹോദരങ്ങള്‍ മരിച്ചു. സംഭവ സമയത്ത് രണ്ട് കുട്ടികളും അവരുടെ അമ്മൂമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

 • UAE Fire

  pravasam22, Jun 2019, 10:10 AM IST

  യുഎഇയില്‍ രണ്ടിടങ്ങളില്‍ വന്‍ തീപിടുത്തം

  യുഎഇയില്‍ രണ്ടിടങ്ങളിലാണ് വെള്ളിയാഴ്ച വന്‍ തീപിടുത്തങ്ങളുണ്ടായത്. ഷാര്‍ജയിലെയും അജ്മാനിലെയും ഇന്‍ഡസ്ട്രിയല്‍ ഏരികളിലുണ്ടായ തീപിടുത്തം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയത്.