യുഎഇ ഇസ്രയേല്‍

(Search results - 20)

flight

pravasamJan 18, 2021, 9:54 PM IST

ഇസ്രയേലുമായുള്ള വിസ രഹിത യാത്രാ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ച് യുഎഇ

ഇസ്രയേലുമായുള്ള വിസാ രഹിത യാത്രാ കരാര്‍ ജൂലൈ ഒന്ന് വരെ നിര്‍ത്തിവെച്ച് യുഎഇ. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ സാഹചര്യത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്‍ക്ക് ഇനി വിസ ആവശ്യമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

UAE Israel dubai airport Israir flight

pravasamDec 2, 2020, 3:54 PM IST

ഇസ്രയേലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം ദുബൈയിലെത്തി

യുഎഇയും ഇസ്രയേലും സാധാരണ ബന്ധം സ്ഥാപിച്ച ശേഷം ചരിത്രം കുറിച്ചുകൊണ്ട് ഇസ്രയേലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം ദുബൈയിലെത്തി. ഇസ്രയേലി വിമാനക്കമ്പനിയായ ഇസ്‍ര്‍എയറിന്റെ 6H 663 വിമാനമാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്‍തത്.

UAE Israel Visa

pravasamNov 23, 2020, 1:47 PM IST

യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ യാത്ര; കരാറിന് അംഗീകാരം നല്‍കി ഇസ്രയേല്‍ മന്ത്രിസഭ

യുഎഇ പൗരന്മാരെ മുന്‍കൂര്‍ വിസയില്ലാതെ ഇസ്രയേലിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന കരാറിന് ഇസ്രയേല്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളുടെയും വിനോദസഞ്ചാര, ബിസിനസ് മേഖലകളില്‍ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത് ആദ്യമായാണ് ഒരു അറബ് രാജ്യവുമായി വിസ രഹിത യാത്ര അനുവദിച്ചുകൊണ്ട് ഇസ്രയേല്‍ കരാറില്‍ ഒപ്പുവെയ്ക്കുന്നത്.

• fly dubai

pravasamNov 6, 2020, 5:31 PM IST

ഇസ്രയേലിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ; ബുക്കിങ് തുടങ്ങി

നവംബർ 26 മുതൽ ദുബൈയില്‍ നിന്ന് ടെൽ അവീവിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് ടെൽ അവീവ് ബെൻ ഗുരിയന്‍ വിമാനത്താവളത്തിലേക്ക് ദിവസം രണ്ട് വിമാനങ്ങളുണ്ടാകും.

F35 fighter jets

pravasamOct 25, 2020, 11:34 PM IST

യുഎഇക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക; അംഗീകാരം നല്‍കി ഇസ്രയേല്‍

അമേരിക്കയില്‍ നിന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യുഎഇയുടെ താത്പര്യത്തിന് ഇസ്രയേലിന്റെ അംഗീകാരം. ശനിയാഴ്‍ചയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ ഇത് സംബന്ധിച്ച അനുമതി നല്‍കിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് യുഎഇയും ഇസ്രയേലും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചത്.

UAE Israel Visa

pravasamOct 23, 2020, 8:39 AM IST

യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇസ്രയേലില്‍ പ്രവേശിക്കാം

യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇസ്രയേലില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന് പിന്നാലെ കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 90 ദിവസം വരെ യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇസ്രയേലില്‍ കഴിയാം.

• Sheikh Mohammed

pravasamOct 19, 2020, 10:42 PM IST

ഇസ്രയേലുമായുള്ള കരാറിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ

ഇസ്രയേലുമായി ഒപ്പുവെച്ച സമാധാന കരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള തീരുമാനത്തിനും ഇതോടെ യുഎഇയുടെ ഔദ്യോഗിക അംഗീകാരമായി. കഴിഞ്ഞ മാസമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത്.

UAE  Israel Berlin

pravasamOct 8, 2020, 8:49 AM IST

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്‍ച നടത്തി

യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്‍ച നടത്തി. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും തമ്മില്‍ നടന്ന കൂടിക്കാഴ്‍ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.  സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ഗതാഗതം, വ്യോമയാന, ആരോഗ്യം, സംസ്കാരം എന്നീ മേഖലകളിൽ സഹകരണത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും സാധ്യതകൾ അവലോകനം ചെയ്തു.

UAE Israel

pravasamSep 25, 2020, 12:10 PM IST

ഐക്യരാഷ്‍ട്ര സഭയിലെ യുഎഇ, ഇസ്രയേല്‍ അംബാസഡർമാർ ചർച്ച നടത്തി

ഐക്യരാഷ്‍ട്ര സഭയിലെ യുഎഇയുടെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ലാന നുസിബെ, ഇസ്രയേൽ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ഗിലാദ് എർദാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും സമാധാന കരാർ ഒപ്പിട്ടതിന്റെ തുടർച്ചയായാണ് യുഎഇ മിഷനില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്.

Abdullah bin Zayed

pravasamSep 14, 2020, 8:40 AM IST

ഇസ്രയേലുമായുള്ള കരാര്‍ ഒപ്പുവെയ്ക്കാന്‍ യുഎഇ വിദേശകാര്യ മന്ത്രിയും സംഘവും അമേരിക്കയിലെത്തി

ഇസ്രയേലുമായുള്ള ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവെയ്‍ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രതിനിധീകരിച്ച് വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അ‍ബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനായിരിക്കും കരാറില്‍ ഒപ്പുവെയ്ക്കുക.

• UAE Flag

pravasamSep 12, 2020, 5:45 PM IST

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ സ്വാഗതം ചെയ്‍ത് യുഎഇ

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈൻ ഭരണകൂടത്തിന്റെ തീരുമാനത്തെ യു.എ.ഇ സ്വാഗതം ചെയ്‍തു. നടപടിയെ അഭിനന്ദിച്ച് യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പ്രസ്‍താവന പുറപ്പെടുവിച്ചു.

• Dr. Anwar Gargash

pravasamSep 10, 2020, 10:17 AM IST

ഇസ്രയേലുമായുള്ള കരാര്‍ പലസ്‍തീനിന്റെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടല്ലെന്ന് യുഎഇ

ഇസ്രയേലുമായുള്ള സമാധാന കരാര്‍ പലസ്‍തീന്‍ ജനതയുടെ അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്ന് യുഎഇ. പലസ്‍തീന്‍ ഭൂപ്രദേശങ്ങളെ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവും കരാറിന്റെ കരാറിന്റെ ഭാഗമായുണ്ടെന്നും ഇത് സമാധാനത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പും നേട്ടവുമാണെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

UAE Israel Flight

pravasamSep 2, 2020, 11:00 AM IST

യുഎഇക്ക് ശേഷം ഒരു അറബ് രാജ്യം കൂടി ഇസ്രയേലുമായി ഉടന്‍ ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്ക

യുഎഇയ്ക്ക് പുറമെ ഒരു അറബ് രാജ്യം കൂടി മാസങ്ങള്‍ക്കുള്ളില്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്‍ടാവ് ജെറാഡ് കുഷ്‍നര്‍ പറഞ്ഞു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 അറബ് രാജ്യങ്ങള്‍ക്കും ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കാന്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

UAE Israel Flight

pravasamAug 31, 2020, 7:52 PM IST

ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം യുഎഇയിലെത്തി; വിവിധ മേഖലകളില്‍ ചര്‍ച്ച

യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സീനിയര്‍ അഡ്വൈസര്‍ ജറാഡ് കുഷ്നറുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍-ഇസ്രയേലി നയതന്ത്ര സംഘമാണ് വിമാനത്തില്‍ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു.

UAE - Israel Ministers meet

pravasamAug 31, 2020, 4:02 PM IST

ഭക്ഷണ, ജല സുരക്ഷാ സഹകരണം; യുഎഇ-ഇസ്രായേൽ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

യുഎഇ-ഇസ്രയേല്‍ കരാറിന്റെ ഭാഗമായി യുഎഇ ഭക്ഷ്യ-ജല സുരക്ഷ സഹമന്ത്രി മറിയം അൽ മെയിരിയും ഇസ്രായേലിന്റെ കൃഷി, ഗ്രാമവികസന മന്ത്രി അലോൺ ഷസ്റ്ററും ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. സമാധാന ഉടമ്പടിയുടെ ഫലമായി ഇരു രാജ്യങ്ങൾക്കും മുന്നിലുള്ള വലിയ അവസരങ്ങൾ യോഗത്തിൽ ഇരുപക്ഷവും പ്രതിപാദിച്ചു.