യുഎഇ കാലാവസ്ഥ  

(Search results - 35)
 • UAE Hot Weather

  pravasam7, Jul 2020, 9:40 AM

  യുഎഇയില്‍ ചൂട് കൂടുന്നു; ഇന്ന് താപനില 49 ഡിഗ്രി വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  യുഎഇയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങള്‍ മേഘാവൃതമായേക്കും. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ചിട്ടുണ്ട്.

 • <p>uae weather&nbsp;</p>

  pravasam26, Jun 2020, 9:44 PM

  കാറ്റിനും മഴയ്ക്കും സാധ്യത; യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

  യുഎഇയില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്.

 • UAE Fog

  pravasam15, Feb 2020, 10:24 AM

  മൂടല്‍മഞ്ഞ്; യുഎഇയില്‍ ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനാല്‍ റോഡുകളില്‍ ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 • UAE Fog UAE Traffic

  pravasam21, Jan 2020, 9:49 AM

  യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

  ചൊവ്വാഴ്ച കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

 • Jebel Jais

  pravasam16, Jan 2020, 1:07 PM

  യുഎഇ തണുത്തുവിറയ്ക്കുന്നു; കുറഞ്ഞ താപനില 1.4 ഡിഗ്രി സെല്‍ഷ്യസ്

  കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയ്ക്ക് ശേഷം വ്യാഴാഴ്ച യുഎഇയില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭാഗികമായി മേഘാവൃതവും രാത്രിയില്‍ തണുപ്പേറിയതുമായ ദിനങ്ങളാണ് വരാനിരിക്കുന്നത്. 
  1.4 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച പുലര്‍ച്ചെ യുഎഇയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. 

 • UAE Rain Dubai Rain

  pravasam14, Jan 2020, 1:22 PM

  യുഎഇയില്‍ പെയ്തത് നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ; ക്ലൗഡ് സീഡിങ് മാത്രമല്ല കാരണം

  ഈ നൂറ്റാണ്ടിലെ ഇതുവരെയുള്ള ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ ലഭിച്ചത്. എന്നാല്‍ മഴയ്ക്ക് പിന്നില്‍ ക്ലൗഡ് സീഡിങ് മാത്രമല്ല, കാലാവസ്ഥാ വ്യതിയാനവും കാരണമായെന്നാണ് യുഎഇ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.

 • uae rain

  pravasam9, Jan 2020, 11:20 AM

  യുഎഇയിലും ഒമാനിലും ഇന്നു മുതല്‍ മഴയ്ക്ക് സാധ്യത

  യുഎഇയില്‍ വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ അളവില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് രാത്രി നേരിയ തോതിലും നാളെ സാമാന്യം ശക്തവുമായ മഴയുണ്ടാകും. രാജ്യത്തെ കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും യുഎഇയിലെ പരമാവധി താപനില. അറേബ്യന്‍ ഗള്‍ഫിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 • UAE Rain

  pravasam11, Dec 2019, 11:50 AM

  യുഎഇയില്‍ മഴ ശക്തമാകുന്നു; മുന്നറിയിപ്പുമായി അധികൃതര്‍, വിവിധയിടങ്ങളില്‍ ഗതാഗതക്കുരുക്ക് - ചിത്രങ്ങള്‍

  യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച ശക്തമായ മഴ പെയ്തതിന് പിന്നാലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നിര്‍ദേശം നല്‍കി. അബുദാബി, ദുബായ്, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും കാലാവസ്ഥാ കേന്ദ്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

 • UAE NCM Warning map

  pravasam4, Dec 2019, 3:31 PM

  യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; വിവിധയിടങ്ങളില്‍ 'റെഡ്' അലര്‍ട്ട്

  യുഎഇയിലെ വിവിധയിടങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലകള്‍ രൂപം കൊള്ളാനുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്. രാജ്യത്ത് പലയിടങ്ങളിലും ശക്തമായ കാറ്റുമുണ്ടാകും.

 • റോഡുകളില്‍ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി

  pravasam19, Nov 2019, 2:01 PM

  യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഇടിമിന്നലിനും സാധ്യത

  യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച മുതല്‍ രാജ്യത്തെ താപനിലയില്‍ വീണ്ടും കുറവുവരും. റോഡുകളില്‍ ദൂരക്കാഴ്ച ദുഷ്കരമാകുമെന്നും അറിയിച്ചിട്ടുണ്ട്.

 • റോഡുകളില്‍ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചതോടെ ജനജീവിതം താറുമാറായി

  pravasam18, Nov 2019, 3:31 PM

  യുഎഇയില്‍ മഴയ്ക്ക് സാധ്യത; കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ്

  രാജ്യത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

 • യുഎഇയില്‍ കനത്ത മഴ

  pravasam16, Nov 2019, 3:33 PM

  യുഎഇയില്‍ തിങ്കളാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്

  യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി അബുദാബി മീഡിയാ ഓഫീസ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അബുദാബിയിലും രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 • UAE Beach

  pravasam5, Nov 2019, 3:34 PM

  ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്

  അറേബ്യന്‍ ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എന്‍.സി.എം) മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ കാറ്റ് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടലില്‍ ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചൊവ്വാഴ്ച മുന്നറിയിപ്പില്‍ പറയുന്നത്.

 • യുഎഇയില്‍ കനത്ത മഴ

  pravasam12, Oct 2019, 3:13 PM

  യുഎഇയില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  ചൊവ്വാഴ്ച വരെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥായെ തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിക്കാനും അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

 • മറ്റു മേഖലകളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും.

  pravasam11, Oct 2019, 11:28 AM

  യുഎഇയില്‍ അഞ്ച് ദിവസത്തേക്ക് കാലാവസ്ഥാ മുന്നറിയിപ്പ്; സ്കൂളുകള്‍ക്ക് അവധി നല്‍കാന്‍ അനുമതി

  യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊതുവില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിക്കാനും ദിവസം മുഴുവനായി അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.