യുഎഇ കേന്ദ്ര ബാങ്ക്  

(Search results - 5)
 • UAE Central Bank

  pravasam19, Mar 2020, 6:57 PM

  കൊവിഡ് - 19 ജാഗ്രത; സുപ്രധാന നിര്‍ദേശവുമായി യുഎഇ കേന്ദ്ര ബാങ്ക്

  കൊവിഡ് 19നെതിരായ ജാഗ്രതാ നടപടികളുടെ ഭാഗമായി ജനങ്ങള്‍ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് യുഎഇ കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. നോട്ടുകള്‍ക്ക് പകരം കോണ്‍ടാക്ട് ലെസ് പേയ്മെന്റോ മൊബൈല്‍ പേയ്മെന്റോ ഉപയോഗിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. അതേസമയം അവസരം മുതലെടുത്ത് തട്ടിപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.

 • WhatsApp Logo

  pravasam30, Jun 2019, 6:27 PM

  വാട്സ്ആപ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ കേന്ദ്ര ബാങ്ക്

  വാട്സ്ആപ് വഴി വ്യാജ സന്ദേശങ്ങള്‍ അയച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അതിനോട് പ്രതികരിക്കരുതെന്നും ഞായറാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

 • undefined

  pravasam2, Jun 2019, 2:56 PM

  യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യക്കാര്‍

  കഴിഞ്ഞ വര്‍ഷവും യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാരെന്ന് കണക്കുകള്‍. യുഎഇ കേന്ദ്രബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നിന്ന് പുറത്തേക്ക് അയക്കപ്പെട്ട പണത്തിന്റെ 38.1 ശതമാവും ഇന്ത്യയിലേക്കായിരുന്നു. രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ്. പ്രതികൂല തൊഴില്‍ സാഹചര്യങ്ങളിലും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടുകയാണെന്നാണ് കണക്കുകള്‍.

 • UAE Central Bank

  pravasam8, Mar 2019, 1:32 PM

  പ്രവാസികള്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ കേന്ദ്ര ബാങ്ക്

  വ്യാജ ടെലിഫോണ്‍ കോളുകള്‍ വഴിയും എസ്എംഎസുകള്‍ വഴിയും പണം തട്ടാന്‍ ശ്രമിക്കുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്. യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നെന്ന പേരില്‍ തട്ടിപ്പുകാര്‍ ജനങ്ങളെ സമീപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

 • undefined

  pravasam11, Dec 2018, 2:46 PM

  യുഎഇയില്‍ ചെക്കുകള്‍ നല്‍കുന്നതിന് പുതിയ നിയമം

  അബുദാബി: ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ചെക്കുകള്‍ നല്‍കുന്ന കാര്യത്തില്‍ യുഎഇ കേന്ദ്ര ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെക്കുകള്‍ നല്‍കുന്നതിന് മുന്‍പ് അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വഴി ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക ഇടപാടുകളില്‍ ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുമാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.