യുഎഇ കൊവിഡ് വാക്സിന്‍

(Search results - 8)

Noura Al Kaabi  covid vaccine

pravasam18, Oct 2020, 11:36 AM

യുഎഇ മന്ത്രി നൂറ അല്‍ കാബിയ്ക്ക് കൊവിഡ് വാക്സിന്‍ നല്‍കി

യുഎഇ സാംസ്‍കാരിക, യുവജന മന്ത്രി നൂറ അല്‍ കാബിയ്ക്ക് കൊവിഡ് വാക്സിന്‍ നല്‍കി. വാക്സിനെടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത മന്ത്രി തന്നെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നന്ദിയും അറിയിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദിനും വെള്ളിയാഴ്‍ച കൊവിഡ് വാക്സിന്‍ നല്‍കിയിരുന്നു.

UAE Covid vaccine

pravasam25, Sep 2020, 3:02 PM

യുഎഇയില്‍ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്‍യാന് കൊവിഡ് വാക്സിന്‍ നല്‍കി

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽനഹ്‍യാന് കൊവിഡ് വാക്സിൻ നൽകി. എല്ലാ സുപ്രധാന മേഖലകളിലെയും മുൻ‌നിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിൻ നൽകുന്നതിന്റെ ആദ്യ ദിവസം അവലോകനം ചെയ്യുന്നതിനായി  ഖലീഫ ഹോസ്‍പിറ്റൽ സന്ദർശിച്ച സമയത്തായിരുന്നു അദ്ദേഹത്തിനും വാക്സിന്‍ നല്‍കിയത്.

UAE Covid vaccineUAE Covid vaccine

pravasam23, Sep 2020, 9:59 PM

യുഎഇയിലെ മെഡിക്കല്‍, നഴ്‍സിങ് ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി

യുഎഇയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഷാര്‍ജ അല്‍ ഖാസിമി ഹോസ്‍പിറ്റല്‍ ഫോര്‍ വിമണ്‍ ആന്റ് ചില്‍ഡ്രനിലെ മെഡിക്കല്‍, നഴ്‍സിങ് ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കിയത്.

ಕೊರೋನಾ ಲಸಿಕೆ; ಭಾರತೀಯರಿಗೆ ಸಿಹಿ ಸುದ್ದಿ ಕೊಟ್ಟ ರಷ್ಯಾ

pravasam22, Sep 2020, 4:43 PM

യുഎഇയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി

യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള അടിയന്തര അനുമതിക്ക് പിന്നാലെ മെഡിക്കല്‍, നഴ്‌സിങ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി.

UAE Covid vaccine Health minister

pravasam19, Sep 2020, 9:40 PM

യുഎഇ ആരോഗ്യമന്ത്രിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന് കൊവിഡ് വാക്സിന്‍ നല്‍കി. രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന വാക്സിന്റെ ആദ്യ ഡോസാണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്‍ പരീക്ഷണത്തിന്റെ ഇതുവരെയുള്ള ഘട്ടം വിജയികരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

covid vaccine uae

pravasam14, Aug 2020, 9:38 AM

യുഎഇയില്‍ കൊവിഡ് വാക്സിന്‍ നല്‍കിയത് 107 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്; പങ്കാളികളായി പ്രവാസി മലയാളികളും

യുഎഇയില്‍ നടന്നുവരുന്ന കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി ഇതുവരെ 107 രാജ്യങ്ങളില്‍ നിന്നുള്ള 15,000 പേര്‍ക്ക് വാക്സിന്‍ നല്‍കി. വെബ്സൈറ്റിലൂടെ ഇപ്പോഴും ഇതിനുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുകയുമാണ്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി എന്നിവയുടെ സഹകരണത്തോടെ ജി42 ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനമാണ് കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്.

Abu Dhabi covid vaccine

pravasam25, Jul 2020, 9:34 AM

യുഎഇയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം തുടങ്ങി; രജിസ്റ്റര്‍ ചെയ്തത് 10,000 പേര്‍

യുഎഇയിലെ കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. 20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം പേരാണ് പരീക്ഷണത്തിന് തയ്യാറായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാക്സിനെടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനിടെ ഇവര്‍ കുറഞ്ഞത് 17 തവണയെങ്കിലും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ ടെസ്റ്റിങ് സെന്ററുകളില്‍ എത്തേണ്ടിവരും.

Abu Dhabi covid vaccine

pravasam18, Jul 2020, 11:30 PM

യുഎഇയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ഒറ്റ ദിവസം കൊണ്ട് സന്നദ്ധരായത് 5000 പേര്‍

കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് യുഎഇയില്‍ ഒറ്റ ദിവസം കൊണ്ട് സ്വയം സന്നദ്ധരായി മുന്നോട്ട് വന്നത് 5000 പേര്‍. താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക വെബ്സൈറ്റ് സജ്ജീകരിച്ചിന് പിന്നാലെയാണ് ഒരു ദിവസം കൊണ്ട് അയ്യായിരത്തിലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചത്.