യുഎഇ പൊതുമാപ്പ്  

(Search results - 19)
 • pravasam14, Jan 2019, 8:06 PM IST

  യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല

  ജോലി അന്വേഷിക്കുന്നവര്‍ക്കായി നല്‍കിയിരുന്ന ആറ് മാസത്തെ താല്‍കാലിക വിസ ഇനി ലഭിക്കുകയില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പ് സമയത്ത് അനധികൃത താമസക്കാര്‍ക്ക് സഹായമെന്ന തരത്തില്‍ അനുവദിച്ച വിസയായിരുന്നു ഇത്. എന്നാല്‍ പൊതുമാപ്പ് അവസാനിച്ച ശേഷവും ഇത്തരം വിസ ലഭിക്കുമോയെന്ന് നിരവധി അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്ന് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സ് ഡയറക്ടറേറ്റ് അറിയിച്ചു.

 • UAE Amnesty

  pravasam31, Dec 2018, 2:32 PM IST

  യുഎഇയിലെ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതല്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

  അബുദാബി: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബര്‍ 31ന് ശേഷം പിടിക്കപ്പെടുന്ന അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

 • UAE Amnesty Centre

  pravasam3, Dec 2018, 1:50 PM IST

  യുഎഇയിലെ പൊതുമാപ്പ് വീണ്ടും നീട്ടി

  ഷാര്‍ജ: യുഎഇയില്‍ നിയമം ലംഘിച്ച് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിടാനോ അവസരം നല്‍കുന്ന പൊതുമാപ്പ് ഒരുമാസം കൂടി നീട്ടി. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.

 • UAE Amnesty

  pravasam1, Dec 2018, 12:28 PM IST

  യുഎഇയില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന; പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

  അബുദാബി:  അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സമയപരിധി അവസാനിച്ചതോടെ ഇന്നുമുതല്‍ കര്‍ശന പരിശോധന തുടങ്ങും. പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ അനധികൃതമായി ഇനിയും രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരിക്കുന്നത്.

 • UAE Amnesty Centre

  pravasam30, Nov 2018, 12:52 PM IST

  യുഎഇയിലെ പൊതുമാപ്പ് ഇന്ന് അവസാനിക്കും; നാളെ മുതല്‍ ശക്തമായ പരിശോധന

  അബുദാബി: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പൊതുമാപ്പിന്റെ കാലാവധി ഇനി ദീര്‍ഘിപ്പിക്കുകയില്ലെന്ന് ഫെഡറല്‍ ഐഡന്റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു.

 • UAE Amnesty

  pravasam29, Nov 2018, 8:25 PM IST

  യുഎഇയിലെ പൊതുമാപ്പ് നാളെ അവസാനിക്കും; ശക്തമായ പരിശോധന തുടങ്ങുമെന്ന് മുന്നറിയിപ്പ്

  അബുദാബി: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കും. പൊതുമാപ്പിന്റെ കാലാവധി ഇനി ദീര്‍ഘിപ്പിക്കുകയില്ലെന്ന് ഫെഡറല്‍ ഐഡന്റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു.

 • pravasam19, Nov 2018, 9:36 AM IST

  യുഎഇയില്‍ ജോലി അന്വേഷിക്കാനുള്ള ആറ് മാസത്തെ വിസ സന്ദര്‍ശകര്‍ക്ക് ലഭിക്കില്ല

  അബുദാബി: യുഎഇയില്‍ ജോലി അന്വേഷിക്കുന്നതിനായി നല്‍കുന്ന ആറ് മാസത്തെ താല്‍ക്കാലിക വിസ  പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവര്‍ക്ക് മാത്രം. യുഎഇയില്‍ നേരത്തെ ജോലി ചെയ്തിരുന്നവര്‍ രാജി വെയ്ക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്ത് ജോലി നഷ്ടപ്പെട്ടതിന് ശേഷം അനധികൃതമായി രാജ്യത്ത് തുടര്‍ന്നുവരികയാണെങ്കില്‍ അവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു

 • Passport Stamping

  pravasam13, Nov 2018, 10:37 AM IST

  ആറ് മാസത്തെ വിസയില്‍ യുഎഇയില്‍ താമസിക്കുന്നവര്‍ രാജ്യം വിട്ടാല്‍ വിസ റദ്ദാവും

  അബുദാബി: യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാവും. സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും താല്‍ക്കാലിക വിസയില്‍ ലഭ്യമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 • UAE Amnesty Centre

  pravasam30, Oct 2018, 3:20 PM IST

  യുഎഇ പൊതുമാപ്പ് കാലാവധി നീട്ടി

  അബുദാബി: ഓഗസ്റ്റ് ഒന്നു മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ കാലാവധി നീട്ടി. നാളെ അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് യുഎഇ ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 

 • UAE Amnesty

  pravasam30, Oct 2018, 10:45 AM IST

  യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പൊതുമാപ്പ് നീട്ടിയേക്കും

  അബുദാബി: ഓഗസ്റ്റ് ഒന്നു മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് കാലാവധി നീട്ടിയേക്കുമെന്ന് സൂചന. അബുദാബിയിലെയും ഷാര്‍ജയിലെയും ഇമിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 • UAE Amnesty

  pravasam27, Oct 2018, 10:44 AM IST

  വ്യാഴാഴ്ച മുതല്‍ യുഎഇയില്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് അധികൃതര്‍

  അബുദാബി: അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാനുള്ള സമയപരിധി വരുന്ന ബുധനാഴ്ച അവസാനിക്കും. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും ദീര്‍ഘിപ്പിക്കുകയില്ലെന്ന് അധികൃതര്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

 • pravasam25, Oct 2018, 1:53 PM IST

  പ്രവാസികള്‍ക്ക് ഇനി ഈ ആനുകൂല്യം ആറ് ദിവസത്തേക്ക് കൂടി മാത്രം

  അബുദാബി: നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള പൊതുമാപ്പ് ഒക്ടോബര്‍ 31ന് അവസാനിക്കും. തീയ്യതി ദീര്‍ഘിപ്പിക്കാന്‍ സാധ്യത കാണുന്നില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും നിരവധിപേര്‍ അവസരം ഉപയോഗപ്പെടുത്താന്‍ തയ്യാറായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 • UAE Amnesty

  pravasam12, Sep 2018, 9:31 PM IST

  യുഎഇ പൊതുമാപ്പ്; ഓഗസ്റ്റ് ഒന്നിന് ശേഷം രാജ്യത്ത് എത്തിയവര്‍ അര്‍ഹരല്ല

  അബുദാബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം പിന്നിടുകയാണ്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഒന്നുകില്‍ സ്പോണ്‍സറുടെ കീഴില്‍ രേഖകള്‍ ശരിയാക്കുകയോ അല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാകാതെ രാജ്യം വിടാനോ ഉള്ള അവസരമാണ് പൊതുമാപ്പ് ലഭ്യമാക്കുന്നത്. ഇതിനോടകം തന്നെ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.

 • UAE Amnesty

  pravasam10, Sep 2018, 12:05 AM IST

  പൊതുമാപ്പിന് ദുബായില്‍ ഇതുവരെ അപേക്ഷിച്ചവര്‍ 32,800 പേര്‍

  ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പിന് ദുബായിലെ അമർ സെന്‍ററുകള്‍ വഴി ഇതിനകം അപേക്ഷ നൽകിയത് 32,800 അനധികൃത താമസക്കാർ. 25,000 പുതിയ വിസ അനുവദിച്ച് കഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് അറിയിച്ചു

 • UAE Amnesty

  pravasam6, Aug 2018, 10:53 PM IST

  യുഎഇ പൊതുമാപ്പ്; മലയാളികളെ സഹായിക്കാന്‍ സര്‍ക്കാറിന്റെ നാലംഗ സംഘം

  തിരുവനന്തപുരം: യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങി വരുന്നവരെ സഹായിക്കാന്‍ നാലംഗ സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലയാളികളെ സഹായിക്കാനായി വിപുലമായ സംവിധാനം നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ യുഎഇയിലും കേരളത്തിലും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.